കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപിയെ ഹര്‍ഷവര്‍ദ്ധന്‍ നയിക്കും

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഡോ. ഹര്‍ഷ വര്‍ദ്ധനെ ബി ജെ പി തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. പാര്‍ട്ടി ചരിത്രത്തില്‍ ആദ്യമായി ബി ജെ പി ആദ്യമായി അക്കൗണ്ട് തുറന്ന സ്ഥലമാണ് ദില്ലി. മുതിര്‍ന്ന നേതാവ് വിജയ് ഗോയലിനെ തള്ളിയാണ് മുന്‍ ആരോഗ്യമന്ത്രി കൂടിയായ ഹര്‍ഷ വര്‍ദ്ധനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി തിരഞ്ഞെടുത്തത്.

ഡിസംബര്‍ നാലിനാണ് ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അപസ്വരങ്ങളും വിഭാഗീയതയും ഒഴിവാക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഇത്രയും വൈകിയത് എന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയും ആശീര്‍വാദവുമാണ് ഡോ. ഹര്‍ഷ വര്‍ദ്ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പദത്തിലേക്ക് എത്തിച്ചത്. വിജയ് ഗോയല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പദവിയില്‍ തുടരും.

harshvardhan

കുട്ടിക്കാലം മുതല്‍ക്ക് തന്നെ സംഘപരിവാറുമായി അടുത്തു പ്രവര്‍ത്തിക്കുന്നയാളാണ് ഡോ. ഹര്‍ഷ വര്‍ദ്ധന്‍. കൃഷ്ണ നഗര്‍ വിധാന്‍ സഭ മണ്ഡലത്തില്‍ നിന്നും 1993 മുതല്‍ ദില്ലി നിയമസഭയില്‍ അംഗമാണ്. 1993 - 97 കാലത്തെ ബി ജെ പി മന്ത്രിസഭയില്‍ ആരോഗ്യം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാലാം തവണയും വിജയം സ്വപ്‌നം കാണുന്ന കോണ്‍ഗ്രസിനും ഷീല ദീക്ഷിതിനംു മൂക്കുകയറിടുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇത്തവണ ഹര്‍ഷ വര്‍ദ്ധന്റെ ചുമലില്‍.

1994 ലെ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിയാണ് ആരോഗ്യമന്ത്രി എന്ന നിലയില്‍ ഹര്‍ഷ വര്‍ദ്ധന്റെ നേട്ടം. വന്‍ വിജയമായ ഈ പദ്ധതി പിന്നീട് രാജ്യം മുഴുവന്‍ ഏറ്റെടുത്ത് നടത്തപ്പെട്ടു. 1998, 2003, 2008 വര്‍ഷങ്ങളിലും കൃഷ്ണ നഗര്‍ വിധാന്‍ സഭ മണ്ഡലത്തില്‍ നിന്നും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി അവാര്‍ഡുകളും ഈ ഇ എന്‍ ടി സ്‌പെഷലിസ്റ്റിനെ തേടിയെത്തിയിട്ടുണ്ട്.

English summary
ENT surgeon Harshvardhan will lead BJP in Delhi assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X