കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകടനം മഹാമോശം... ബിജെപിയില്‍ വെട്ടിനിരത്തല്‍, ഒഴിവാക്കിയത് 55 പുതുമുഖ എംപിമാരെ!!

Google Oneindia Malayalam News

ദില്ലി: ബിജെപി ഇത്തവണ മികച്ച ട്രാക്ക് റെക്കോര്‍ഡ് കാത്ത് സൂക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍ പാര്‍ട്ടിയുടെ എല്ലാ എംപിമാരുടെയും പ്രകടനം അത്ര മികച്ചതല്ലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ഇത്തവണ പല എംപിമാരെയും ഒഴിവാക്കിയിരിക്കുകയാണ്. മൂന്നിലൊരു ഭാഗം പുതുമുഖ എംപിമാരെ ഒഴിവാക്കിയെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. ആദ്യമായി എംപിമാരായ 158 പേരാണ് ബിജെപിയില്‍ ഉള്ളത്. ഇതില്‍ 55 പേരെ പാര്‍ട്ടി ഇത്തവണ ഒഴിവാക്കിയിരിക്കുകയാണ്.

1

അതായത് 35 ശതമാനം എംപിമാര്‍ക്ക് ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല. പുതുമുഖങ്ങള്‍ 2014ല്‍ മോദി തരംഗം കാരണം വിജയിച്ചതാണെന്നാണ് വിലയിരുത്തുന്നത്. ഇവര്‍ക്കെതിരെ ഇത്തവണ ഭരണവിരുദ്ധ വികാരം ശക്തമാണ്. അതോടൊപ്പം മോശം പ്രകടവും, മണ്ഡലത്തിലെ സ്വീകാര്യത ഇല്ലായ്മയും കാരണം ഒഴിവാക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. അതേസമയം 173 സിറ്റിംഗ് എംപിമാരെ ബിജെപി നിലനിര്‍ത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ നിന്ന് 17 എംപിമാര്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കാതിരുന്നത്. മഹാസഖ്യം വന്നതോടെ പരമാവധി നഷ്ടം ഒഴിവാക്കാനാണ് ഈ നീക്കം. മധ്യപ്രദേശില്‍ എട്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡില്‍ അഞ്ച് എംപിമാരെയാണ് ഒഴിവാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഈ മാറ്റം. മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മകന്‍ അഭിഷേക് സിംഗിനെയും ഒഴിവാക്കിയിട്ടുണ്ട്.

ഗുജറാത്തിലും രാജസ്ഥാനിലും നാല് വീതം പുതുമുഖ എംപിമാരെയാണ് ഒഴിവാക്കിയത്. ദില്ലി, മഹാരാഷ്ട്ര, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് പേരെയും ആന്ധ്രപ്രദേശ്, അസം എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരെയും ഒഴിവാക്കിയിട്ടുണ്ട്. ചില സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കിയപ്പോള്‍ കൈവിട്ട് പോയിട്ടുമുണ്ട്. അതേസമയം സീറ്റ് നിഷേധിച്ചതില്‍ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്തിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും, 7 ദിവസത്തിനുള്ളില്‍ തീരുമാനം, ഇവര്‍ പിന്തുണയ്ക്കും!!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും, 7 ദിവസത്തിനുള്ളില്‍ തീരുമാനം, ഇവര്‍ പിന്തുണയ്ക്കും!!

English summary
bjp dropped 55 first time mps over non perfomance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X