കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മുന്‍ പ്രസിഡന്റ് ബംഗാരുലക്ഷ്മണ്‍ അന്തരിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപി മുന്‍ ദേശീയ പ്രസിഡന്റ് ബംഗാരു ലക്ഷ്്മണ്‍(74) അന്തരിച്ചു. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി മൂന്നുമുതല്‍ സെക്കന്തരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്ന ബിജെപി നേതാവിന്റെ മരണം ശനിയാഴ്ച ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ബി നരസിംഹയുടെയും ബി ശിവമ്മയുടെയും മകനായി 1939 മാര്‍ച്ച് 17നാണ് ബംഗാരു ലക്ഷ്മണ്‍ ജനിച്ചത്. വളരെ ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങി. 12ാം വയസ്സുമുതല്‍ ആര്‍എസ്എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു.

Bangaru Laxman

1969 മുതല്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു. ഒസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം നേടി. അടിയന്തരാവസ്ഥ കാലത്ത് ജയിലിലായിരുന്നു. വാജ്‌പേയ് മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബിജെപി അധികാരത്തിലിരുന്ന 2000-2001 കാലത്തെ പാര്‍ട്ടിയെ നയിച്ചത് ബംഗാരു ലക്ഷ്മണായിരുന്നു. ആയുധ ഇടപാടുകളില്‍ അഴിമതി നടത്തിയെന്ന തെഹല്‍ക്ക വെളിപ്പെടുത്തല്‍ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി.

2012ലാണ് ഈ അഴിമതി കേസിന്റെ വിധി പുറത്തുവന്നത്. ബംഗാരു ലക്ഷമണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് പുറത്തിറങ്ങി. ഭാര്യ സൂശീല ലക്ഷ്മണ്‍ ലോകസഭാ എംപിയാണ്. മൂന്നു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുണ്ട്.

English summary
Former BJP leader and the first dalit to head the national party Bangaru Laxman passed away on Saturday following a brief illness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X