ചെന്നൈയിൽ ബിജെപി ദളിത് മോർച്ചാ നേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ; തമിഴ്നാട്ടിൽ ബിജെപി ദളിത് മോർച്ചാ നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടിലാണ് സംഭവം. ദളിത് മോർച്ച സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദറാണ് (30) കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിൽ എത്തിയ മൂന്നംഗ സംഘമാണ് കൊലനടത്തിയത്.

ബിജെപിയുടെ എസ്‌സി/എസ്ടി സെൻട്രൽ ചെന്നൈ തലവനായിരുന്നു ബാലചന്ദർ.വധഭീഷണിയെ തുടർന്ന് ബാലചന്ദ്രറിന് സുരക്ഷ ഉറപ്പാക്കാൻ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറെ (പിഎസ്ഒ) നിയോഗിച്ചിരുന്നു. രാത്രി എട്ടോടെ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ട് നിൽക്കുന്നതിനിടയിലാണ് അക്രമി സംഘം ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്.
കല്യാണി മഞ്ഞയിൽ ആറാടുകയാണ്',കിടിലൻ ചിത്രങ്ങളിൽ കണ്ണു തള്ളി ആരാധകർ ,വൈറൽ












Click it and Unblock the Notifications