കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിളിച്ചു, പക്ഷേ ഞാനില്ല: സൗരവ് ഗാംഗുലി

Google Oneindia Malayalam News

കൊല്‍ക്കത്ത: മമതാ ബാനര്‍ജിക്കെതിരെ കൊല്‍ക്കത്തയുടെ രാജകുമാരനെ നിര്‍ത്തി വോട്ട് പിടിക്കാമെന്ന ബി ജെ പിയുടെ മോഹങ്ങള്‍ക്ക് താല്‍ക്കാലിക തിരിച്ചടി. രാഷ്ട്രീയത്തിലിറങ്ങാന്‍ തല്‍ക്കാലം താല്‍പര്യമില്ല എന്ന് പറഞ്ഞാണ് സൗരവ് ഗാംഗുലി ബി ജെ പിയുടെ ഓഫര്‍ നിരസിച്ചത്. എന്നാല്‍ ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിക്കൂടായ്കയില്ല എന്ന സൂചനയും ഗാംഗുലി നല്‍കി.

അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായി ഗാംഗുലിയെ പാളയത്തിലെത്തിക്കാനായിരുന്നു ബി ജെ പിയുടെ ശ്രമം. സംസ്ഥാനത്തെ മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ ഇത് സംബന്ധിച്ച് താരവുമായി ചര്‍ച്ചയും നടത്തി. ബി ജെ പി വാഗ്ദാനവുമായി സമീപിച്ചതായി ഗാംഗുലി തന്നെയാണ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. താനത് നിരസിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല - ഗാംഗുലി പറഞ്ഞു.

ganguly

സച്ചിന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയും ആരാധകരുമുള്ള താരമായിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ കൂടിയാണ് 42 കാരനായ സൗരവ്. 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും കമന്റേറ്ററുമാണ്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഗാംഗുലിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബി ജെ പി ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബംഗാളില്‍ നിറയെ ആരാധകരുള്ള ഗാംഗുലിയെ ഒപ്പം കിട്ടിയിരുന്നെങ്കില്‍ ബി ജെ പിക്ക് അത് ഗുണം ചെയ്‌തേനെ. എന്ത് വില കൊടുത്തും ഇത്തവണ ബംഗാളില്‍ ഭരണം പിടിക്കാനാണ് ബി ജെ പിയുടെ ശ്രമം. നേരത്തെ ബംഗാളിലെ മന്ത്രി മഞ്ജുള്‍ കൃഷ്ണ താക്കൂര്‍ ബി ജെപിയില്‍ ചേര്‍ന്നിരുന്നു.

English summary
Former Indian captain Sourav Ganguly has dismissed the reports of him joining the BJP saying he has declined the offer given to him by the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X