കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ മത്സരിക്കാനാളില്ല..!! ഇരുട്ടില്‍ തപ്പി മോദിയും അമിത്ഷായും..!

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം. ഉത്തര്‍പ്രദേശില്‍ ബിജെപി കുഴപ്പത്തില്‍

Google Oneindia Malayalam News

ലക്‌നൗ: നിര്‍ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഒരു ഭാഗത്ത് കോണ്‍ഗ്രസ് -സമാജ് വാദി പാര്‍ട്ടി സഖ്യവും മറുവശത്ത് ബിജെപിയും ബിഎസ്പിയുമാണ് കളത്തിലുള്ളത്.

പുറത്ത് വന്ന സര്‍വ്വേകളെല്ലാം ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്നോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നോ പ്രവചിക്കുന്നു. എന്നാല്‍ ബിജെപി ക്യാമ്പിലെ അവസ്ഥ ദയനീയമാണ്. യോഗ്യരായ സ്ഥാനാര്‍ത്ഥികളെ ലഭിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് ബിജെപി നേതൃത്വം.

150ൽ ആളില്ല..

ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 150 സീറ്റുകളിലേക്ക് ബിജെപിക്ക് ഇനിയും സ്ഥാനാര്‍ത്ഥികളായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെയാണ് ബിജെപി പ്രതിസന്ധിയിലായിരിക്കുന്നത്.

മറ്റു പാർട്ടിക്കാരെ തപ്പണം

മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നിലവില്‍ നടത്തുന്നത്. പാര്‍ട്ടിയിലേക്ക് മറ്റു സമുദായങ്ങളില്‍ നിന്നുള്ളവരെക്കൂടി കൊണ്ടുവരിക എന്നതാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്.

അഭിമാന പോരാട്ടം..

കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഒരു തവണ പോലും ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കാന്‍ ബിജെപിക്കായിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷമുള്ള സുപ്രധാന തിരഞ്ഞെടുപ്പ് എന്ന നിലയ്ക്ക് ഉത്തര്‍പ്രദേശിലേത് ബിജെപിക്ക് അഭിമാന പോരാട്ടമാണ്.

വിജയപ്രതീക്ഷയില്ലാതെ

സീറ്റ് നല്‍കാത്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് ബിജെപിയില്‍ കലാപം രൂക്ഷമാകുന്നതിനിടെയാണ് മത്സരിപ്പിക്കാന്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളുമില്ലാതെ ബിജെപി വലയുന്നത്. ഇന്നത്തെ നിലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം യുപിയില്‍ ആവര്‍ത്തിക്കാനാവില്ലെന്ന് ബിജെപി ഭയക്കുന്നു.

ലോകസഭ തൂത്തുവാരി

2014ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉത്തര്‍പ്രദേശില്‍ നേട്ടമുണ്ടാക്കിയിരുന്നു. മോദി തരംഗത്തില്‍ സംസ്ഥാനത്തെ 80 സീറ്റുകളില്‍ 71ഉം ബിജെപി തൂത്തുവാരി.

നോട്ടം പിന്നോക്കക്കാരെ

ഇത്തവണയും ജാതി വോട്ടുകള്‍ തന്നെയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒബിസി, യാദവ ഇതര, മറ്റു പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ നിയമസഭാ തിരഞ്ഞെടുപ്പിലും ഉറപ്പിക്കാനാണ് ശ്രമം.

കഴിവുള്ള നേതാക്കളില്ല

ബിജെപിയിലെ 40 ശതമാനം സീറ്റുകളും ഒബിസി, യാദവ ഇതര, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുകയാണ്. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ കഴിവു തെളിയിച്ച നേതാക്കള്‍ ഇല്ലെന്നതാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

English summary
BJP in trouble in UP. BJP dont have eligible candidates in 150 seats in UP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X