കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര പ്രചാരകനെ എടുത്തു പുറത്തിട്ട് ബിജെപി; എസ്പി വിട്ടവരെ അടുപ്പിച്ചു!! തന്ത്രങ്ങള്‍ ഇങ്ങനെ

ഉത്തര്‍ പ്രദേശ് ബിജെപിയുടെ മുന്‍ അധ്യക്ഷനാണ് വിനയ് കത്യാര്‍. അയോധ്യ നിലകൊള്ളുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

  • By Ashif
Google Oneindia Malayalam News

ലഖ്‌നൗ: മുസ്ലിംകള്‍ രാജ്യം വിട്ടുപോകണമെന്ന് ഇടിക്കിടെ പറയുന്ന ബിജെപി നേതാക്കളുണ്ട്. അതില്‍ പ്രധാനിയാണ് മുതിര്‍ന്ന ബിജെപി എംപി വിനയ് കത്യാര്‍. രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയാണിദ്ദേഹം. എന്നാല്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന ബിജെപി നേതാക്കളുടെ പട്ടികയില്‍ ഇദ്ദേഹത്തിന് ഇടം ലഭിക്കാത്തത് വിവാദമായിരിക്കുകയാണ്. വിനയ് കത്യാര്‍ക്ക് സീറ്റ് നല്‍കാത്തത് മാത്രമല്ല പ്രശ്‌നം, സമാജ്‌വാദി പാര്‍ട്ടി വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന രണ്ടുപേര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തു. ഏറെകാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ പരിഗണിച്ചില്ല എന്നാണ് ഉയരുന്ന ആക്ഷേപം. പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക കഴിഞ്ഞദിവസം പാര്‍ട്ടി പുറത്തുവിട്ടിരുന്നു. അതില്‍ വിനയ് കത്യാര്‍ ഇല്ലാത്തത് അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്...

മുതിര്‍ന്ന ബിജെപി നേതാവ്

മുതിര്‍ന്ന ബിജെപി നേതാവ്

ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് വിനയ് കത്യാര്‍. 18 രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടി പുറത്തുവിട്ടതില്‍ ഇദ്ദേഹത്തിന്റെ പേരില്ല. എട്ട് സ്ഥാനാര്‍ഥികള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് പട്ടികയില്‍ ഇടംനേടിയപ്പോഴാണ് വിനയ് കത്യാരെ തഴഞ്ഞത്. സമാജ് വാദി പാര്‍ട്ടി വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അശോക് ബജപയ്, ഹര്‍ണാദ് സിങ് യാദവ് എന്നിവര്‍ക്ക് സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് വരെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്തനായിരുന്നു ബജ്പയ്. വിധാന്‍ പരിഷത്ത് സ്ഥാനം രാജിവച്ചാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. മാത്രമല്ല, പട്ടികയില്‍ പേര് നല്‍കിയവരില്‍ മറ്റു പ്രമുഖ ബിജെപി നേതാക്കള്‍ക്ക് മുകളിലാണ് ബജ്പയുടെ പേര് നല്‍കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശ് ബിജെപിയില്‍ പ്രധാന ചര്‍ച്ച വിഷയമാണിതിപ്പോള്‍. മറ്റു പാര്‍ട്ടിയിലെ നേതാക്കളെ കൂടുതലായി ആകര്‍ഷിക്കാനുള്ള തന്ത്രമാണോ ബിജെപി പയറ്റുന്നതെന്നാണ് സംശയം.

നിങ്ങള്‍ കാത്തിരിക്കൂ

നിങ്ങള്‍ കാത്തിരിക്കൂ

ഉത്തര്‍പ്രദേശില്‍ നിന്ന് 10 രാജ്യസഭാ സീറ്റുകളിലേക്കാണ് ഒഴിവ് വരുന്നത്. എന്നാല്‍ സീറ്റ് ലഭിക്കാത്തതില്‍ തനിക്ക് വിഷമമില്ലെന്ന് വിനയ് കത്യാര്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വം പറയുന്നത് അനുസരിക്കും.നേരത്തെ പാര്‍ലമെന്റംഗമായ വ്യക്തിയാണ് ഞാന്‍. രണ്ടുതവണ രാജ്യസഭയിലും മൂന്ന് തവണ ലോക് സഭയിലും അംഗമായിട്ടുണ്ട്. പാര്‍ട്ടി പറയുന്നതാണ് എനിക്ക് ശരി. സീറ്റില്ലെങ്കില്‍ വേണ്ട. എന്റെ രാഷ്ട്രീയ പദ്ധതികള്‍ ഞാന്‍ സ്വന്തമായി തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി തീരുമാനത്തിന് അനുസരിച്ചാണ് എല്ലാം നടക്കുക. നിങ്ങള്‍ കാത്തിരിക്കൂ എന്താണ് നടക്കാന്‍ പോകുന്നതെന്ന്- വിനയ് കത്യാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തീപ്പൊരി നേതാവ്

