കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ അധിനിവേശത്തിന് പ്രധാന കാരണം സിപിഐഎം

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം 24 മണിക്കൂറായി വെട്ടിക്കുറച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡം ഡം സെന്‍ട്രല്‍ ജയില്‍ മൈതാനത്ത് അവസാന റാലി നടത്തിയത്. മമതയുടെ കാലം ബംഗാളില്‍ അവസാനിച്ചുവെന്ന് തന്റെ നാടകീയമായ സ്ഥിരം ശൈലിയില്‍ അവരെ 'ദീദി' എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. മമതയുടെ സ്വന്തം മുദ്രാവാക്യമായ ജയ് മാ കാളിയുടെ അതേ സ്വരത്തില്‍ മോദി ജയ് ശ്രീരാം വിളിച്ചു. ജയ് ശ്രീരാം, ജയ് മാ കാളി എന്നീ മുദ്രാവാക്യം വിളിച്ചതിനാണ് യുവാക്കളെ ജയിലിലടച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

<br>ബിജെപി ജയിക്കാതിരിക്കാൻ സിപിഎം തരൂരിന് വോട്ട് മറിച്ചു! തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗെന്ന് കുമ്മനം
ബിജെപി ജയിക്കാതിരിക്കാൻ സിപിഎം തരൂരിന് വോട്ട് മറിച്ചു! തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗെന്ന് കുമ്മനം

കാളിദേവിയുടെ വലിയ ഭക്തയാണ് മമതയെന്ന് അവരെ അടുത്തറിയുന്നവര്‍ക്ക് എല്ലാം അറിയാവുന്ന കാര്യമാണ്.
കൂടാതെ റാലിക്കിടെ ഒരാള്‍ പോസ്റ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു. അതില്‍ ജയ് ശ്രീരാം എന്നെഴുതി ഏറ്റവും അടുത്ത പോസ്റ്റ് ബോക്‌സില്‍ നിന്നും മമതയ്ക്ക് അയക്കാന്‍ ആവശ്യപ്പെട്ടു. മമതയുടെ മേല്‍വിലാസം അച്ചടിച്ച പോസ്റ്റ് കാര്‍ഡായിരുന്നു അത്. എന്നാല്‍ രണ്ട് മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം മോദിയെത്തിയപ്പോള്‍ നിരവധിയാളുകള്‍ മൈതാനം വിട്ടു പോകാന്‍ തുടങ്ങി. ഇതിനെന്താണ് കാരണമെന്താണെന്ന് ഒരാളോട് അന്വേഷിച്ചപ്പോള്‍ മോദിയെ വെറുതെ കാണാന്‍ വേണ്ടി മാത്രമാണ് താന്‍ വന്നതാണെന്നായിരുന്നു മറുപടി.

ചൗരസ്തയിലെ മമതയുടെ റാലി

ചൗരസ്തയിലെ മമതയുടെ റാലി


ഒരു ദിവസം മുന്‍പ് ബഹ്ല ചൗരസ്തയില്‍ നടന്ന മമതയുടെ റാലിയില്‍ സ്ത്രീകളടക്കം നിരവധി പേരാണ് പങ്കെടുത്തത്. രബീന്ദ്ര നാഥ് ടാഗോറിന്റെയും വിദ്യാസാഗറിന്റെയും പാരമ്പര്യം വിളിച്ചോതുന്ന രീതിയില്‍ വെള്ള സാരിയുടുത്ത നിരവധി സാധാരണ സ്ത്രീകള്‍ വേദിയിലും സദസ്സിലും നിറഞ്ഞു നിന്നിരുന്നു. അതേ ദിവസം വൈകുന്നേരമാണ് ബിജെപി പ്രസിഡന്റ് അമിത് ഷായുടെ നേതൃത്വത്തില്‍ റാലി നടന്നതും വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കപ്പെട്ടതും. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാരോപിച്ച മോദി ബംഗാളില്‍ പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തുു.

 കൊല്‍ക്കത്തയില്‍ മാറ്റമെന്ന്

കൊല്‍ക്കത്തയില്‍ മാറ്റമെന്ന്

വ്യത്യസ്തമായ രാഷ്ട്രീയ ഭാവനകള്‍ക്കിടയില്‍, ബംഗാള്‍ മുഴുവനായും ഇല്ലെങ്കിലും കൊല്‍ക്കത്തയെങ്കിലും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ചുവപ്പു കോട്ടയായിരുന്ന ബംഗാളിനെ അടിമുടി നീലയും വെള്ളയും പൂശി മമത മാറ്റിയെങ്കില്‍ കുങ്കുമമാണ് ബംഗാളിന്റെ മിക്കയിടങ്ങളിലെയും ഇപ്പോഴത്തെ നിറം. മമതയെ പാഠം പഠിപ്പിക്കാന്‍ വേണ്ടി മാത്രം വലിയ തോതിലുള്ള സിപിഐഎം പ്രവര്‍ത്തകര്‍ ഇത്തവണ ബിജെപിക്കാണ് വോട്ട് ചെയ്യുന്നത്.

 ബിജെപി ചുവടുറപ്പിക്കുന്നു!!

ബിജെപി ചുവടുറപ്പിക്കുന്നു!!

