
യോഗി ഇഫക്ട് മധ്യപ്രദേശിലും, ബുള്‍ഡോസര്‍ ബാബയായി ശിവരാജ് ചൗഹാന്, ലക്ഷ്യം യുപി ഫോര്‍മുല
ഭോപ്പാല്‍: ഉത്തര്‍പ്രദേശില്‍ ബിജെപിയെ വിജയിക്കാന്‍ സഹായിച്ച പ്രധാന ഘടകമായിരുന്നു ഭൂമാഫിയക്കെതിരെയുള്ള പോരാട്ടം. യോഗി ആദിത്യനാഥിന് ബുള്‍ഡോസര്‍ ബാബയെന്ന പേരും വീണിരുന്നു. സമാജ് വാദി പാര്‍ട്ടിയാണ് ഈ പേരിട്ടത്. പക്ഷേ ഒടുക്കം അവര്‍ തന്നെ പാരയായി ജനങ്ങള്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശ് ബിജെപി ഇതൊരു പ്രചോദനമായി കണ്ടിരിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്ട്രോംഗ് മാന്‍ ഇമേജ് ഉണ്ടാക്കാനുള്ള ശിവരാജ് സിംഗ് ചൗഹാന്റെ നീക്കമാണിത്. കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന നേതാവായി ചൗഹാനെ ഉയര്‍ത്തി കാണിക്കാനാണ് ബിജെപിയുടെ ശ്രമം.
എഎപി വിടില്ല, ഹരിയാനയിലും കോണ്‍ഗ്രസിനെ തീര്‍ക്കും, പഞ്ചാബ് മോഡല്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം
മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ തന്റെ സര്‍ക്കാര്‍ ബംഗ്ലാവിന് പുറത്ത് ബുള്‍ഡോസറുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുള്‍ഡോര്‍ മാമ എന്ന വാക്ക് സംസ്ഥാനത്ത് ശക്തമായത്. ഈ ബുള്‍ഡോസറില്‍ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ആരെയും മുഖ്യമന്ത്രി അമ്മാവന്റെ ബുള്‍ഡോസര്‍ തകര്‍ക്കുമെന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. മാമ എന്നാണ് ശിവരാജ് സിംഗ് ചൗഹാനെ സ്നേഹപൂര്‍വം മധ്യപ്രദേശ് ജനത വിളിക്കുന്നത്. ഇത് സൂചിപ്പിച്ചാണ് ബുള്‍ഡോസര്‍ മാമ എന്ന പേര് തിരഞ്ഞെടുത്തത്.
അതേസമയം ബലാത്സംഗ കേസുകളില്‍ പ്രതിയായ മൂന്ന് പേരുടെ വീടുകള്‍ നേരത്തെ മൂന്ന് ജില്ലാ ഭരണകൂടങ്ങള്‍ ഇടിച്ച് തകര്‍ത്തിരുന്നു. ഷിയോപൂര്‍, സിയോണി, ഷാദോള്‍ ജില്ലാ ഭരണകൂടങ്ങളാണ് ഈ അമ്പരപ്പിച്ച നടപടിയെടുത്തത്. റെയ്സന്ജില്ലയിലെ മുസ്ലീങ്ങളുടെ നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ നിര്‍മിച്ച വീടുകളും കടകളുമെല്ലാം ഇതേ പോലെ ജില്ലാ ഭരണകൂടം തകര്‍ത്തിരുന്നു. ഈ മേഖലയിലെ ആദിവാസികളുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്. ഇതെല്ലാം പുതിയ പേര് ശിവരാജ് സിംഗ് ചൗഹാന് നല്‍കിയിരിക്കുകയാണ്. നേരത്തെ രാമേശ്വര്‍ ശര്‍മയുടെ വീട്ടില്‍ സന്ദര്‍ശനത്തിനായി ചൗഹാന് എത്തിയപ്പോഴും ബുള്‍ഡോസര്‍ മാമ വിളികളായിരുന്നു മുഴങ്ങിയത്.
ഇതിന് നന്ദി പറഞ്ഞ് ചൗഹാന് ട്വീറ്റ് ചെയ്തിരുന്നു. തന്റെ ബുള്‍ഡോസര്‍ എപ്പോഴും പ്രവര്‍ത്തിക്കും. ക്രിമിനലുകള്‍ ഒന്നാകെ ഇല്ലാതായാല്‍ മാത്രമേ അതിന്റെ പ്രവര്‍ത്തനം അവസാനിക്കൂ. സാമൂഹ്യ വിരുദ്ധ ഘടകങ്ങളെ വെറുതെ വിടില്ലെന്നും ചൗഹാന് പറഞ്ഞു. ശിവരാജ സിംഗ് സര്‍ക്കാര്‍ ശക്തമായ രീതിയിലാണ് ക്രിമിനലുകളെ നേരിടുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയും പറഞ്ഞു. എന്നാല്‍ യുപി മോഡല്‍ അല്ല ചൗഹാന് പിന്തുടരുന്നതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. പല നയങ്ങളും നേരത്തെ തന്നെ മധ്യപ്രദേശ് നടപ്പാക്കിയിട്ടുണ്ട്. ഇത്തവണ യുപിയുമായി സാമ്യം വന്നു എന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ദിലീപിന്റെ പരാതി ഗൗരവമായി കണ്ട് സര്‍ക്കാര്‍, കേസില്‍ അതിരുവിടരുത്, അന്വേഷണ ചുമതല മാറാം?