കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പിടിക്കാന്‍ ബിജെപി, 9 ലക്ഷം പുതിയ അംഗങ്ങള്‍, അമിത് ഷായുടെ മിഷന്‍ 70 നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സംസ്ഥാനങ്ങളില്‍ കുതിപ്പ് ഉണ്ടാക്കാനുള്ള ബിജെപി നീക്കങ്ങള്‍ ശക്തമാകുന്നു. ദില്ലിയാണ് ബിജെപിയുടെ പ്രധാന അജണ്ട. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ബിജെപിക്ക് ദില്ലിയില്‍ അധികാരമില്ലാത്തത് വലിയ തലവേദനയാണ്. ഇത്തവണ ഞെട്ടിക്കുന്ന പദ്ധതികളുമായിട്ടാണ് ബിജെപിയുടെ വരവ്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ എല്ലാ പാര്‍ട്ടികളെയും അമ്പരിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ ദില്ലിയിലെ പ്രമുഖ നേതാവായി അറിയപ്പെടുന്ന അരവിന്ദ് കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കരുത്ത് കുറഞ്ഞുവരുന്നു എന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോദി ഇപ്പോഴും കരുത്തനായ നേതാവായി തുടരുകയാണ്. വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ ഇത്തവണ സാധിക്കുമെന്നും, എഎപിക്കെതിരെ ജനവികാരമുണ്ടെന്നുമാണ് വിലയിരുത്തല്‍.

ദില്ലി പിടിക്കണം

ദില്ലി പിടിക്കണം

ദില്ലിയില്‍ അധികാരം നേടണമെന്നത് അഭിമാന പ്രശ്‌നമായിട്ടാണ് ബിജെപി നേതാക്കള്‍ കാണുന്നത്. കേന്ദ്ര ഭരണമുണ്ടായിട്ടും ദില്ലിയില്‍ മാത്രം വീണത് നാണക്കേടാണെന്ന് വിലയിരുത്തലുണ്ട്. നേരത്തെ ബീഹാറില്‍ ഈ തിരിച്ചടി വന്നപ്പോള്‍, അതിനെ മറികടക്കാന്‍ ബിജെപിക്ക് സാധിച്ചു. എന്നാല്‍ ദില്ലിയില്‍ അരവിന്ദ് കെജ്‌രിവാളിന് മുന്നില്‍ ബിജെപിക്ക് താളം തെറ്റിയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പ് തന്നെ ബൂത്ത് തല പ്രവര്‍ത്തനം തുടങ്ങിയ ബിജെപി തിരഞ്ഞെടുപ്പില്‍ എഎപിയെ നിഷ്പ്രഭമാക്കിയിരിക്കുകയാണ്. ഇതോടെയാണ് നിയമസഭാ പോരാട്ടവും ആരംഭിച്ചത്.

മിഷന്‍ 70

മിഷന്‍ 70

ദില്ലിയില്‍ 70 സീറ്റുകളാണ് നിയമസഭയില്‍ ഉള്ളത്. അതില്‍ 36 സീറ്റുകള്‍ ലഭിച്ചാല്‍ ബിജെപിക്ക് ഭൂരിപക്ഷം നേടാം. ദീര്‍ഘകാലമായി ദില്ലി ഭരിച്ചിട്ടില്ലെന്ന പേരുദോഷവും ഇതിനോടൊപ്പം മാരും. മിഷന്‍ 70 എന്ന ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി. ഇതിനായി മധ്യവര്‍ഗത്തിനും വ്യാപാരികള്‍ക്കുമിടയില്‍ എഎപി പദ്ധതികള്‍ക്കെതിരെയുള്ള നീക്കങ്ങളാണ് ആരംഭിച്ചത്. കെജ്രിവാള്‍ ഒരു വിഭാഗത്തിന്റെ മാത്രം നേതാവാണെന്ന പ്രചാരണം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത്തവണ എല്ലാം സീറ്റും ബിജെപി തൂത്തുവാരുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

മെമ്പര്‍ഷിപ്പ് കുതിക്കുന്നു

മെമ്പര്‍ഷിപ്പ് കുതിക്കുന്നു

ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ദില്ലിയില്‍ തരംഗമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത് തുടക്കമിട്ടത്. ഒരു മാസത്തിനിടെ ഒമ്പത് ലക്ഷം പുതിയ അംഗങ്ങളാണ് ബിജെപിയിലേക്ക് കുതിച്ചെത്തിയത്. ഇത് ശരിക്കും എഎപിയെയും കോണ്‍ഗ്രസിനെയും അമ്പരിപ്പിച്ചിരിക്കുകയാണ്. നിരവധി എഎപി, കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഗ്രൗണ്ട് വര്‍ക്കില്‍ ബിജെപി അമ്പരിപ്പിക്കുന്ന മുന്നേറ്റം നടത്തുന്നത് ജയം ഉറപ്പിക്കുന്നതാണ്. എഎപിക്ക് ഇതിന്റെ നാലിലൊന്ന് പ്രവര്‍ത്തനം പോലും സാധ്യമായിട്ടില്ല.