ബംഗാളില്‍ സിപിഎമ്മിന്റെ നിലവിലെ സാന്നിദ്ധ്യം വളരെ വിരളമാണ്. അവരുടെ സ്ഥാനത്താണ് ഒരിക്കല്‍ പോലും കളത്തിലില്ലായിരുന്ന ബിജെപി ഇപ്പോള്‍ ചുവടുറപ്പിക്കുന്നത്. മെയ് 19ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബൂത്ത് പിടിച്ചെടുക്കുന്നവരെ സിആര്‍പിഎഫ് വെടിവെച്ചു കൊല്ലുമെന്ന് ബസീര്‍ഹാട്ട് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സയാന്തന്‍ ബസു ഭീഷണിപ്പെടുത്തി. ഇതേ ദിവസം തന്നെയാണ് സുവര്‍ണ ബംഗാളിനെ മമത പാപ്പരാക്കിയെന്നും, വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ നുഴഞ്ഞു കയറ്റക്കാരെ അവര്‍ സംരക്ഷിക്കുന്നുവെന്നും ബിജെപി പ്രസിഡന്റ് ്അമിത് ഷാ മറ്റൊരു റാലിയില്‍ ആരോപിച്ചത്.

 സിപിഐ (എം) പെട്ടെന്ന് അപ്രത്യക്ഷമായി

സിപിഐ (എം) പെട്ടെന്ന് അപ്രത്യക്ഷമായി

ബസുവിന്റെയും ഷായുടെയും പ്രസ്താവനകള്‍ ജാദവ്പൂര്‍ മണ്ഡലത്തിലെ സന്തോഷ്പൂരിലെ വോട്ടര്‍മാരില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കമ്യൂണിസ്റ്റ് ശക്തി കേന്ദ്രമായിരുന്ന സന്തോഷ്പൂരില്‍ ഭൂരിഭാഗമാളുകളും അഭയാര്‍ഥികളാണ്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെല്ലാം ബിജെപിക്കൊപ്പമാണെന്ന് ഇവിടുത്തെ വോട്ടര്‍മാര്‍ പറയുന്നു. 2011ലാണ് ഈ ചോര്‍ച്ച ആരംഭിച്ചത്. രാഷ്ട്രീയത്തില്‍ തുടരുന്നതിനുള്ള ഇച്ഛാശക്തിയും പ്രവര്‍ത്തന ശേഷിയും സിപിഎമ്മിന് നഷ്ടപ്പെട്ടതായും അവര്‍ ആരോപിക്കുന്നു. ജാദവ്പൂര്‍ മണ്ഡലത്തിലെ സന്തോഷ്പൂരില്‍ സിപിഎമ്മിന് ഇപ്പോഴും സ്വാധീനമുണ്ട്. പക്ഷേ ഇത്തവണ ഇവിടത്തെ സിപിഎം വോട്ടുകള്‍ ബിജെപിക്കാണ് പോകുന്നത്. 20നും 35നും ഇടയില്‍ പ്രായമുള്ള വോട്ടുകള്‍ അതില്‍ തന്നെ പരമ്പരാഗത സിപിഎം വോട്ടുകള്‍ പോലും ഇത്തവണ ബിജെപിക്കാണ്.

 സാമൂഹിക മാനദണ്ഡങ്ങള്‍ മാറുന്നു

സാമൂഹിക മാനദണ്ഡങ്ങള്‍ മാറുന്നു

സന്തോഷ്പുര്‍ തടാകത്തിലേക്ക് വൈകുന്നേരം പോയാല്‍ അവിടെ സ്ത്രീകള്‍ ഇരുന്ന പുകവലിക്കുന്നതായും കമിതാക്കള്‍ കെട്ടിപ്പിടിച്ചിരിക്കുന്നതായും കാണാം. അവര്‍ക്ക് സദാചാര ക്ലാസെടുക്കാന്‍ ആരും വരില്ല. സിപിഎം കാലഘട്ടത്തില്‍ ഇതൊന്നും ചിന്തിക്കാന്‍ പോലുമാകില്ലെന്ന് അവിടത്തെ സ്ത്രീകള്‍ പറയുന്നു. പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ കുടുംബ പ്രശ്‌നങ്ങളിലും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളിലും വ്യക്തിപരമായ വിഷയങ്ങളിലുമെല്ലാം ഇടപെട്ടിരുന്നു. ഇനിയിപ്പോ ബിജെപി അധികാരത്തിലെത്തിയാലും ഇത് തന്നെയായിരിക്കും സംഭവിക്കുക. അവര്‍ വ്യക്തിപരമായ തീരുമാനങ്ങളിലും വ്യക്തിജീവിതത്തിലും ഇടപെടുമെന്ന് ഉറപ്പാണെന്നും അവര്‍ ആശങ്കപ്പെടുന്നു. അതായത് 30 വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ജീവിതത്തിലെ സിപിഐ എം ആധിപത്യം അപ്രത്യക്ഷമാവുകയാണ്.

 വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന്!!

വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന്!!

ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന് സിപിഎം പ്രവര്‍ത്തകരോട് നേതൃത്വം ആവശ്യപ്പെട്ടില്ലെന്ന് മുന്‍ പാര്‍ട്ടി പ്രവര്‍ത്തകരും കുറ്റപ്പെടുത്തുന്നു. അതേസമയം മമത ബാനര്‍ജി തന്നെയാണ് അവര്‍ക്ക് ഇപ്പോഴും ശത്രു. എന്തു കൊണ്ടാണ് സംസ്ഥാനത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാതെ തൃണമൂല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുന്നതെന്നും പാവപ്പെട്ടവരില്‍ നിന്നും പണം തട്ടിയെടുക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.


English summary
BJP-CPIM tie up in West Bengal to beat Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X