കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപി; അടിയന്തര യോഗം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി കേന്ദ്രങ്ങള്‍. സുപ്രീം കോടതി വിധിക്ക് പിന്നാലെ അടിയന്തര കോര്‍ കമ്മിറ്റി യോഗം ബിജെപി വിളിച്ചു ചേര്‍ത്തു. എന്‍സിപി നേതാവ് അജിത് പവാറും ദേവേന്ദ്ര ഫഡ്നാവിസിന്‍റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി.
ആഷിഷ് ഷേലാര്‍, റാവോ സാഹേബ് ദന്‍വേ, ഗിരിഷ് മഹാജന്‍, ഭൂപേന്ദ്ര യാദവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ഫഡ്നാവിസിന്‍റെ വസതിയില്‍ എത്തിയിട്ടുണ്ട്.

mitfadnavis-

14 ദിവസമായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഇത് തള്ളിയാണ് ബുധനാഴ്ച വൈകീട്ട് അഞ്ചിനകം തന്നെ വിശ്വാസം തെളിയിക്കണമെന്ന് കോടതി ഉത്തരവിട്ടത്. നിലവില്‍ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. വിശ്വാസ വോട്ടെടുപ്പിനെ ബിജെപി എങ്ങനെ നേരിടുമെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

എന്‍സിപിയിലെ പകുതിയോളം എംഎല്‍എമാരെ പിന്തുണയുണ്ടെന്നായിരുന്നു സത്യപ്രതിജ്ഞ ചെയ്ത പിന്നാലെ ബിജെപിയും അജിത് പവാറും അവകാശപ്പെട്ടത്. എന്നാല്‍ ബിജെപിക്കൊപ്പം പോയെന്ന കണക്കാക്കുന്ന മുഴുവന്‍ എംഎല്‍എമാരേയും തിരിച്ചെത്തിച്ചെന്നാണ് എന്‍സിപി അവകാശപ്പെടുന്നത്.

കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 145 പേരുടെ പിന്തുണയാണ് ആവശ്യം. നിലവില്‍ 165 പേരുടെ പിന്തുണയുണ്ടെന്നാണ് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്. ബിജെപി കൂടുതല്‍ സ്വതന്ത്രരേയും ചെറുപാര്‍ട്ടിയിലെ നേതാക്കളേയും സമീപിക്കാനുള്ള സാധ്യതയുണ്ട്. വിശ്വാസ വോട്ടെടുപ്പ് സമയം എന്‍സിപി അംഗങ്ങള്‍ വിട്ട് നിന്നാല്‍ സഭയുടെ അംഗബലം കുറയും. അത് ബിജെപിക്ക് ഗുണകരമാകും.അതേസമയം അജിത് പവാറിനൊപ്പം നിലവില്‍ എംഎല്‍എമാര്‍ ഇല്ലെന്നിരിക്കെ എങ്ങനെ ഇത് സാധ്യമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്‍സിപിയുടെ 'വാഗ്ദാനങ്ങള്‍'; അജിത് പവാറിന് മനം മാറ്റം?സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്തില്ലഎന്‍സിപിയുടെ 'വാഗ്ദാനങ്ങള്‍'; അജിത് പവാറിന് മനം മാറ്റം?സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്തില്ല

വിശ്വാസ വോട്ടെടുപ്പ്; തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി!! ഇനിയുള്ള സാധ്യകള്‍ ഇങ്ങനെവിശ്വാസ വോട്ടെടുപ്പ്; തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി!! ഇനിയുള്ള സാധ്യകള്‍ ഇങ്ങനെ

200 ഓളം ബിജെപി പ്രവര്‍ത്തകര്‍, പോലീസുകാര്‍.. ഭയന്നു പോയി.. വെളിപ്പെടുത്തി എന്‍സിപി എംഎല്‍എ200 ഓളം ബിജെപി പ്രവര്‍ത്തകര്‍, പോലീസുകാര്‍.. ഭയന്നു പോയി.. വെളിപ്പെടുത്തി എന്‍സിപി എംഎല്‍എ

English summary
BJP core committee meet to begin shortly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X