കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.... 14 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല!

Google Oneindia Malayalam News

ദില്ലി: ഛത്തീസ്ഗഡില്‍ പ്രതിരോധത്തിലായി നില്‍ക്കുന്ന ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 77 അംഗ പട്ടികയാണ് പുറത്തുവിട്ടത്. 90 അംഗ നിയമസഭയാണ് ചത്തീസ്ഗഡിലേത്. ഛഅതേസമയം ഭരണവിരുദ്ധ വികാരം ശക്തമായതിനാല്‍ 14 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അധ്യക്ഷന്‍ അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് സീറ്റ് നിഷേധിച്ചത്. ഇവരുടെ മണ്ഡലങ്ങളില്‍ ബിജെപിയുടെ പ്രതിച്ഛായ മോശമായതാണ് പ്രധാന പ്രശ്‌നം. രണ്ട് ഘട്ടമായിട്ടാണ് ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിലുള്ള 17 സ്ഥാനാര്‍ത്ഥികളെയും രണ്ടാം ഘട്ടത്തില്‍ മത്സരിക്കേണ്ട 60 സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

1

അതേസമയം ദേശീയ സമിതി തെലങ്കാനയില്‍ 38 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. മിസോറാമിലെ 13 സ്ഥാനാര്‍ത്ഥികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് രാജ്‌നന്ദ്ഗാവില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ദേശീയ നേതൃത്വം സ്ഥിരീകരിച്ചു. സ്ത്രീ ശാക്തീകരണ വകുപ്പ് മന്ത്രി രാംശില സാഹുവിനെയാണ് ബിജെപി നേതൃത്വം അപ്രതീക്ഷിതമായി പുറത്താക്കിയത്. ദുര്‍ഗ റൂറലിലെ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. ചന്ദ്രാപൂരിലെ സിറ്റിംഗ് എംഎല്‍എ യുദ്ധ്‌വീറിനും നേതൃത്വം ഒഴിവാക്കി. പകരം അദ്ദേഹത്തിന്റെ ഭാര്യ സന്‍യോജിത അവിടെ മത്സരിക്കും. മുന്‍ സ്പീക്കര്‍ പ്രേം പ്രകാശ് പാണ്ഡെ ബിലാല്‍ സിറ്റിയില്‍ നിന്ന് മത്സരിക്കും. ഖര്‍സിയയില്‍ മുന്‍ ഐഎഎസ് ഓഫീസറായ ഒപി ചൗധരി മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്ന് ഡോക്ടര്‍മാരും ഇടംപിടിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി... അജിത് ജോഗിയുടെ ഭാര്യ കോണ്‍ഗ്രസ് വിടുന്നു?ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി... അജിത് ജോഗിയുടെ ഭാര്യ കോണ്‍ഗ്രസ് വിടുന്നു?

ത്യാഗരാജന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു.... എതിര്‍ത്തപ്പോള്‍ പുറത്താക്കിയതെന്ന് ഫോട്ടോഗ്രാഫര്‍!!ത്യാഗരാജന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു.... എതിര്‍ത്തപ്പോള്‍ പുറത്താക്കിയതെന്ന് ഫോട്ടോഗ്രാഫര്‍!!

English summary
bjp declares first list of 77 candidates in chattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X