തീപ്പൊരി നേതാവ്

ഉത്തര്‍ പ്രദേശ് ബിജെപിയുടെ മുന്‍ അധ്യക്ഷനാണ് വിനയ് കത്യാര്‍. അയോധ്യ നിലകൊള്ളുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട.് 1991, 1996, 1999 എന്നീ വര്‍ഷങ്ങളായിരുന്നു അത്. ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വിനയ് കത്യാര്‍. അയോധ്യയില്‍ രാമക്ഷേത്രം നിര്‍ക്കുന്നതിനും ബാബറി മസ്ജിദ് പൊളിക്കുന്നതിനും പ്രചാരണം നടത്തിയവരില്‍ മുന്നിലായിരുന്നു എപ്പോഴും വിനയ് കത്യാര്‍. മുസ്ലിംവിരുദ്ധ പ്രസ്താവനകള്‍ നടത്തി നിരവധി തവണ വിവാദത്തില്‍പ്പെട്ട വ്യക്തിയുമാണിദ്ദേഹം. ഏറ്റവും ഒടുവില്‍ അഞ്ച് ദിവസം മുമ്പാണ് വിനയ് കത്യാര്‍ വീണ്ടും വിവാദത്തില്‍ പ്പെട്ടത്.

ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്

ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്

മുസ്ലിംകള്‍ ഇന്ത്യയില്‍ താമസിക്കരുത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിച്ചവരാണവര്‍. പിന്നെ എന്തിനാണ് മുസ്ലിംകള്‍ രാജ്യത്ത് നില്‍ക്കുന്നത്. മുസ്ലിംകള്‍ക്ക് അവരുടെ ഓഹരി നല്‍കിയിട്ടുണ്ട്. ഇനി ഇന്ത്യയില്‍ നില്‍ക്കാന്‍ പാടില്ല. പാകിസ്താനിലേക്ക് പോകണം. അല്ലെങ്കില്‍ ബംഗ്ലാദേശിലേക്ക് പോകണം. ഇന്ത്യയില്‍ ഒരു പരിപാടിയും ഇനി പറ്റില്ല- ഇതായിരുന്നു വിനയ് കത്യാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. രാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുക തന്നെ ചെയ്യും. രാമന്‍ ജനിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുക എന്നത് ഹിന്ദുക്കളുടെ ആഗ്രഹമാണ്. നിലവില്‍ താല്‍ക്കാലിക ക്ഷേത്രമുണ്ട്. കോടതി വിധി വരുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍. അധികം വൈകാതെ തന്നെ രാമക്ഷേത്രം ഉയരുമെന്നും വിനയ് കത്യാര്‍ പറഞ്ഞിരുന്നു.

 യുഎഇയില്‍ നിന്ന് സൗദിയിലേക്ക് ട്രെയിന്‍; വമ്പന്‍ പദ്ധതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍!! 2100 കിലോമീറ്റര്‍ യുഎഇയില്‍ നിന്ന് സൗദിയിലേക്ക് ട്രെയിന്‍; വമ്പന്‍ പദ്ധതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍!! 2100 കിലോമീറ്റര്‍

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയ; പോലീസ് തൊഴുതുനിന്നു, മാതാപിതാക്കളോട് കടമയുണ്ട്, വിവാദം വേണ്ടരാഹുല്‍ ഈശ്വറിനെതിരെ ഹാദിയ; പോലീസ് തൊഴുതുനിന്നു, മാതാപിതാക്കളോട് കടമയുണ്ട്, വിവാദം വേണ്ട

ഖത്തറിലേക്ക് 20000 പശുക്കള്‍; പ്രതിദിനം 500 ടണ്‍ പാല്‍, ഉപരോധം ചെറുക്കാന്‍ പുതിയ തന്ത്രംഖത്തറിലേക്ക് 20000 പശുക്കള്‍; പ്രതിദിനം 500 ടണ്‍ പാല്‍, ഉപരോധം ചെറുക്കാന്‍ പുതിയ തന്ത്രം

English summary
BJP Denies Rajya Sabha Ticket to Ram Mandir Campaigner, Picks 2 Turncoats Instead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X