കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സിപിഎമ്മിനെ വീഴ്ത്തിയത് 'വന്‍ സംഘ് പ്ലാന്‍'!! 14 ഇടത്ത് യുഡിഎഫിന് വോട്ട് മറിച്ചു

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തില്‍ 14 ഇടത്ത് BJP UDFന് വോട്ട് മറിച്ചു, റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: യുഡിഎഫ് തരംഗത്തില്‍ കേരളത്തില്‍ എല്‍ഡിഎഫിന് പിടിച്ച് നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആകെയുള്ള 20 മണ്ഡലങ്ങളില്‍ 19 ലും യുഡിഎഫ് വിജയിച്ചു. ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയെന്ന് വിശ്വസിക്കപ്പെട്ടിരുന്ന മണ്ഡലങ്ങളില്‍ പോലും പാര്‍ട്ടി തോല്‍വി രുചിച്ചു.എല്‍ഡിഎഫിന്‍റെ കനത്ത പരാജയത്തിന് പിന്നില്‍ ശബരിമലയാണെന്ന പ്രചരണങ്ങളെ തള്ളുന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമമായ ദി ഹിന്ദു പുറത്തുവിട്ടിരിക്കുന്നത്.

<strong>കര്‍ണാടകത്തില്‍ ട്വിസ്റ്റ്! ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല! നിയമസഭാകക്ഷി യോഗത്തിന് എത്തിയില്ല</strong>കര്‍ണാടകത്തില്‍ ട്വിസ്റ്റ്! ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല! നിയമസഭാകക്ഷി യോഗത്തിന് എത്തിയില്ല

സിപിഎമ്മിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 14 മണ്ഡലങ്ങളിലും സംഘപരിവാര്‍ യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചിരുന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ യുഡിഎഫിന് വോട്ട് മറിക്കാനായി ബിജെപി കര്‍ശന നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്

 വോട്ട് മറിച്ചു

വോട്ട് മറിച്ചു

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് സാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥിയ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് വോട്ട് മറിക്കും എന്നുള്ള സംശയം നേരത്തേ തന്നെ സിപിഎം പ്രകടിപ്പിച്ചിരുന്നു. കൊല്ലം പോലുള്ള മണ്ഡലങ്ങളില്‍ തീര്‍ത്തും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിറുത്തിയത് ഇതിന്‍റെ ഭാഗമായാണെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

 കോ-ലീ-ബി സഖ്യം

കോ-ലീ-ബി സഖ്യം

കണ്ണൂരില്‍ സംഘപരിവാറിനെ ചെറുക്കുന്ന ജയരാജനെ വീഴ്ത്താന്‍ വടകരയില്‍ കോ-ലീ-ബി സഖ്യമുണ്ടെന്ന് നേരത്തേ തന്നെ സിപിഎം ആരോപിച്ചിരുന്നു. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കാര്യമായ പ്രചാരണം പോലും നടന്നില്ലെന്നും പല ബൂത്തുകളിലും കോണ്‍ഗ്രസ്-ബിജെപി ഒന്നിച്ചാണ് വോട്ടര്‍മാര്‍ക്ക് സ്ലിപ് കൊടുത്തതെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തിരുന്നു.

 എ പ്ലസ് മണ്ഡലങ്ങള്‍

എ പ്ലസ് മണ്ഡലങ്ങള്‍

സിപിഎമ്മിന്‍റെ ആരോപണങ്ങളെല്ലാം ശരിവെച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ദി ഹിന്ദു പുറത്തുവിട്ടിരിക്കുന്നത്. ബിജെപി എപ്ലസ് മണ്ഡലങ്ങള്‍ എന്ന് കരുതിയിരുന്ന മണ്ഡലങ്ങള്‍ ഒഴിച്ചുള്ള ഇടങ്ങളില്‍ ഇടതുപക്ഷത്തെ തുടച്ച് നീക്കാനായി യുഡിഎഫിന് വോട്ട് മറിച്ചതായി സംഘവൃത്തങ്ങളെ ഉദ്ദരിച്ച് കൊണ്ട് റിപ്പോര്‍ട്ടി പറയുന്നു.

