• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാർട്ടി നേതൃത്വം തഴയുന്നു; ദമ്പതികളായ മുൻ എംപിമാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു

cmsvideo
  മുൻ എംപിമാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു | Oneindia Malayalam

  ജംഷെഡ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സുരക്ഷിതമായ ഇടങ്ങൾ തേടിയുള്ള നേതാക്കളുടെ മറുകണ്ടം ചാടൽ തുടരുകയാണ്. കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും പ്രമുഖരായ പലരും കൊഴിഞ്ഞുപോവുകയും പുതിയതായി എത്തുകയും ചെയ്യുന്നുണ്ട്. 14 ലോക്സഭാ സീറ്റുകളുള്ള ജാർഖണ്ഡിൽ നിന്നാണ് ഏറ്റവും ഒടുവിലായി ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.

  സംസ്ഥാനത്തെ ബിജെപിയുടെ പ്രബല നേതാക്കളും മുൻ എംപിമാരുമായ രണ്ട് നേതാക്കളാണ് ബിജെപി വിട്ട് കോൺഗ്രസ് പാളയത്തിൽ എത്തിരുക്കുന്നത്. മുൻ എംപിമാരായ ശൈലേന്ദ്ര മഹാതോയും ഭാര്യ ആഭ മഹാതോയുമാണ് ബിജെപിയിൽ എത്തിയിരിക്കുന്നത്. കോൺഗ്രിസന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് മഹാസഖ്യം രൂപികരിച്ചതിന് പിന്നാലെയുണ്ടായ കൊഴിഞ്ഞുപോക്ക് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളിയാകും.

  ''രാഹുൽ ഗാന്ധിയുടെ അമേത്തിയിൽ ഇക്കുറി ബിജെപി വിജയിക്കും''; മോദി ഉത്തർപ്രദേശിലേക്ക്

  മുൻ എംപിമാർ

  മുൻ എംപിമാർ

  ജാർഖണ്ഡ് മുകിതി മോർച്ചാ ടിക്കറ്റിൽ രണ്ട് തവണ എംപിയായ ആളാണ് ശൈലേന്ദ്ര മഹാതോ. സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ കുർമി സമുദായത്തിനിടയിൽ ശക്തനായ നേതാവാണ് ശൈലേന്ദ്ര മഹാതോ. ജാർഖൺഡിലെ പ്രമുഖ കോൺഗ്രസ് നേതാവായ ചന്ദ്ൻ ബാഗ്ച്ചിയെ പരായജപ്പെടുത്തിയാണ് 1989ലെയും 91ലേയും പൊതുതിരഞ്ഞെടുപ്പിൽ ശൈലേന്ദ്ര മഹാതോ വിജയിക്കുന്നത്.

  96ൽ‌ പരാജയം

  96ൽ‌ പരാജയം

  രണ്ട് തവണ എംപി സ്ഥാനം ലഭിച്ച ശൈലന്ദ്രേ മഹാതോ പക്ഷെ 1996ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ബിജെപിയുടെ നിതീഷ് ഭരദ്വാജിനോടാണ് ശൈലേഷ് മഹാതോ അക്കുറി പരാജയപ്പെട്ടത്.

  അഴിമതി ആരോപണം

  അഴിമതി ആരോപണം

  രാജ്യത്തെ ഞെട്ടിച്ച ജാർഖണ്ഡ് മുക്തി മോർച്ചാ എംപിമാർക്കെതികെ ഉയർന്ന അഴിമതി ആരോപണത്തിൽ ശൈലേന്ദ്ര മഹാതോയും ഉൾപ്പെട്ടിരുന്നു. പിവി നരസിംഹ റാവു സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ എംപി മാർ പണം വാങ്ങിയെന്നായിരുന്നു ആരോപണം. താൻ കൈക്കൂലി വാങ്ങിയെന്ന് ശൈലേന്ദ്ര മഹാതോ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നരസിംഹ റാവു സർക്കാരിനെ പ്രതിരോധത്തിലാക്കിയ ശൈലേന്ദ്ര മഹാതോ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു.

  ഭാര്യ അഭാ മഹാതോ

  ഭാര്യ അഭാ മഹാതോ

  1998ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ശൈലേന്ദ്ര മഹാതോയുടെ ഭാര്യ അഭാ മഹാതോയും ഇതേ സീറ്റിൽ‌ വിജയിച്ചു. ടാറ്റാ സ്റ്റീൽ‌സിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന റസി മോദിയെ 98ലെ തിരഞ്ഞെടുപ്പിൽ അഭ പരാജയപ്പെടുത്തി. 98ലെ തിരഞ്ഞെടുപ്പിലാകട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി ഗ്യാൻസാം മഹാതോയെ പരാജയപ്പെടുത്തി. 2004ലെ പൊതുതിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ചാ സ്ഥാനാർത്ഥി സുനിൽ മഹാതായോട് അഭ പരാജയപ്പെടുകയായിരുന്നു.

   രാഹുൽ ഗാന്ധിയെ കണ്ടു

  രാഹുൽ ഗാന്ധിയെ കണ്ടു

  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ജാർഖണ്ഡിന്റെ ചുമതലയുള്ള ആർ പി എൻ സിംഗ് എന്നിവരുമായി ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരുവരും കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. ഇന്ത്യാ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക പ്രസ്താവന നടത്താൻ വൈകിയതെന്ന് ഇരുവരും വ്യക്തമാക്കി.

  രാഹുൽ ഗാന്ധിയുടെ റാലിയിൽ

  രാഹുൽ ഗാന്ധിയുടെ റാലിയിൽ

  രാഹുൽ ഗാന്ധി ജാർഖണ്ഡിൽ ന‌ടത്താനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ശൈലേന്ദ്ര മഹാതോയും അഭ മഹാതോയും പങ്കെടുക്കുമെന്ന് ജാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ വ്യക്തമാക്കി. മാർച്ച് രണ്ടാം തീയതിയാണ് റാലി നടക്കുന്നത്.

  ബിജെപി വിട്ടത്

  ബിജെപി വിട്ടത്

  തങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാൻ ബിജെപി നേതൃത്വം തയാറാകുന്നില്ലെന്നും സംഘടനാ പ്രവർത്തനങ്ങളിൽ മാറ്റി നിർത്തുകയാണെന്നും ആരോപിച്ചാണ് ശൈലേന്ദ്ര മഹാതയും ഭാര്യയും പാർട്ടി വിട്ടത്. 2009ൽ ശൈലേന്ദ്ര മഹാതോയും അഭ മഹാതോയും ബിജെപി വിട്ടിരുന്നെങ്കിലും 2013ൽ വീണ്ടും തിരിച്ചെത്തുകയായിരുന്നു.

  English summary
  bjp couple joined congress in jharkahnd ahead of loksabha polls. jharkhand bjp leaders shailendra mahato and wife abha mahato joined congress

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more