ബിജെപി മുന്‍ പ്രസിഡന്റ് ബംഗാരുലക്ഷ്മണ്‍ അന്തരിച്ചു
ഹൈദരാബാദ്: ബിജെപി മുന്‍ ദേശീയ പ്രസിഡന്റ് ബംഗാരു ലക്ഷ്്മണ്(74) അന്തരിച്ചു. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി മൂന്നുമുതല്‍ സെക്കന്തരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്ന ബിജെപി നേതാവിന്റെ മരണം ശനിയാഴ്ച ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ബി നരസിംഹയുടെയും ബി ശിവമ്മയുടെയും മകനായി 1939 മാര്‍ച്ച് 17നാണ് ബംഗാരു ലക്ഷ്മണ് ജനിച്ചത്. വളരെ ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങി. 12ാം വയസ്സുമുതല്‍ ആര്‍എസ്എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു.

1969 മുതല്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു. ഒസ്മാനിയ യൂനിവേഴ്സിറ്റിയില്‍ നിന്നും നിയമബിരുദം നേടി. അടിയന്തരാവസ്ഥ കാലത്ത് ജയിലിലായിരുന്നു. വാജ്പേയ് മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിജെപി അധികാരത്തിലിരുന്ന 2000-2001 കാലത്തെ പാര്‍ട്ടിയെ നയിച്ചത് ബംഗാരു ലക്ഷ്മണായിരുന്നു. ആയുധ ഇടപാടുകളില്‍ അഴിമതി നടത്തിയെന്ന തെഹല്‍ക്ക വെളിപ്പെടുത്തല്‍ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി.
2012ലാണ് ഈ അഴിമതി കേസിന്റെ വിധി പുറത്തുവന്നത്. ബംഗാരു ലക്ഷമണ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് പുറത്തിറങ്ങി. ഭാര്യ സൂശീല ലക്ഷ്മണ് ലോകസഭാ എംപിയാണ്. മൂന്നു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുണ്ട്.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications