Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിക്കൊപ്പം നിന്നില്ലെങ്കിൽ എട്ടിന്റെ പണി'.. എംഎൽഎയെ ഫ്‌ളൈറ്റില്‍ ദില്ലിയിലേക്ക് കടത്തി!

ബെംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയെ നാണം കെടുത്തുന്ന കുതിരക്കച്ചവടത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. മോദി ഭക്തനായ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കിയത് കൊണ്ട് മാത്രം ബിജെപിയുടെ വിജയം പൂര്‍ണമാകുന്നില്ല. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം. കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ചരട് വലികള്‍ സജീവമാണ്.

bjp

കേന്ദ്രഭരണം കയ്യിലുണ്ട് എന്നത് തന്നെയാണ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപിക്കുള്ള ശക്തി. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ബിജെപി കേന്ദ്ര ഭരണം ഉപയോഗിക്കുന്നുവെന്ന് തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് എച്ച് ഡി കുമാരസ്വാമി. എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ചാണ് ബിജെപി കളിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എയായ ആനന്ദ് സിംഗിനെ എന്‍ഫോഴ്‌സ്‌മെന്റിനെ കാണിച്ച് ഭീഷണിപ്പെടുത്തി ബിജെപി മറുകണ്ടം ചാടിച്ചിരിക്കുകയാണ് എന്ന് കുമാരസ്വാമി പറഞ്ഞു.

തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസുണ്ടെന്നും ബിജെപിക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ തന്റെ കാര്യം അപകടത്തിലാകുമെന്നും ആനന്ദ് സിംഗ് മറ്റൊരു എംഎല്‍എയോട് പറഞ്ഞതായി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. വിജയനഗര്‍ എംഎല്‍എയായ ആനന്ദ് സിംഗിനെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ദില്ലിയിലേക്ക് കടത്തി. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യം ഒന്നിക്കണമെന്നും ഇക്കാര്യം പ്രതിപക്ഷ പാർട്ടികളോടും മറ്റ് മുഖ്യമന്ത്രിമാരോടും ആവശ്യപ്പെടുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

കോണ്‍ഗ്രസ് എംഎല്‍എമാരെ ഭീഷണിപ്പെടുത്തി ബിജെപി വിലയ്ക്ക് എടുക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. എംഎല്‍എമാരെ സുരക്ഷിതരാക്കാനാണ് തങ്ങളുടെ ശ്രമം. ബിജെപി ചെയ്യുന്നത് എന്താണെന്ന് ജനങ്ങള്‍ അറിയണം. കേവല ഭൂരിപക്ഷം ഇല്ലാഞ്ഞിട്ട് കൂടി ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തിരിക്കുകയാണ് എന്നും കുമാരസ്വാമി ആരോപിച്ചു.

Recommended Video

cmsvideo
    News Roundup | യെദ്യൂരപ്പ മുഖ്യമന്ത്രുയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

    നിലവില്‍ മുഴുവന്‍ എംഎല്‍എമാരും ജെഡിഎസിന് ഒപ്പം തന്നെയുണ്ട്. എന്നാല്‍ ആനന്ദ് സിംഗ് മറുകണ്ടം ചാടിയതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 77 ആയി ചുരുങ്ങിയിരിക്കുകയാണ്. ടിപ്പു ജയന്തി വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപി വിട്ട് ആനന്ദ് സിംഗ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ബുധനാഴ്ച മുതല്‍ ആനന്ദ് സിംഗിനെക്കുറിച്ച് ഒരു വിവരവും ഇല്ല. ആനന്ദ് സിംഗ് ബിജെപിക്കൊപ്പം ചേര്‍ന്നതായി കോണ്‍ഗ്രസും സ്ഥിരീകരിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+