കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭയിലേക്ക് ടിക്കറ്റ് നല്‍കിയില്ല, ബിജെപിക്കെതിരെ ഗോഹത്യ ആരോപണവുമായി കേന്ദ്രമന്ത്രി വിജയ് സാംപല

  • By Desk
Google Oneindia Malayalam News

ചണ്ഡീഗഡ്: ലോക്‌സഭയിലേക്ക് രണ്ടാം വട്ടം സീറ്റ് നിക്ഷേധിക്കപ്പെട്ടതോടെ ബിജെപി ഗോവധം നടത്തിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വിജയ് സാംപല. പഞ്ചാബിലെ ഹോഷിയപൂരില്‍ നിന്നുള്ള ലോക്‌സഭാംഗവും കേന്ദ്രമന്ത്രിയുമാണ് വിജയ് സാംപാല. രണ്ടാം വട്ടവും സീറ്റ് പ്രതീക്ഷിച്ചിരുന്ന സാംപാലയ്ക്ക് പകരമായി ബിജെപി പഗ്വാര എംഎല്‍എ സോം പ്രകാശിന് ഹോഷിയപൂര്‍ സീറ്റ് നല്‍കുകയായിരുന്നു. ഇതോടെ സീറ്റ് നിക്ഷേധിക്കപ്പെട്ട സോംപാല തന്‍റെ പ്രതിഷേധം മുഴുവന്‍ ബിജെപിക്കെതിരെ ട്വീറ്റ് ചെയ്യുകയായിരുന്നു.

<br>വയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങിന് പിന്നില്‍.. 'കുറ്റസമ്മതം' നടത്തി ഇടതുപക്ഷവും
വയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങിന് പിന്നില്‍.. 'കുറ്റസമ്മതം' നടത്തി ഇടതുപക്ഷവും


ബിജെപി ഗോഹത്യ ചെയ്‌തെന്നും അതില്‍ വലിയ ദുഖമുണ്ടെന്നും ആയിരുന്നു ഒരു ട്വീറ്റ്. ബിജെപിയുടെ ദളിത് നേതാവായ സോംപാല താന്‍ അഴിമതി നടത്തിയില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും പറയുകയുണ്ടായി. പിന്നെ എന്തുകൊണ്ടാണ് തനിക്ക് സീറ്റ് നിക്ഷേധിക്കപ്പെട്ടതെന്നും ചോദിക്കുന്നു. സീറ്റ് നിക്ഷേധിക്കപ്പെട്ടാല്‍ അതിന്റെ കാരണം വ്യക്തമാക്കണമെന്നും അങ്ങനെ എന്ത് കാരണമാണ് ബിജെപി നേതൃത്വത്തിന് പറയാനുള്ളതെന്നും വിജയ് സോംപാല ട്വീറ്റ് ചെയ്തു.

0-vijay-sampla-1

താന്‍ മണ്ഡലത്തില്‍ കൊണ്ടു വന്ന വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ വലിയ ഉദാഹരണമാണെന്നും നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുകയും ഒരു വിമാനത്താവളം കൊണ്ടുവന്നു എന്നും സാംപാല പറയുന്നു. ഇതൊക്കെയാണ് തന്റെ തെറ്റുകള്‍ എങ്കില്‍ ഇനി വരുന്നുവരോടും ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താന്‍ ആവശ്യപ്പെടുമെന്നും സോംപാല പറയുന്നു.

ബിജെപിയിലെ പ്രമുഖനായ ദളിത് നേതാവാണ് വിജയ് സോംപാല. പാര്‍ട്ടിയില്‍ ചേര്‍ന്നയുടന്‍ സീറ്റ് ലഭിച്ച ചലച്ചിത്ര താരമാണ് സണ്ണി ഡിയോള്‍. ഗുരുദാസ്പൂരില്‍ നിന്നാണ് സണ്ണി ഡിയോള്‍ ജനവിധി തേടുക. ലോക്‌സഭ അംഗമായ കിരണ്‍ ഖേര്‍ വീണ്ടും മത്സരിക്കുന്നുണ്ട്.

English summary
BJP denied Loksabha ticket for Union minister Vijay Sompla, Sampla accused party for cow slaughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X