കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദാബാദ്'മിനി പാക്കിസ്ഥാനെന്ന് സജ്ഞയ് റാവത്ത്; മാപ്പ് ആവശ്യപ്പെട്ട് ബിജെപി

Google Oneindia Malayalam News

അഹമ്മദാബാദ്: ശിവസേന എംപി സജ്ഞയ് റാവത്ത് മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. അഹമ്മദാബാദിനെ മിനി പാക്കിസ്ഥാന്‍ എന്ന വിളിച്ച സജ്ഞയ് റാവത്ത് ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ബിജെപിയുടെ വാദം. പരാമര്‍ശത്തില്‍ റാവത്ത് ഗുജറാത്തിലേയും അഹമ്മദാബാദിലേയും ജനങ്ങളോടെ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

മുംബൈയെ പാക് അധീനകശ്മീര്‍ എന്നി വിളിച്ചത് പോലെ നടി കങ്കണ റാവത്തിനെ ഗുജറാത്തിനെ മിനി പാകിസ്ഥാന്‍ എന്ന് താരമത്യപ്പെടുത്താന്‍ ധൈര്യമുണ്ടോയെന്നായിരുന്നു സജ്ഞയ് റാവത്തിന്റെ പരാമര്‍ശം. നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിന് ശേഷം മുംബൈ സുരക്ഷിത സ്ഥലമല്ലായെന്ന കങ്കണയുടെ പരാമര്‍ശത്തിന് പിന്നാലെ നടിയും സജ്ഞയ് റാവത്തും തമ്മില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

sanjay raut

മുംബൈ മിനി പാകിസ്ഥാന്‍ ആണെന്ന് കങ്കണയുടെ പരാമര്‍ശത്തില്‍ താരം മാപ്പ് പറയുകയാണെങ്കില്‍ താന്‍ അതിനെ കുറിച്ച് ചിന്തിക്കുമെന്നും എന്നാല്‍ ഇതേ പരാമര്‍ശം അഹമ്മദാബാദിനെ കുറിച്ച് നടത്താന്‍ അവര്‍ക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന എംപി ചോദിച്ചു.

Recommended Video

cmsvideo
ഭ്രാന്തൻ കൊലയാളികളുടെ പാർട്ടിയാണ് ബി ജെ പി | OneIndia Malayalam

ഇതിന് പിന്നാലെ ഗുജറാത്ത് ബിജെപി വക്താവ് ഭരത് പാണ്ഡെ രംഗത്തെത്തുകയായിരുന്നു. അഹമ്മദാബാദിനെ മിനി പാകിസ്ഥാന്‍ എന്ന് വിളിച്ച് സജ്ഞയ് റാവത്ത് ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ഭരത് പാണ്ഡെ ആരോപിച്ചു. പരാമര്‍ശത്തില്‍ റാവത്ത് മാപ്പ് പറയണമെന്നും ഭരത് പാണ്ഡെ പറഞ്ഞു.

'സര്‍ദാര്‍ പട്ടേലിന്റേയും ഗാന്ധിയുടേയും ഗുജറാത്ത് ആണിത്. 562 പ്രദേശങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയുടെ ഐക്യവും സമഗ്രതയും ശക്തിപ്പെടുത്തി. ജുനഗണ്ഡും ഹൈദരാബാദും പാക്കിസ്ഥാന്റെ ഭാഗമാകാതിരിക്കാന്‍ അദ്ദേഹത്തിന്റെ ധൈര്യവും ശക്തിയും ഉപയോഗിച്ച് പ്രയത്‌നിച്ചു.'ഭരത് പാണ്ഡെ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കാനുള്ള സര്‍ദ്ദാര്‍ പട്ടേലിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുമാണ്. അവര്‍ ഗുജറാത്തില്‍ നിന്നുള്ള നേതാക്കളാണെന്നും ങരത് പാണ്ഡെ പറഞ്ഞു.

ജിതേന്ദ്ര പ്രസാദിനേയും രാജ് ബബ്ബറിനേയും ഒഴിവാക്കി യുപിയില്‍ പുതിയ ടീം; സല്‍മാന്‍ ഖുര്‍ഷിദിന് ചുമതലജിതേന്ദ്ര പ്രസാദിനേയും രാജ് ബബ്ബറിനേയും ഒഴിവാക്കി യുപിയില്‍ പുതിയ ടീം; സല്‍മാന്‍ ഖുര്‍ഷിദിന് ചുമതല

അഞ്ച് മാസത്തിന് ശേഷം രാജ്യത്തെ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങി, കൊച്ചി മെട്രോയ്ക്ക് ഇന്ന് പുതുയാത്രഅഞ്ച് മാസത്തിന് ശേഷം രാജ്യത്തെ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങി, കൊച്ചി മെട്രോയ്ക്ക് ഇന്ന് പുതുയാത്ര

നാട്ടിൽ പോകാൻ അവധി നൽകിയില്ല, മാനേജരെ കഴുത്തറുത്ത് കൊന്ന് പ്രവാസി! മുഖത്ത് 13 വെട്ട്!നാട്ടിൽ പോകാൻ അവധി നൽകിയില്ല, മാനേജരെ കഴുത്തറുത്ത് കൊന്ന് പ്രവാസി! മുഖത്ത് 13 വെട്ട്!

English summary
BJP Demanded apology for Sajnay Raut's reference that Ahmedabad as a 'mini-Pakistan'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X