കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമം; കയര്‍ പൊട്ടി താഴെ വീണ് ബിജെപി നേതാവ്; പുറത്താക്കി

  • By News Desk
Google Oneindia Malayalam News

കര്‍നാല്‍: ചണ്ഡീഗണ്ഡില്‍ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും മറ്റും ഒരു നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്തക്കാറുണ്ട്. എന്നാല്‍ ഇവിടെ വിചിത്രമായൊരു കാരണത്തിനാണ് ബിജെപി നേതാവിനെ പുറത്താക്കിയിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയില്‍ നിന്നും ചാടിയതിന് പിന്നാലെയാണ് ബിജെപി നേതാവിനെ പുറത്താക്കികൊണ്ടുള്ള നടപടി.

മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് കൊവിഡ് പോസിറ്റീവ്മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് കൊവിഡ് പോസിറ്റീവ്

 'കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല, വലിയ നഷ്ടം.. ഞെട്ടലാണ്'; നെഞ്ച് പൊട്ടി ബേസിൽ 'കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല, വലിയ നഷ്ടം.. ഞെട്ടലാണ്'; നെഞ്ച് പൊട്ടി ബേസിൽ

വീഡിയോ

വീഡിയോ

ബിജെപി നേതാവ് കര്‍നാല്‍ നേതാവ് ചന്ദര്‍ പ്രകാശ് കതൂരിയെയാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍ നടപടി.ബിജെപി നേതാവിനെ സംബന്ധിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

 കാരണം വ്യക്തമല്ല

കാരണം വ്യക്തമല്ല

കതുരിയ ചണ്ഡീഗഢിലെ സെക്ടര്‍ 63 ലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ചാടിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വൈറലായി രണ്ടാ ദിനമാണ് എന്തിനാണ് അദ്ദേഹം കെട്ടിടത്തില്‍ നിന്നും ചാടിയതെന്നതിന്റെ കാരണം വ്യക്തമല്ല.

 അപ്പാര്‍ട്ടമെന്റില്‍

അപ്പാര്‍ട്ടമെന്റില്‍

ഔദ്യോഗിക ജോലികളുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ക്കായി അപ്പാര്‍ട്ട്‌മെന്റില്‍ ഒരു സ്ത്രീയെ കാണാന്‍ വേണ്ടി ബിജെപി നേതാവ് അവിടെ പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആ സമയം അവിടെയുണ്ടായിരുന്നു മറ്റൊരാള്‍ തന്നെ കാണുന്നത് ഒഴിവാക്കുന്നതിനായി ബിജെപി നോതാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

പിടിവിട്ട് താഴെ

പിടിവിട്ട് താഴെ

ഇവിടെ നിന്നും പെട്ടെന്ന് രക്ഷപ്പെടുന്നതിനായി കതുരിയ ഒരു തുണി ഉപയോഗിച്ച് ബാല്‍ക്കണി വഴി താഴെ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു എന്നാല്‍ പിടി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് താഴെ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കതുരിയ ചണ്ഡീഗഢ് പോസ്റ്റ ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ റിസര്‍ച്ചില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ കാല്‍ ഒടിഞ്ഞിരിക്കുകയാണ്.

6 വര്‍ഷത്തേക്ക്

6 വര്‍ഷത്തേക്ക്

ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസില്‍ പുറത്താക്കല്‍ കാരണം വ്യക്തമാക്കിയിട്ടില്ല.സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാലയുടേതാണ് നടപടി. പുറത്താക്കല്‍ നടപടിയില്‍ കതുരീയ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

സ്വഭാവം

സ്വഭാവം

അതേസമയം സംഭവത്തില്‍ ബിജെപി കര്‍നാല്‍ പ്രസിഡണ്ടിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.' വീഡിയോയുടെ അടിസ്ഥാനത്തില്‍ ചന്ദര്‍ പ്രകാശ് കതൂരിയയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ്. വീഡിയോ അദ്ദേഹത്തിന്റെ സ്വഭാവങ്ങളെ കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്.

 ബിജെപി ടിക്കറ്റില്‍

ബിജെപി ടിക്കറ്റില്‍

പഞ്ചസാര ഫെഡിന്റെ മുന്‍ ചെയര്‍മാനായിരുന്ന അദ്ദേഹം ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രത്യേകം ക്ഷണിതാവായിരുന്നു. കര്‍ണാല്‍ സ്വദേശിയായ ഇദ്ദേഹം 2009 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ പരാജയപ്പെട്ടിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മത്സരിച്ചിരുന്നില്ല.

English summary
BJP Expelled the Party leader For Years After Jumping off From Apartment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X