Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാര്‍ തിരഞ്ഞെടുപ്പ്‌; മധുബനില്‍ സിറ്റിങ്‌ എംഎല്‍എയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ബിജെപി

പാറ്റ്‌ന:ബീഹാര്‍ നിയമ സഭാ തിരഞ്ഞെടുപ്പില്‍ മധുബന്‍ നിയമസഭാ മണ്ഡലം മൂന്ന്‌ മത്സരാര്‍ഥികളുടെ കടുത്ത പോരാട്ടം കൊണ്ട്‌ ശ്രദ്ധേയമാകുകയാണ്‌. നിലവില്‍ ബി ജെ പിയുടെ സിറ്റിങ്ങ്‌ സീറ്റായ മണ്ഡലത്തില്‍ നിലവിലെ എംല്‍എ റാണ റണ്‍ധീര്‍ ആണ്‌ ബി ജെ പിയുടെ സ്ഥാനാര്‍ഥി. ആര്‍ജെഡിക്കായി മദന്‍ പ്രസാദ്‌ സാധു മണ്ഡലത്തില്‍ ജനവിധി തേടുമ്പോള്‍ രണ്ട്‌ തവണ മധുബന്‍ മണ്ഡലത്തില്‍ നിന്നും ബീഹാര്‍ നിയമസഭയിലെത്തിയ ശിവജി റായിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ട്‌. മൂന്ന്‌ ഘട്ടമായി നടക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്ന നവംബര്‍ മൂന്നിനാണ്‌ മധുബനില്‍ വോട്ടെടുപ്പ്‌ നടക്കുക.
മഹാത്മ ഗാന്ധിയുടെ കര്‍മ്മഭൂമിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പര്‍ബി ചംബരം ഉള്‍പ്പെടുന്നതാണ്‌ മധുബന്‍ നിയമസഭാ മണ്ഡലം. മഹാത്മ ഗാന്ധി ആദ്യമായി ബ്രിട്ടീഷ്‌ ഇന്‍ഡിഗോ തോട്ടം ഉടമകള്‍ക്കെതിരെ സത്യാഗ്രഹം ആരംഭിച്ച സ്ഥലമാണ്‌ പര്‍ബി ചംബരം.
രണ്ടര ലക്ഷം വോട്ടേഴ്‌സാണ്‌ ബീഹാറിലെ 243ാം നമ്പര്‍ നിയമസഭാ മണ്ഡലമായ മധുബനിലുള്ളത്‌. 2015ല്‍ മികച്ച ഭൂരിപക്ഷത്തിലാണ്‌ ബി ജെ പി ടിക്കറ്റില്‍ റാണ വര്‍മ്മ മധുബന്‍ മണ്ഡലത്തില്‍ വിജയിച്ചു കയറിയത്‌. മുന്‍ മന്ത്രിയും നാല്‌ തവണ മധുബന്‍ എംഎല്‍എയുമായിരുന്ന സീതാറാം സിങ്ങിന്റെ മകനാണ്‌ റാണ റണ്‍ധീര്‍ . 2005ല്‍ലെ ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച റാണാ രണ്‍ധീര്‍ കോവലഭൂരിപക്ഷം നേടാത്തതിനാല്‍ അതേ വര്‍ഷം തന്നെ നവംബറില്‍ നടന്ന തിരഞ്ഞടുപ്പില്‍ മണ്ഡലത്തില്‍ ശിവജി റായിയോട്‌ പരാജയപ്പെടുകയായിരുന്നു. 2015 തിരഞ്ഞെടുപ്പിന്‌ മുന്‍പേയാണ്‌ റാണ രണ്‍ധീര്‍ ആര്‍ജെഡി വിട്ട്‌ ബി ജെ പിയിലേക്ക്‌ ചേക്കേറിയത്‌. നിലവിലെ സിറ്റിങ്‌ സീറ്റായ മണ്ഡലം ഏറെ പ്രതീക്ഷയോടെയാണ്‌ ബി ജെ പി നോക്കി കാണുന്നത്‌.

bjp

ബീഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 94 സീറ്റുകളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക. ആകെ 1510 സ്ഥാനാര്‍ത്തികളാണ്‌ രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്നത്‌. ഇന്നലെ 71 മണ്ഡലങ്ങലിലായി നടന്ന ഒന്നാാംഘട്ട വോട്ടെടുപ്പില്‍ 54.26 ശതമാനം പോളിങ്‌ ആണ്‌ രേഖപ്പെടുത്തിയത്‌. മൂന്നാംഘട്ട തിരഞ്ഞെടുപ്പ്‌ നംവംബര്‍ ഏഴിനു നടക്കും. നവംബര്‍ 10നാണ്‌ വോട്ടെണ്ണല്‍. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ മണ്ഡലങ്ങളിലും ജെഡിയു-ബിജെപി സഖ്യവും, ആര്‍ജെഡി-കോണ്‍ഗ്രസ്‌ സഖ്യവും തമ്മില്‍ കനത്ത തിരഞ്ഞെടുപ്പ്‌ പോരാട്ടമാണ്‌ നടക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+