കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ നാടകീയത!! ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ പാളി!ക്ഷണം കോണ്‍ഗ്രസിന് !!

21 സീറ്റ് നേടിയ ബിജെപി ഭൂരിപക്ഷം വാദം ഉന്നയിച്ച് രംഗത്തെത്തിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത് കോണ്‍ഗ്രസിനാണ്.

  • By Gowthamy
Google Oneindia Malayalam News

ഇംഫാല്‍: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മണിപ്പൂരില്‍ നാടകീയ മാറ്റങ്ങള്‍. 21 സീറ്റ് നേടിയ ബിജെപി ഭൂരിപക്ഷം വാദം ഉന്നയിച്ച് രംഗത്തെത്തിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത് കോണ്‍ഗ്രസിനാണ്. 18ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

അറുപതംഗ മന്ത്രി സഭയില്‍ ഭീരിപക്ഷം ഉണ്ടെന്ന അവകാശവാദവുമായി 32 എംഎല്‍എമാരുടെ പട്ടിക ഞായറാഴ്ച ബിജെപി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി,നാഗ പീപ്പിള്‍സ് ഫ്രണ്ട്, എല്‍ജെപി, രണ്ട് സ്വതന്ത്രര്‍ എന്നിവയുടെ പിന്തുണ ഉണ്ടെന്നാണ് ബിജെപി പറയുന്നത്.

എന്നാല്‍ കുതിരക്കച്ചവടം എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതില്‍ നിന്ന് മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ജനാധിപത്യ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്.

അട്ടിമറിച്ച് കോണ്‍ഗ്രസ്

അട്ടിമറിച്ച് കോണ്‍ഗ്രസ്

മണിപ്പൂരില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി അധികാരത്തിലെത്താന്‍ ഒരുങ്ങുമ്പോഴാണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ സഖ്യമുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. 32 എംഎല്‍എമാരുടെ പട്ടിക ബിജെപി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.

പിന്തുണ

പിന്തുണ

മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 21 സീറ്റ് നേടിയിരുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ 4 എംഎല്‍എമാരുടെ പിന്തുണയും നാഗ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാല് എംഎല്‍എമാരുടെ പിന്തുണയും ഉണ്ടെന്നാണ് ബിജെപിയുടെ വാദം. എല്‍ജെപിയുടെ ഒരു എംഎല്‍എയുടെയും അഷാബ് ഉദ്ദിന്‍, റോബീന്ദ്രോ സിങ് എന്നിവരുടെ പിന്തുണയും ബിജെപിക്കുണ്ട്.

18 തീയതിക്ക് മുമ്പ്

18 തീയതിക്ക് മുമ്പ്

അതേസമയം ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുകയാണ്. 18 ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതിയ നീക്കത്തിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നാണ് സൂചന.

പ്രതിച്ഛായ നിലനിര്‍ത്താന്‍

പ്രതിച്ഛായ നിലനിര്‍ത്താന്‍

ബിജെപിക്ക് മറ്റ് പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതിനു പിന്നില്‍ കുതിരക്കച്ചവടമാണെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയ്ച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ ഭൂരിപക്ഷം തെളിയിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. 28 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ജനാധിപത്യ രീതിയാലാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് വ്യക്തമാക്കാനാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ പാര്‍ട്ടിയെ ക്ഷണിച്ചിരിക്കുന്നത്.

ബിജെപി അധികാരത്തിലേറും

ബിജെപി അധികാരത്തിലേറും

കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എമാരില്‍ ചിലര്‍ ബിജെപിലേക്ക് കൂറുമാറിയതായി വിവരങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടും. ഇതോടെ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകും എന്നാണ് കണക്കാക്കുന്നത്.

English summary
BJP submitted a list of 32 MLAs claiming a majority of two in Manipur's 60-member assembly to governor Najma Heptullah on Sunday and furnished letters of support from regional parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X