കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബാനര്‍ജി സ്ഥാനമൊഴിയണമെന്നാവശ്യം; ബിജെപി നേതൃത്വത്തിന്റെ കത്ത്; മറ്റ് ആവശ്യങ്ങളും

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപി ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ്. മുഖ്യമന്ത്രിയായ മമത ബാനര്‍ജി തന്നെയാണ് ആരോഗ്യവകുപ്പും കൈകാര്യം ചെയ്യുന്ന്. അതാണ് ബിജെപി ഇപ്പോള്‍ മമത ബാനര്‍ജിക്കെതിരെ ആയുധമാക്കിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മുൂഖ്യമന്ത്രിയായ മമത ബാനര്‍ജി മികച്ച രീതിയില്‍ ആരാഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം.

ലോകത്ത് കൊവിഡ് വ്യാപനം ഗുരുതരമാകുന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്നോട്ട് പോകരുതെന്ന് ഡബ്ല്യൂഎച്ച്ഒലോകത്ത് കൊവിഡ് വ്യാപനം ഗുരുതരമാകുന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്നോട്ട് പോകരുതെന്ന് ഡബ്ല്യൂഎച്ച്ഒ

ആരോഗ്യ വകുപ്പ് ഒഴിയണം

ആരോഗ്യ വകുപ്പ് ഒഴിയണം

മമത ബാര്‍ജി ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞ് സംസ്ഥാനത്ത് മുഴുവന്‍ സമയ ആരോഗ്യവകുപ്പ് മന്ത്രിയെ നിയമിക്കാനാണ് ബിജെപി ആവശ്യം.സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഗോഷ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മമത ബാനര്‍ജിത്ത് കത്തെഴുതിയിരിക്കുകയാണ്. ഉംപുന്‍ ചുഴലികാറ്റില്‍ ഉണ്ടായ സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണെമെന്നും ബിജെപി നിര്‍ദേശിക്കുന്നു.

 പുതിയ ആരോഗ്യമന്ത്രി

പുതിയ ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പിന് പുറമേ മറ്റ് നിരവധി ചുമതലകള്‍ വഹിക്കുന്നത് കൊണ്ട് തന്നെ മമത ബാനര്‍ജിക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ സമയ ആരോഗ്യമന്ത്രിയെ നിയമിക്കേണ്ടത് അനിവാര്യമാണെന്നും അതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നുമാണ് ബിജെപി ആവശ്യം.

ഉംപുന്‍ ചുഴലികാറ്റ്

ഉംപുന്‍ ചുഴലികാറ്റ്

കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത് ഉംപുന്‍ ചുഴലികാറ്റ് വീശിയതായിരുന്നു. ഇത് പശ്ചിമ ബംഗാളില്‍ വലിയ നാശനഷ്ടമാണുണ്ടാക്കിയത്. ഉംപുന്‍ ദുരിതാശ്വാസത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് 1000 കോടി രൂപ അനുവദിച്ചിരുന്നു.

2 ലക്ഷം രൂപ

2 ലക്ഷം രൂപ

എന്നാല്‍ ഇതിന് പുറമെ ഉംപുന്‍ ചുഴലികാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവരുടെ കുടുംബത്തിന് 50000 രൂപയും മമത സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ഉംപുന്‍ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ഇതില്‍ നാശനഷ്ടം വന്ന ഓരോവ്യക്തിക്കും 1000 രൂപ വീതം തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ വിതരണം ചെയ്യണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

 മദ്യം എത്തിച്ചുകൊടുക്കാം

മദ്യം എത്തിച്ചുകൊടുക്കാം

ഉംപുന്‍ ബാധിത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവും താമസസൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്നും ബിജെപി കത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യക്കാര്‍ക്ക് വീടാനന്ചരം മദ്യം എത്തിച്ചുകൊടുക്കുന്നുണ്ടെന്നും എന്നാല്‍ ഈ ശ്രദ്ധ സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ നടക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു.

കുടിയേറ്റ തൊഴിലാളി

കുടിയേറ്റ തൊഴിലാളി

കടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മമത ബാനര്‍ജിയും കേന്ദ്രവും തമ്മില്‍ വലിയ വാക് പോര് നടന്നിരുന്നു. എന്നാല്‍ ഇതേ ആവശ്യം സംസ്ഥാന ബിജെപിയും മുന്നോട്ട് വെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളെ മുഴുവന്‍ പേരെയും സംസ്ഥാനത്ത് എത്തിക്കുകയും അവരെ ഇനിയും മറ്റിടങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന സാഹചര്യം ഉണ്ടാക്കാതെ ചെറുകിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വായ്പ അനുവദിക്കണമെന്നും ബിജെപി കത്തില്‍ ആവശ്യപ്പെടുന്നു.

 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി പ്രതിപക്ഷ ആരോപണങ്ങള്‍ ശക്തിപ്പെടുത്തുന്നതെന്ന ആരോപണം ബിജെപിക്കെതിരെ നിലനില്‍ക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടയിലും ബിജെപി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തിരി കൊളുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

 ഒരുങ്ങി മമതയും

ഒരുങ്ങി മമതയും

തുടര്‍ച്ചയായി 9 ാം വര്‍ഷവും സംസ്ഥാനം ഭരിക്കുന്ന മമതക്കെതിരെ 9 കുറ്റപത്രം എന്ന പേരില്‍ പോരാമയ്കള്‍ ചുണ്ടികാട്ടുന്ന പത്രിക ഇറക്കാനും ബിജെപി ശ്രമം നടക്കുന്നുണ്ട്. അതേസമയം ബിജെപിയുടെ പ്രചരണങ്ങള്‍ മുന്നില്‍ കണ്ട് കളത്തിലിറങ്ങാന്‍ തന്നെയാണ് മമതയുടേയും തീരുമാനം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സംബന്ധിച്ച് മമത സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

English summary
BJP Demanded Appointment of Full-time Heath Minister In West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X