കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ സ്വതന്ത്രനായി ജസ്വന്ത്‌ സിഗ്

Google Oneindia Malayalam News

ജയ്പൂര്‍: അദ്വാനിയുമായുള്ള തര്‍ക്കം ഒരു തരത്തില്‍ പറഞ്ഞുതീര്‍ത്ത ബി ജെ പിക്ക് മറ്റൊരു മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് തലവേദനയാകുന്നു. രാസ്ഥാനിലെ ബാര്‍മറില്‍ ബി ജെ പി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കാനാണ് സിംഗിന്റെ തീരുമാനം. കോണ്‍ഗ്രസ് വിട്ടുവന്ന സോനാറാം ചൗധരിയെ ബാര്‍മറില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

ജസ്വന്ത് സിംഗ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ അത് ബാര്‍മറില്‍ ബി ജെ പിക്ക് ക്ഷീണം ചെയ്യും. നിലവില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള എം പിയാണ് ജസ്വന്ത് സിംഗ്. ഇത്തവണ രാജസ്ഥാനിലെ ബാര്‍മറില്‍ മത്സരിക്കാനായിരുന്നു സിംഗിന്റെ ആഗ്രഹം. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ല.

jaswant-singh

ഡാര്‍ജിലിംഗില്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഇത്തവണ സ്വദേശമായ ബാര്‍മറില്‍ നിന്നും മത്സരിക്കണം. തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണിത് - സിംഗ് പറഞ്ഞു. മാര്‍ച്ച് 24 ന് സിംഗ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും എന്നാണ് കരുതുന്നത്. ജസ്വന്ത് സിംഗിന്റെ സ്വദേശമായ ജാസോള്‍ ബാര്‍മര്‍ ജില്ലയിലാണ്. സിംഗിന്റെ മകന്‍ മാനവേന്ദ്ര സിംഗ് രണ്ടുതവണ ഇവിടെ നിന്നും മത്സരിച്ചിട്ടുണ്ട്.

ജസ്വന്ത് സിംഗിന്റെ ആവശ്യത്തിനോട് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വവും ആര്‍ എസ് എസും അനുകൂല നിലപാടിലല്ല. ബാര്‍മറില്‍ സോനാറാം ചൗധരി മതി എന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുദ്ധര രാജ സിന്ധ്യെയുടെ നിലപാട്. ആര്‍ എസ് എസ് നേതൃത്വത്തിനും സിംഗിനെ അത്ര പഥ്യമില്ല.

English summary
BJP denies Jaswant Singh Lok Sabha ticket from Barmer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X