കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ നിരാഹാര സമരം പൊട്ടിപൊളിഞ്ഞു! സമരം ഏറ്റെടുക്കാന്‍ നേതാക്കളില്ല! വെട്ടിലായി നേതൃത്വം

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയുടെ നിരാഹാര സമരം പൊട്ടി | #BJP Kerala at #Sabarimala | Oneindia Malayalam

ശബരിമല കര്‍മ്മസിതിക്കൊപ്പം സന്നിധാനത്ത് പ്രതിഷേധത്തില്‍ ബിജെപി പങ്കെടുക്കേണ്ടതില്ലെന്ന ആര്‍എസ്എസ് തിരുമാനത്തിന് പിന്നാലെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം തുടങ്ങിയത്. സമരം പരാജയപ്പെടുമെന്ന് ഉറപ്പായതോടെ നില്‍ക്കക്കള്ളിയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിജെപി തിരുമാനിച്ചിരുന്നു. എന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും സെക്രട്ടറിയേറ്റിലെ നിരാഹാര സമരത്തിന് കാരണമായി. എന്നാല്‍ നിരാഹാരം കിടക്കാന്‍ ആളെ കിട്ടാതായതോടെ വെട്ടിലായിരിക്കുകയാണ് ബിജെപി നേതൃത്വം.

 ബിജെപിയുടെ നിരാഹാര സമരം

ബിജെപിയുടെ നിരാഹാര സമരം

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതികളെ പ്രവേശിപ്പിച്ചുള്ള ആചാല ലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു ഡിസംബര്‍ 3 മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്. ബിജെപി ജനറല്‍ സെക്രട്ടറിയായ എഎന്‍ രാധാകൃഷ്ണനായിരുന്നു ആദ്യം നിരാഹരമിരുന്നത്.

 സ്റ്റീല്‍ ഗ്ലാസിലെ 'പാനീയം'

സ്റ്റീല്‍ ഗ്ലാസിലെ 'പാനീയം'

എന്നാല്‍ സര്‍ക്കാര്‍ ബിജെപിക്ക് വഴങ്ങാതായതോടെ രാധാകൃഷ്ണന്‍ സമരം അവസാനിപ്പിച്ചു. പിന്നാലെ ദേശീയ കൗണ്‍സില്‍ അംഗം സികെ പത്മനാഭന്‍ നിരാഹാരമിരുന്നു.ശോഭാ സുരേന്ദ്രനായിരുന്നു മൂന്നാമത് സമരമിരുന്നത്. എന്നാല്‍ നിരാഹാരത്തിനിടയില്‍ ശോഭയുടെ 'സ്റ്റീല്‍' ഗ്ലാസിലെ ' പാനീയം' കുടി വിവാദമായതോടെ ശോഭയും സമരം അവസാനിപ്പിച്ചു.

 ആരും തയ്യാറായില്ല

ആരും തയ്യാറായില്ല

പിന്നീട് എംടി രമേശ് അടക്കമുള്ള നേതാക്കളുടെ പേര് ഉയര്‍ന്ന് കേട്ടെങ്കിലും ആരും മുന്നോട്ട് വരാന്‍ തയ്യാറായില്ല. പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള സമരം നയിക്കട്ടേയെന്ന ആവശ്യം നേതാക്കളില്‍ പലരും ഉയര്‍ത്തിയെങ്കിലും പിള്ള അതിന് തയ്യാറായില്ല.

 പിള്ളയും മുങ്ങി

പിള്ളയും മുങ്ങി

അധ്യക്ഷന്‍ തന്നെ സമരത്തിനിരുന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആകില്ലെന്ന് പറഞ്ഞ് പിള്ള ഒഴിയുകയായിരുന്നത്രേ. ശബരിമല വിഷയത്തില്‍ ജയില്‍വാസം നയിച്ച കെ സുരേന്ദ്രനോട് ഇതേ ആവശ്യം നേതൃത്വം ഉന്നയിച്ചു.

 സുരേന്ദ്രന്‍ കൈമലര്‍ത്തി

സുരേന്ദ്രന്‍ കൈമലര്‍ത്തി

എന്നാല്‍ സുരേന്ദ്രനും കൈമലര്‍ത്തി. പികെ കൃഷ്ണദാസും സമരത്തോട് മുഖം തിരിച്ചു. വി മുരളീധരന്‍ എംപി നേരത്തേ തന്നെ സമരത്തോട് ആഭിമുഖ്യം കാണിച്ചിരുന്നില്ല. ഇതോടെ ശോഭയ്ക്ക് ശേഷം ആരെ നിയമിക്കുമെന്ന അവസ്ഥയിലായി ബിജെപി.

 ഇവര്‍ മാത്രം

ഇവര്‍ മാത്രം

നിലവില്‍ ബിജെപി നേതാക്കളായ എന്‍ ശിവരാജനും പിഎം വേലായുധനുമാണ് നിരാഹാരം കിടന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വിടി രമയാണ് ഇപ്പോള്‍ സമരപന്തലില്‍ ഉള്ളത്.

 ജനവരി 22 ന്

ജനവരി 22 ന്

ഇതോടെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കുന്ന ജനവരി 22 ന് സമരം അവസാനിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

റദ്ദാക്കി

റദ്ദാക്കി

ഇതിനിടെ ശബരിമല സ്ത്രീപ്രവേശനത്തിനെതിരായി ശബരിമല കര്‍മ്മ സമിതി നടത്താന്‍ നിശ്ചയിച്ചിരുന്ന രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും റദ്ദാക്കുകകയും ചെയ്തിട്ടുണ്ട്. സ്ത്രീപ്രവേശനത്തിന് പിന്നാലെ പ്രഖ്യാപിച്ച ഹര്‍ത്താലും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും കേസും സംഘടനയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് വിവരം.

 രഥയാത്രയും

രഥയാത്രയും

ഈ മാസം 11 മുതല്‍ 13 വരെയാണ് കര്‍മ്മ സമിതി രഥയാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്. 120 ഹിന്ദു സംഘടനകളെ അണിനിരത്തിയായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്ലാന്‍ ചെയ്തിരുന്നത്.എന്നാല്‍ ഹര്‍ത്താലിനെ തുടര്‍ന്നുള്ള അറസ്റ്റും പ്രവര്‍ത്തകര്‍ ഒളിവില്‍ ആയതുമെല്ലാം പരിപാടിയിലെ പങ്കാളിത്തം പ്രതിസന്ധിയില്‍ ആക്കുമെന്ന നിഗമനമാണ് തിരുമാനത്തിന് പിന്നില്‍.

English summary
bjp to end hunger strike says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X