കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാ പ്രസിഡന്റ് രാജിവെച്ചു, പിന്നാലെ കൂട്ടരാജി, ബംഗാളില്‍ ഞെട്ടിത്തരിച്ച് ബിജെപി, തൃണമൂലിലേക്ക്...

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയെ അമ്പരിപ്പിച്ച് കൂട്ടരാജി. അലിപുര്‍ദ്വാര്‍ ജില്ലയിലെ ബിജെപി പ്രസിഡന്റ് ഗംഗാ പ്രസാദ് ശര്‍മ രാജിവെച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ വിശ്വസ്തനായ ഗംഗാ പ്രസാദിന്റെ രാജി പാര്‍ട്ടി ഞെട്ടിക്കുന്നതിന് മുമ്പ് ആറ് പേര്‍ കൂടി രാജിവെച്ചിരിക്കുകയാണ്. ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനായി കൊല്‍ക്കത്തയിലെത്തി. ബിജെപി എംപി ജോണ്‍ ബര്‍ലയുടെ പ്രത്യേക വടക്കന്‍ ബംഗാള്‍ കേന്ദ്ര ഭരണപ്രദേശം വേണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ചാണ് ഗംഗാ പ്രസാദും കൂടെയുള്ളവരും രാജിവെച്ചത്.

1

ഗംഗാ പ്രസാദ് ടിഎംസിയിലേക്ക് പോവുന്നുവെന്നറിഞ്ഞതോടെ എല്ലാവരും ഒരേസ്വരത്തില്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. അദ്ദേഹം വലിയ ജനപ്രീതിയുള്ള നേതാവാണ്. ബംഗാളിനെ വിഭജിക്കാനുള്ള നീക്കമാണ് ബിജെപി എംപി നടത്തുന്നതെന്ന് ഗംഗാ പ്രസാദ് ആരോപിച്ചു. ബിജെപിയുടെ ആലിപര്‍ദ്വാര്‍ എംപിയാണ് ജോണ്‍ ബര്‍ള. ഇയാളുടെ വീട്ടില്‍ നടന്ന രഹസ്യ യോഗത്തില്‍ പ്രത്യേക ബംഗാള്‍ എന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. ബിജെപിയുടെ ജല്‍പായ്ഗുരി എംപി ജയന്ത റോയിയും ഈ യോഗത്തിലുണ്ടായിരുന്നു.

വടക്കന്‍ ബംഗാളില്‍ ബിജെപി രാഷ്ട്രീയ അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ഗംഗാ പ്രസാദ് ശര്‍മ ആരോപിച്ചു. ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ഗംഗാ പ്രസാദ് പറഞ്ഞു. ബംഗാളിലെ വിഭജിക്കാനുള്ള ബിജെപിയുടെ എംപിമാരുടെ ഗൂഢാലോചനയെ തകര്‍ക്കാന്‍ താന്‍ തൃണമൂലിലിനൊപ്പം ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വടക്കന്‍ ബംഗാളിനെ വികസനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗംഗാ പ്രസാദിനെ പിന്‍ബലത്തില്‍ മത്സരിച്ച അഞ്ച് നേതാക്കളും വിജയിച്ചിരുന്നു. അലിപര്‍ദ്വാര്‍ ജില്ലയില്‍ ആകെ അഞ്ച് സീറ്റായിരുന്നു ഉണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അലിപര്‍ദ്വാറില്‍ നിന്ന് രണ്ടരലക്ഷം വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി തൃണമൂലിനെ പരാജയപ്പെടുത്തിയത്. അതിനും സഹായിച്ചത് ഗംഗം പ്രസാദാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി തിളങ്ങിയിരുന്നു. വലിയ വോട്ടുബാങ്കാണ് ഇതോടെ ബിജെപിക്ക് നഷ്ടമാകുന്നത്. ഏകദേസം വന്‍ തകര്‍ച്ച ഇനിയുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടാവുമെന്ന് ഉറപ്പാണ്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

അലിപര്‍ദ്വാറിലെ കൂട്ടക്കൊഴിഞ്ഞുപോക്കില്‍ ബിജെപി അമ്പരന്ന് നില്‍ക്കുകയാണ്. കേന്ദ്ര നേതൃത്വം രാഷ്ട്രീയ തന്ത്രം മെനഞ്ഞിട്ടും എംഎല്‍എമാര്‍ പാര്‍ട്ടി വിടുകയാണ്. ജില്ലാ ജനറല്‍ സെക്രട്ടറി വീരേന്ദ്ര ബര ഒറാവോന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബിപ്ലവ് സര്‍ക്കാര്‍, ബിജെപി ജില്ലാ സെക്രട്ടറ ബിനോദ് മിഞ്ച്, കൃപാശങ്കര്‍ ജെസ്വാള്‍, എന്നിവര്‍ കൊല്‍ക്കത്തിയിലെത്തിയിട്ടുണ്ട്.ഇവര്‍ ഗംഗാ പ്രസാദിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. അലിപര്‍ദ്വാറില്‍ നിന്നുള്ള തൃണമൂല്‍ പ്രസിഡന്റ് മൃദുള്‍ ഗോസ്വാമിയും കൊല്‍ക്കത്തയിലെത്തിയിട്ടുണ്ട്. നാളെയാണ് ഇവര്‍ തൃണമൂലില്‍ ചേരുക.

വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Mayor Arya Rajendran responds to BJP leader Karamana Ajith | Oneindia Malayalam

English summary
bjp district president resigns, 6 more follow him, they will join trinamool congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X