കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചോദിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ പരാതി, ബിഹാറില്‍ പോര് മുറുകുന്നു

Google Oneindia Malayalam News

പട്‌ന: ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചുവെന്ന് പരാതി. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബുധനാഴ്ച രാവിലെ രാഹുല്‍ ഗാന്ധി ചെയ്ത ട്വീറ്റാണ് പരാതിക്ക് കാരണം. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നീതിക്കും വേണ്ടി എല്ലാവരും മഹാസഖ്യത്തിന് വോട്ട് ചെയ്യൂ, വോട്ടര്‍മാര്‍ക്ക്് ആശംസകള്‍ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ബിജെപി ആരോപിക്കുന്നു. പരസ്യപ്രചാരണത്തിന്റെ സമയം കഴിഞ്ഞ സാഹചര്യത്തില്‍ ഈ ട്വീറ്റ്് ചട്ടം ലംഘിക്കുന്നതാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട പോളിങ് നടക്കുന്നത്. അതേസമയം, ഇത് ചട്ട ലംഘനമാകില്ലെന്നും ട്വീറ്റില്‍ വോട്ടര്‍മാര്‍ക്ക് ആശംസ അര്‍പ്പിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കുമോ എന്ന് വ്യക്തമല്ല. രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ബിഹാറില്‍ പ്രചാരണം നടത്തുന്നുണ്ട്.

16

അതേസമയം, തേജസ്വി യാദവ് പുതിയ ആരോപണങ്ങളുമായിട്ടാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ദുര്‍ഗാപൂജ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് നിതീഷ് കുമാറിന്റെ സര്‍ക്കാരിനെതിരെ കടന്നാക്രമണം നടത്തുകയായിരുന്നു ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ദുര്‍ഗദേവി പ്രതിമ നിമജ്ഞനം ചെയ്യാനെത്തിയവരും പോലീസും തിങ്കളാഴ്ച തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. 18കാരന്‍ വെടിയേറ്റ് മരിക്കുകയും നിരവധി പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. മുങ്കറിലുണ്ടായ ഈ സംഭവത്തില്‍ സര്‍ക്കാര്‍ തുടരുന്ന മൗനമാണ് തേജസ്വി ചോദ്യം ചെയ്തത്.

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്

ദുര്‍ഗാ പൂജയുടെ ഭാഗമായുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത് തിങ്കളാഴ്ചയാണ്. ഇവിടെ നടന്ന വെടിവയ്പ്പ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയോടയാണ് തേജസ്വി ഉപമിച്ചത്. ആരാണ് ജനറല്‍ ഡയര്‍ ആകാന്‍ നിങ്ങളോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിക്കണം. വിശ്വാസികള്‍ക്ക് നേരെ ലാത്തി വീശിയ വനിതാ പോലീസ് ഓഫീസറെ ഞങ്ങള്‍ക്ക് അറിയാം. ജെഡിയു നേതാവിന്റെ മകളാണത് എന്നും പേര് പറയാതെ തേജസ്വി യാദവ് വ്യക്തമാക്കി. എസ്പി ലിപി സിങിനെയാണ് തേജസ്വി ഉദ്ദേശിച്ചത്.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

നിതീഷ് ഭരണത്തില്‍ ബിഹാറില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു എന്ന് വരുത്തുകയാണ് തേജസ്വി പ്രചാരണത്തില്‍ പ്രധാനമായും ചെയ്യുന്നത്. 71 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് പുരോഗമിക്കവെയാണ് തേജസ്വി പുതിയ വിഷയം തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നവംബര്‍ 3നാണ്. മൂന്നാം ഘട്ടം 7നും. ഫല പ്രഖ്യാപനം നവംബര്‍ 10ന് നടക്കും.

കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു; സിന്ധ്യ വീണ്ടും കളമൊരുക്കുന്നോകോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു; സിന്ധ്യ വീണ്ടും കളമൊരുക്കുന്നോ

Recommended Video

cmsvideo
Bihar Election Phase 1 :ബോംബുകള്‍ നിര്‍വീര്യമാക്കി സൈന്യം | Oneindia Malayalam

English summary
BJP demands Election Commission to act against Rahul Gandhi over violation of Model Code of Conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X