 ദീര്‍ഘകാല പദ്ധതി

ദീര്‍ഘകാല പദ്ധതി

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ മണ്ഡലങ്ങളിലും മുസ്ലീം ലീഗിന്‍റെ ശക്തി കേന്ദ്രങ്ങളായ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലും ഒഴിച്ച് ബാക്കി ഉള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ബിജെപി നേതൃത്വം സംഘ് പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിരുന്നു. സംഘപരിവാറിന്‍റെ ദീര്‍ഘനാളായുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇത്.

 കര്‍ശന നിര്‍ദ്ദേശം

കര്‍ശന നിര്‍ദ്ദേശം

തങ്ങള്‍ക്ക് സ്വാധീനമുള്ള നാല് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നീക്കമാണ് ഇത്തവണ ബിജെപി നടത്തിയത്. സംഘിന്‍റെ സജീവ പ്രവര്‍ത്തകരോടും കുടുംബത്തോടും വോട്ട് മറിക്കാന്‍ ബിജെപി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു.

 രണ്ട് മണ്ഡലങ്ങള്‍

രണ്ട് മണ്ഡലങ്ങള്‍

ഇത്തവണ ബിജെപി ഏറ്റവും പ്രതീക്ഷ പുലര്‍ത്തിയ രണ്ട് മണ്ഡലങ്ങളായിരുന്നു പത്തനംതിട്ടയും തിരുവനന്തപുരവും. കുമ്മനം രാജശേഖരനിലൂടെ ഇത്തവണ തിരുവനന്തപുരത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ അടക്കം പ്രവചിച്ചിരുന്നു.

 അട്ടിമറി വിജയം

അട്ടിമറി വിജയം

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലും ശബരിമല സമരത്തിന്‍റെ നായകനായ കെ സുരേന്ദ്രനിലൂടെ അട്ടിമറി വിജയം ബിജെപി പ്രതീക്ഷിച്ചിരുന്നു.
തൃശ്ശൂരിലും ആറ്റിങ്ങലും വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നും ബിജെപി കണക്ക് കൂട്ടി.

 രണ്ട് തട്ടില്‍

രണ്ട് തട്ടില്‍

എന്നാല്‍ വോട്ട് വിഹിതം ഉയര്‍ത്തിയെന്നല്ലാതെ മറ്റ് ചലനങ്ങള്‍ ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. അതേസമയം ശബരിമല തിരുവനന്തപുരത്ത് അടക്കം വോട്ടാക്കി മാറ്റാന്‍ സാധിക്കാത്തതില്‍ ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ രണ്ട് തട്ടിലായിട്ടുണ്ട്. ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാനും നേതൃത്വങ്ങള്‍ ആലോചിക്കുന്നുണ്ട്.

 തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ്

2020 ല്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് നിലവില്‍ ബിജെപി പ്രവര്‍ത്തിക്കുന്നത്. അതേസമയം അതിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫിന് വോട്ട് മറിക്കുന്ന തന്ത്രം പാര്‍ട്ടി പുറത്തെടുക്കും.

 സംഘപരിവാറിന് വേരുറപ്പിക്കാന്‍

സംഘപരിവാറിന് വേരുറപ്പിക്കാന്‍

സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സിപിഎമ്മിനെ കേരളത്തില്‍ നിന്ന് തുടച്ചു നീക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇടതുപക്ഷത്തെ ഇല്ലാതാക്കിയാല്‍ മാത്രമേ കേരളത്തില്‍ സംഘപരിവാറിന് വേരുറപ്പിക്കാന്‍ കഴിയൂവെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.

English summary
bjp cross voted for udf in 14 constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X