കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം ബിജെപിയുടെ കുത്തകയല്ല... എല്ലാവരുടേതുമാണ്... ഒവൈസിയുടേതും അസംഖാന്റെയും കൂടി...

Google Oneindia Malayalam News

ദില്ലി: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദർശനത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി ഉമാ ഭാരതി. രാമക്ഷേത്ര നിര്‍മാണത്തിനായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അവർ വ്യക്തമാക്കി. ഭഗവാൻ കൃഷ്ണൻ എല്ലാവരുടേതുമാണ്. എസ്പി, ബിഎസ്പി, അകാലി ദൾ, ഒവൈസി. അസംഖാൻ എല്ലാവരും ഇതിനുവേണ്ടി മുന്നിട്ടിറങ്ങണമെന്നും ഉമ ഭാരതി പറഞ്ഞു.

<strong>വലതുപക്ഷ സംഘടനകള്‍ തടസമുണ്ടാക്കുന്നു, ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്</strong>വലതുപക്ഷ സംഘടനകള്‍ തടസമുണ്ടാക്കുന്നു, ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയാണ് ഉമ ഭാരതി. തൊണ്ണൂറുകളിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന ബിജെപി നേതാക്കളിലെ പ്രമുഖ മുഖം കൂടിയാണ് അവരുടേത്. ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കമുള്ള നിരവധി ബിജെപി നേതാക്കൾ ശിവസേനയുടെ അയോധ്യ റാലിക്ക് അനുവദി നൽകാൻ വിസമ്മതിച്ചിരുന്നു.

ശിവസേനയ്ക്ക് പങ്കില്ല

ശിവസേനയ്ക്ക് പങ്കില്ല


ഉദ്ധവ് താക്കറെയുടെ അർദ്ധ വീക്ഷണത്തിൽ പ്രശസ്നമൊന്നുമില്ല. എന്നാൽ ബാൽ താക്കറെ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതൊന്നും ചെയ്യ്രുതെന്ന് പറയുമായിരുന്നെന്ന് ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു. രാമക്ഷേത്ര പ്രസ്ഥാനത്തില്‍ ശിവസേനയ്ക്ക് യാതൊരു പങ്കുമില്ലെന്ന് മൗര്യ പറഞ്ഞു.

രാമക്ഷേത്രം എല്ലാവരുടേതും

രാമക്ഷേത്രം എല്ലാവരുടേതും

രാമക്ഷേത്ര വിഷയം തട്ടിയെടുക്കാന്‍ ശിവസേനയ്ക്ക് എങ്ങനെയാണ് സാധിക്കുക എന്ന് ബിജെപി എംപി സുരേന്ദ്ര സിങും ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമക്ഷേത്രത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും. എല്ലാവരും അതിനുവേണ്ടി രംഗത്തിറങ്ങണമെന്നുമുള്ള പ്രസംതാവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

അധികാരത്തിൽ തുടരില്ല

അധികാരത്തിൽ തുടരില്ല

അതേസമയം രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ബിജെപി അധികാരത്തില്‍ ഇനി തുടരില്ലെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി. ദ്ധവ് താക്കറെ കുടുംബത്തോടൊപ്പമെത്തി റാലി നടത്തുകയായിരുന്നു അയോധ്യയിൽ. അതോടൊപ്പം ബിജെപിക്കെതിരെ രൂക്ഷ വിമർശനങ്ങളും ഉന്നയിച്ചു. രാമക്ഷേത്രത്തിന്റെ പ്രവർത്തനം എപ്പോൾ തുടങ്ങുമെന്ന് വ്യക്തമാക്ക്ാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഉത്തരേന്ത്യക്കാരെ ആട്ടിയോടിച്ചവർ

ഉത്തരേന്ത്യക്കാരെ ആട്ടിയോടിച്ചവർ

ഉത്തരേന്ത്യക്കാരെ ആട്ടിയോടിച്ചവരാണ് ശിവസേന. മനുഷ്യത്വത്തോടെ ഇടപെടാന്‍ അവര്‍ക്ക് സാധിക്കില്ല. പിന്നെ എങ്ങനെയാണ് ശിവസേന രാമനെ സേവിക്കുക എന്നാണ് ബിജെപി എംപി സുരേന്ദ്ര സിങ് കുറ്റപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി-ശിവസേന പോര് മൂർച്ഛിക്കുകയാണ്.

ശിവസേനയുടെ രാഷ്ട്ട്രീയ നീക്കം

ശിവസേനയുടെ രാഷ്ട്ട്രീയ നീക്കം

'ആദ്യം ക്ഷേത്രം, സര്‍ക്കാര്‍ പിന്നീട്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ശിവസേനയുടെ അയോധ്യ സമ്മേളനം നടന്നത് . കുടുംബത്തോടൊപ്പം സരയൂ നദിക്കരയില്‍ പ്രത്യേക പൂജ നടത്തിയ ഉദ്ധവ് താക്കറെ രാമക്ഷേത്രത്തിനായി വാദിക്കുന്ന സന്യാസിമാരെയും കണ്ടിരുന്നു. ഉത്തര്‍പ്രദേശില്‍ വേരൂന്നാനുള്ള ശിവസേനയുടെ രാഷ്ട്രീയനീക്കം കൂടിയായാണ് അയോധ്യ മാര്‍ച്ചെന്നാണ് സൂചന.

വിഎച്ച്പിയും രംഗത്ത്

വിഎച്ച്പിയും രംഗത്ത്

അതേസമയം രാമക്ഷേത്ര നിർമാണത്തിന്‍റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 11ന് ശേഷം തീരുമാനമെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് രാമഭദ്രാചാര്യയും രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രനിർമാണത്തിന്​ സമ്മർദം ചെലുത്താൻ വിശ്വഹിന്ദു പരിഷത്ത്​ പ്രഖ്യാപിച്ച ധർമസഭയെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ധർമ്മസഭ

ധർമ്മസഭ

1992നു​ ശേഷം വിഎച്ച്​പി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ചടങ്ങായിരുന്നു ധർമസഭ. കലാപം ഭയന്ന്​ നിരവധി മുസ്ലീങ്ങൾ ഒഴിഞ്ഞുപോയതായും റിപ്പോർട്ടുകളുണ്ട്. ധർമസഭക്ക് മുന്നോടിയായി അയോധ്യയിൽ കർശന സുരക്ഷയാണ് ഒരുക്കിയത്. 42 കമ്പനി സായുധ സേനാംഗങ്ങൾ, അഞ്ച്​ കമ്പനി ദ്രുതകർമ സേന, എടിഎസ്​ കമാൻഡോകൾ, 700 പോലീസ്​ കോൺസ്റ്റബിൾമാർ എന്നിവരാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്ന്ത്.

English summary
'BJP Doesn't Have Patent on Ram Mandir': Uma Bharti Supports Uddhav Thackeray's Ayodhya Visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X