അടുത്ത നീക്കം ഇങ്ങനെ

അടുത്ത നീക്കം ഇങ്ങനെ

കെജ്രിവാള്‍ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പണം നല്‍കേണ്ടെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബിജെപിയുടെ സൈബര്‍ യോദ്ധാക്കളും, പ്രാദേശിക പ്രവര്‍ത്തകരും നീക്കം തുടങ്ങി കഴിഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകമാണ് ഇതെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞ് കഴിഞ്ഞു. മധ്യവര്‍ഗത്തിനിടയില്‍ ഇത് മോശം നയമാണെന്ന് പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ദില്ലിയില്‍ ഭൂരിഭാഗം വീടുകള്‍ക്കും ഇതില്‍ കൂടുതല്‍ വൈദ്യുതിയാകുമെന്നും, എന്തുകൊണ്ടാണ് ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നതെന്നും ചിലര്‍ ഉന്നയിക്കുന്നുമുണ്ട്.

ഇനി ഏഴുനാള്‍

ഇനി ഏഴുനാള്‍

ഒരു മാസം നീണ്ടു നിന്ന ബിജെപിയുടെ അംഗത്വ ക്യാമ്പയിന്‍ അവസാനിച്ചിട്ടില്ല. ഇനിയുള്ള ഏഴ് ദിവസങ്ങള്‍ പാര്‍ട്ടിക്ക് നിര്‍ണായകമാണ്. പത്ത് ലക്ഷം അംഗങ്ങളെയാണ് ഈ ദിവസത്തിനുള്ളില്‍ ബിജെപി പാര്‍ട്ടിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നത്. പാര്‍ട്ടി നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ വെച്ചാണ് ഈ ക്യാമ്പയിന്‍ ആരംഭിച്ചത്. ശിവരാജ് സിംഗ് ചൗഹാനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഓഗസ്റ്റ് 11നാണ് ക്യാമ്പയിന്‍ അവസാനിക്കുക.

വനിതകളും രംഗത്ത്

വനിതകളും രംഗത്ത്

മെമ്പര്‍ഷിപ്പ് നീക്കങ്ങള്‍ അതിവേഗമാണ് ബിജെപി നയിക്കുന്നത്. പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ മുഴുവന്‍ രംഗത്തുണ്ട്. മാളുകളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ അംഗത്വത്തിനായി തുറന്നിട്ടുണ്ട്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലും ഇത്തരം പദ്ധതി നടക്കുന്നുണ്ട്. ബിജെപിയെ പിന്തുണയ്ക്കുന്ന മഹിളാ മോര്‍ച്ചയും ഈ ക്യാമ്പയിന്‍ ഏറ്റെടുത്തിട്ടുണ്ട്. യൂത്ത് വിംഗും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതോടെ 57 ശതമാനം അംഗത്വമാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ 26 ലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത്.

കോണ്‍ഗ്രസിനും പണി

കോണ്‍ഗ്രസിനും പണി

വടക്കന്‍, പടിഞ്ഞാറന്‍ ദില്ലികളില്‍ പ്രത്യേക ശ്രദ്ധയാണ് അമിത് ഷാ നല്‍കുന്നത്. പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം കോണ്‍ഗ്രസിനെ ഇവിടെ ശക്തിപ്പെടുത്തുന്നുവെന്ന് ബിജെപി ഭയപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വ പ്രതിസന്ധിയിലാണ്. പ്രിയങ്ക ദില്ലിയില്‍ പ്രചാരണത്തിനെത്തിയാല്‍ കാര്യങ്ങള്‍ മാറുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് യുപിയുടെ സ്വാധീനമുള്ള മേഖലകളില്‍ വമ്പന്‍ പ്രചാരണമാണ് ബിജെപി നടത്തുന്നത്. കോണ്‍ഗ്രസിനെ എല്ലാ തരത്തിലും തകര്‍ക്കുന്ന നീക്കമാണിത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെ

English summary
bjp enrolled 9 lakh new member in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X