കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിയാ മുസ്ലീങ്ങളുടെ വോട്ട് ബിജെപിക്ക് വേണ്ട, അവര്‍ വര്‍ഗീയവാദികളാണ്, ഞെട്ടിച്ച് ഹിമന്ത ബിശ്വ ശര്‍മ!!

Google Oneindia Malayalam News

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബിജെപിക്ക് ബംഗാള്‍ വംശജരായ മുസ്ലീങ്ങളുടെ വോട്ട് ആവശ്യമില്ലെന്ന് ഹിമന്ത പറഞ്ഞു. ഇവരെ മിയാ മുസ്ലീങ്ങള്‍ എന്നാണ് വിളിക്കാറുള്ളത്. ഇവര്‍ വര്‍ഗീയവാദികളാണെന്ന് അദ്ദേഹം ആരോപിച്ചു. മിയാ മുസ്ലീങ്ങള്‍ അസം സംസ്‌കാരത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ്. അവര്‍ നമ്മുടെ ഭാഷയെയും നമ്മുടെ സമ്മിശ്ര സംസ്‌കാരത്തെയും കൂടിയാണ് വെല്ലുവിളിക്കുന്നതെന്നും ഹിമന്ത പറഞ്ഞു.

1

തിരഞ്ഞെടുപ്പ് ജയിക്കാനായി അവര്‍ മിയാ മുസ്ലീങ്ങള്‍ എന്ന രീതിയില്‍ പറയാന്‍ തുടങ്ങിയിരിക്കുകയാണ്. മിയകള്‍ കടുത്ത വര്‍ഗീയവാദികളാണ്. ഇവര്‍ മതത്തിന്റെ പേരില്‍ സംഘടിക്കുകയാണ്. മതവാദമാണ് ഇവരുടെ പ്രചാരണം. അസം സംസ്‌കാരത്തെയും ഭാഷയെയും തകര്‍ക്കാനായി ഇവര്‍ പല പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. എനിക്ക് അവരുടെ വോട്ട് വാങ്ങി എനിക്ക് ഒരിക്കലും എംഎല്‍എ ആവേണ്ടെന്നും ഹിമന്ത പറഞ്ഞു. മിയാ മുസ്ലീങ്ങള്‍ എനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍, എനിക്ക് നിയമസഭയില്‍ ഇരിക്കാന്‍ പോലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മിയാ മുസ്ലീങ്ങള്‍ മാത്രമല്ല, അസം സംസ്‌കാരത്തെയും ഭാഷയെയും ഞങ്ങളുടെ മിശ്ര സംസ്‌കാരത്തെയും വെല്ലുവിളിക്കുന്നവരില്‍ ഒരാള്‍ പോലും ഞങ്ങള്‍ക്ക് വോട്ട് ചെയ്യരുത്. മിയാ മുസ്ലീങ്ങള്‍ എന്ന് പ്രഖ്യാപിച്ചിരിക്കുന്നവര്‍ക്ക് ബിജെപി ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ല. കോണ്‍ഗ്രസും ഇത് തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശര്‍മ പറഞ്ഞു. അസമില്‍ മാര്‍ച്ച്-ഏപ്രില്‍ മാസത്തിലായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ ശക്തമായ നടപടി എടുക്കാന്‍ പ്രേരിപ്പിക്കുന്നത് കൂടിയാണ് ഹിമന്ത ശര്‍മയുടെ പ്രസ്താവന.

കോണ്‍ഗ്രസ് ബദറുദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായി അസമില്‍ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബംഗാളില്‍ നിന്ന് വന്ന് കുടിയേറിയ മുസ്ലീം വിഭാഗത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയാണിത്. ഇവരുടെ വോട്ടുബാങ്കാണ് മിയാ മുസ്ലീങ്ങള്‍. ഈ സഖ്യം വന്നത് കൊണ്ട് ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഹിമന്ത ബിശ്വ പറഞ്ഞു. മിയാ മുസ്ലീങ്ങളുടെ വികസനത്തിനായി പല കാര്യങ്ങളും ഞങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഒരിക്കലും ഞങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ പോകുന്നില്ലെന്നും ഹിമന്ത ശര്‍മ പറഞ്ഞു.

Recommended Video

cmsvideo
Actor krishnakumar joins bjp

മിയാ മുസ്ലീങ്ങള്‍ വോട്ട് ചെയ്തില്ല എന്ന് കരുതി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. നൂറ് സീറ്റ് നേടുക എന്ന ലക്ഷ്യം ബിജെപി സ്വന്തമാക്കും. വോട്ട് ശതമാനത്തിലും വലിയ ഇടിവുണ്ടാകില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അതേസമയം എന്‍ആര്‍സി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണം സംസ്ഥാനത്തെ കോര്‍ഡിനേറ്ററായി പ്രതീക് ഹജേലയാണെന്നും അദ്ദേഹം ആരോപിച്ചു.എല്ലാ അര്‍ത്ഥത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് അദ്ദേഹമാണെന്നും ഹിമന്ത ശര്‍മ വ്യക്തമാക്കി.

English summary
bjp dont need the votes of miya muslims in assam says himanta biswa sarma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X