കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 സീറ്റുകള്‍ യുപിയില്‍ ബിജെപി കൈവിടും...കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും നേട്ടമുണ്ടാക്കും

Google Oneindia Malayalam News

Recommended Video

cmsvideo
യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി, 40 സീറ്റുകള്‍ നഷ്ട്ടമാകും | Oneindia Malayalam

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വീഴ്ച്ച ഉണ്ടാവുമെന്നാണ് ദേശീയ സര്‍വേകളെല്ലാം പ്രവചിച്ചത്. 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഉണ്ടായ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബിജെപി ഇത്തവണ വലിയ തകര്‍ച്ച യുപിയില്‍ നേരിടുമെന്നാണ് വ്യക്തമാകുന്നത്. വോട്ടുബാങ്കില്‍ വലിയ വിള്ളലാണ് യുപിയില്‍ ഉണ്ടായിരിക്കുന്നത്. ഇത് തിരിച്ച് പിടിക്കാന്‍ പ്രാദേശിക നേതാക്കള്‍ ഇല്ലാത്തതും തിരിച്ചടിയാണ്.

അതേസമയം മോദി തരംഗം ഇല്ലാത്തതും ഇതിന് പ്രധാന കാരണമാണ്. യുപിയില്‍ വിചാരിച്ചതിനേക്കാളും വലിയ വീഴ്ച്ച ബിജെപിക്കുണ്ടാവുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമായും യുപിയിലെ വീഴ്ച്ച മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയാവുമെന്നും വ്യക്തമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രീതിയും സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കുതിപ്പുമാണ് ബിജെപിയുടെ വീഴ്ച്ചയ്ക്ക് കാരണമാകുക.

2014ലെ കുതിപ്പ്

2014ലെ കുതിപ്പ്

ബിജെപിയുടെ 2014ലെ കുതിപ്പിന് പ്രധാന കാരണം ഉത്തര്‍പ്രദേശായിരുന്നു. ഇവിടത്തെ ഫലം ഛത്തീസ്ഗഡ്, ബീഹാര്‍, ദില്ലി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളെ സ്വാധീനിച്ചിരുന്നു. ഈ സംസ്ഥാനങ്ങളില്‍ 225 സീറ്റുണ്ട്. അതില്‍ 190 സീറ്റുകളും ബിജെപി നേടിയിരുന്നു. ഇത് കേന്ദ്രത്തില്‍ ഭരണം ഉറപ്പിക്കുന്നതില്‍ ധാരാളമായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ്അടക്കം നല്‍കുന്ന സൂചനകള്‍ ബിജെപിക്ക് അടിതെറ്റുമെന്നാണ്.

വോട്ട് ശതമാനം ഇങ്ങനെ

വോട്ട് ശതമാനം ഇങ്ങനെ

ബിജെപിക്ക് 2014ല്‍ ലഭിച്ചത് 42.3 ശതമാനം വോട്ടാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 39.5 ശതമാനമാവും. അതേസമയം ബിജെപിയുടെ വോട്ടുബാങ്ക് ഇത്തവണ 39.5 ശതമാനത്തിലേക്ക് കുറയാനാണ് സാധ്യത എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയാല്‍ ഇത്തവണ പ്രതിപക്ഷ ഐക്യത്തിന് 45.9 ശതമാനം വോട്ടുകള്‍ ലഭിക്കും. അതല്ലെങ്കില്‍ 42.5 ശതമാനം വോട്ടുകളും ലഭിക്കും.

സീറ്റുകള്‍ കൈവിടും

സീറ്റുകള്‍ കൈവിടും

2014ലെ വോട്ടുശതമാനം നോക്കുകയാണെങ്കില്‍ ബിജെപി വെറും 30 സീറ്റില്‍ ഒതുങ്ങും. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലമാണെങ്കില്‍ വെറും 27 സീറ്റിലേക്ക് ബിജെപിഒതുങ്ങും. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കാണെങ്കില്‍ 53 സീറ്റ് മഹാസഖ്യം നേടും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ കണക്കാണെങ്കില്‍ 44 സീറ്റ് നേടും. കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ വരെ ലഭിക്കാം. ഈ കണക്കുകള്‍ ബിജെപിക്ക് 40 മുതല്‍ 50 സീറ്റ് വരെ നഷ്ടമാകുമെന്നാണ് സൂചിപ്പിക്കുന്നത്.

എസ്പിയുടെ നേട്ടം

എസ്പിയുടെ നേട്ടം

സമാജ്വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും സ്വാധീനം സംസ്ഥാനം മുഴുവനുമുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ മുഴുവന്‍ ഒറ്റയ്ക്ക് മത്സരിച്ചതിന്റെ ഗുണം ബിജെപിക്ക് ലഭിച്ചിരുന്നു. ആര്‍എല്‍ഡി മഹാസഖ്യത്തിലെത്തിയത് പശ്ചിമ യുപിയില്‍ വന്‍ തിരിച്ചടി ബിജെപിക്കുണ്ടാക്കും. പത്ത് ശതമാനത്തോളം വോട്ടുകള്‍ അങ്ങനെ പ്രതിപക്ഷത്തിന് ലഭിക്കും. ഇതോടൊപ്പം കോണ്‍ഗ്രസ് ശക്തിയാര്‍ജിച്ചത് വലിയ തിരിച്ചടിയുണ്ടാക്കുക ബിജെപിക്കാണ്.

മാറ്റം വരുന്നു

മാറ്റം വരുന്നു

2017ല്‍ നോട്ടുനിരോധനം ദേശീയ വിഷയമായി ബിജെപി ഉയര്‍ത്തി കാണിച്ചിരുന്നു. അത് ഉത്തര്‍പ്രദേശില്‍ ഗുണം ചെയ്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കൊണ്ട് വഞ്ചിക്കപ്പെട്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുകയാണ്. കര്‍ഷക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ എന്നിവ ഏറ്റവും ഫലപ്രദമായി ഉന്നയിച്ചത് സമാജ് വാദി പാര്‍ട്ടി. അവര്‍ക്ക് വലിയ നേട്ടം ഉണ്ടാവും. അതേസമയം കോണ്‍ഗ്രസും ഈ വിഷയം ഉന്നയിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയും ബിജെപിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമാകും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൊളിച്ചെഴുതുന്നു..... ബിജെപി മോഡലിലേക്ക് മാറും!!കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൊളിച്ചെഴുതുന്നു..... ബിജെപി മോഡലിലേക്ക് മാറും!!

English summary
bjp could lose 40 seats in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X