തമിഴ്നാട്ടിൽ ബിജെപിയുടെ അട്ടിമറി? എൻഡിഎ സഖ്യം സ്റ്റാലിനെ വീഴ്ത്തുമെന്ന് രണ്ട് സർവ്വേകളുടെ പ്രവചനം
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന 9 എക്‌സിറ്റ് പോളുകളില്‍ 7 എണ്ണവും സ്റ്റാലിന്‍ ഭരണം തുടരും എന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ രണ്ട് എക്‌സിറ്റ് പോളുകളുടെ പ്രവചനം അമ്പരപ്പിക്കുന്നതാണ്. തമിഴ്‌നാടിന്റെ ഭരണ കസേരയിലേക്ക് ബിജെപിയും എഐഎഡിഎംകെയും ഉള്‍പ്പെടുന്ന എന്‍ഡിഎ എത്തിയേക്കും എന്നാണ് ടൈംസ് നൗ-ജെവിസിയും സിഎന്‍എന്‍ ന്യൂസ് 18 സര്‍വ്വേയും പ്രവചിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ 234 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ടൈംസ് നൗ-ജെവിസി സര്‍വ്വേ പ്രകാരം എഐഎഡിഎംകെ സഖ്യം 128 മുതല്‍ 147 വരെ സീറ്റുകളില്‍ ജയിച്ച് സര്‍ക്കാരുണ്ടാക്കിയേക്കും. ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഏറെ നാളുകളായി കിണഞ്ഞ് പരിശ്രമിക്കുന്ന ബിജെപിക്ക് ഇത് വലിയ നേട്ടമായിരിക്കും.
ഭരണകക്ഷിയായ ഡിഎംകെയ്ക്ക് 75 മുതല്‍ 95 വരെ സീറ്റുകള്‍ക്ക് വരെ മാത്രമാണ് ടൈംസ് നൗ-ജെവിസി എക്‌സിറ്റ് പോള്‍ സാധ്യത പ്രവചിക്കുന്നത്. അതേസമയം ടിവികെ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയ വിജയ്ക്ക് 8 മുതല്‍ 15 സീറ്റുകള്‍ വരെ അക്കൗണ്ടിലാക്കാന്‍ സാധിച്ചേക്കും എന്നും സര്‍വ്വേ പ്രവചിക്കുന്നു.

സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് ഡിഎംകെ, എഐഎഡിഎംകെ മുന്നണികള്‍ തമ്മില്‍ ശക്തമായ പോരാട്ടമാണെന്നാണ്. അതേസമയം എഐഎഡിഎംകെ സഖ്യത്തിന് മുന്‍തൂക്കവും സര്‍വ്വേ പ്രവചിച്ചിരിക്കുന്നു. എഐഎഡിഎംകെ സഖ്യത്തിന് 114 മുതല്‍ 124 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. അതേസമയം ഡിഎംകെയ്ക്ക് 103 മുതല്‍ 113 വരെ സീറ്റുകള്‍ ലഭിക്കാനുളള സാധ്യതയും സര്‍വ്വേ പ്രവചിക്കുന്നു.
വിജയ് നയിക്കുന്ന ടിവികെ രണ്ടക്കം കടന്നേക്കും എന്ന് തന്നെയാണ് സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം. ടിവികെയ്ക്ക് കന്നി പോരാട്ടത്തില്‍ വന്‍ ശക്തിയായി മാറാന്‍ സാധിക്കില്ലെങ്കിലും 4 മുതല്‍ 10 വരെ സീറ്റുകളില്‍ വിജയിച്ച് സാന്നിധ്യം അറിയിക്കാന്‍ സാധിച്ചേക്കും.












Click it and Unblock the Notifications