കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം വിടാതെ വീണ്ടും ബിജെപി; കഴിഞ്ഞ തവണത്തെ വാഗ്ദാനം പുതിയ പ്രകടന പത്രികയിലും അതുപോലെ

Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ പത്രികയില്‍ ഇത്തവണയും രാമ ക്ഷേത്ര നിര്‍മാണ വാഗ്ദാനം

ദില്ലി: ബിജെപിയുടെ പ്രകടന പത്രികയില്‍ ഇടംപിടിച്ചവയില്‍ ഇത്തവണയും പ്രധാന സ്ഥാനത്ത് രാമ ക്ഷേത്ര നിര്‍മാണം തന്നെ. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രകടന പത്രികയില്‍ രാമക്ഷേത്ര നിര്‍മാണം എന്ന വാഗ്ദാനം ഉണ്ടായിരുന്നു.

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ്; ആരോഗ്യരംഗത്ത് വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബിജെപിഎല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ്; ആരോഗ്യരംഗത്ത് വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബിജെപി

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വാഗ്ദാനം ആയിരുന്ന രാമക്ഷേത്ര നിര്‍മാണം എന്നത് ആവര്‍ത്തിക്കുന്നു എന്നാണ് പ്രകടന പത്രിക കമ്മിറ്റി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പറഞ്ഞത്. അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ സാധ്യതകളും തേടും എന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

BJP Manifesto

ആദ്യകാലം മുതലേ ബിജെപി മുന്നോട്ട് വയ്ക്കുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം. ബിജെപി ഉത്തരേന്ത്യയില്‍ വലിയ തോതില്‍ സ്വാധീനം ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിഷയവും ഇത് തന്നെ ആയിരുന്നു. തൊണ്ണൂറുകള്‍ മുതല്‍ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായി രാമക്ഷേത്ര നിര്‍മാണം നിലനില്‍ക്കുന്നും ഉണ്ട്.

കര്‍ഷകര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബിജെപി; പലിശയില്ലാതെ വായ്പ നല്‍കുമെന്ന് വാഗ്ദാനംകര്‍ഷകര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബിജെപി; പലിശയില്ലാതെ വായ്പ നല്‍കുമെന്ന് വാഗ്ദാനം

എന്നാല്‍ ഈ വാഗ്ദാനം ബിജെപിയെ ഏറെ വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കിയിട്ടുണ്ട്. പ്രകടന പത്രികയിലെ വാഗ്ദാനത്തിനപ്പുറത്തേക്ക് രാമക്ഷേത്ര നിര്‍മാണത്തില്‍ ബിജെപിയ്ക്ക് വലിയ താത്പര്യമൊന്നും ഇല്ലെന്ന് പല തീവ്ര ഹിന്ദു സംഘടനകളും ആക്ഷേപം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ അല്ലാതെ ബിജെപി രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കാറില്ലെന്നും ഹിന്ദു സംഘടന നേതാക്കള്‍ പലപ്പോഴായി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

ഇത്തവണ എഴുപത്തിയഞ്ച് വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ മുന്നോട്ട് വച്ചിട്ടുള്ളത്. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് 75 വാഗ്ദാനങ്ങള്‍ എന്നാണ് വിശദീകരണം.

English summary
BJP Election Manifesto 2019 includes Ram Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X