കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ ബിജെപിയുടെ കടുംവെട്ട്; കേന്ദ്രമന്ത്രിയടക്കം 6 സിറ്റിംഗ് എംപിമാർക്ക് സീറ്റില്ല

Google Oneindia Malayalam News

ലക്നൗ: ലോക്ഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു. രാജ്യം ഉറ്റു നോക്കുന്ന പോരാട്ടം നടക്കുന്ന ഉത്തർപ്രദേശിൽ കരുതലോടെയാണ് ബിജെപിയുടെ സ്ഥാനാർത്ഥി നിർണയം. 6 സിറ്റിംഗ് എംപിമാർക്ക് സീറ്റ് നിഷേധിച്ചു. കേന്ദ്രമന്ത്രി കൃഷ്ണ രാജ് അടക്കമുള്ളവർക്ക് ഇക്കുറി സീറ്റ് നൽകേണ്ടെന്നാണ് തീരുമാനം.

184 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നിന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ലക്നൗവിൽ നിന്നും മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിൽ സ്മൃതി ഇറാനിയാണ് ബിജെപി സ്ഥാനാർത്ഥി.

bjp

ഷാജഹാൻപൂരിൽ നിന്നുള്ള എംപിയാണ് കൃഷ്ണ രാജ്, ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷ രാം ശങ്കർ കതേരിയയ്ക്കും സീറ്റ് നൽകിയില്ല. ഹർദോയ് എംപി അൻശൂൽ വർമ, ഫതേപൂർ സിക്രി എംപി ബാബുലാൽ ചൗധരി, മിസ്രികിൽ നിന്നുള്ള അ‍ഞ്ജു ബാല, സംഭാൽ എംപി സത്യപാൽ സിംഗ് എന്നിവർക്കാണ് സീറ്റ് നഷ്ടമായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് ലക്ഷത്തിലധികം വോട്ടുകൾക്കാണ് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ നരേന്ദ്രമോദി വാരണാസിയിൽ നിന്നും പരാജയപ്പെടുത്തിയത്. ലക്നൗവിൽ കോൺഗ്രസിന്റെ റീത്ത ബഹുഗുണ ജോഷിയെയാണ് രാജ്നാഥ് സിംഗ് പരായപ്പെടുത്തിയത്. എന്നാൽ അമേത്തിയൽ സ്മൃതി ഇറാനി ഒരുലക്ഷത്തിൽ പരം വോട്ടുകൾക്ക് രാഹുൽ ഗാന്ധിയോട് പരാജയപ്പെടുകയായിരുന്നു.

അമേതിയിൽ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി; അവസരത്തിന് നന്ദി പറഞ്ഞ് സ്മൃതി!അമേതിയിൽ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി; അവസരത്തിന് നന്ദി പറഞ്ഞ് സ്മൃതി!

English summary
bjp denies lok sabha ticket to 6 sitting mps from up including union minister krishna raj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X