Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍വെച്ച് പശുവിനെ കൊന്ന ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍!

ഭോപ്പാല്‍: ഗോവധത്തിന് വേണ്ടി വാദിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. അപ്പോള്‍പിന്നെ അവരുടെ തന്നെ ഒരു പ്രവര്‍ത്തകന്‍ പശുവിനെ കൊന്നാലോ. അതും സ്വന്തം വീട്ടില്‍ വെച്ച്. സംഭവം പുറത്തറിഞ്ഞ ഉടന്‍ പാര്‍ട്ടി പ്രവര്‍ത്തകനെ ബി ജെ പി പുറത്താക്കി. പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മധ്യപ്രദേശിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

ബി ജെ പിയുടെ ന്യൂനപക്ഷ സെല്ലിലെ സജീവ പ്രവര്‍ത്തകനായ അന്‍വര്‍ മേവ് എന്നയാളാണ് പശുവിനെ കൊന്നതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായത്. ദേവാസിന് 30 കിലോമീറ്റര്‍ അകലെ തോണ്‍കുര്‍ഡിലുള്ള വീട്ടിലാണ് ഇയാളും മറ്റ് നാല് പേരും ചേര്‍ന്ന് പശുവിനെ കൊന്നത്. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി അന്‍വര്‍ മേവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

bjp

ഗോവധം നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. അന്‍വര്‍ മേവിനെയും മറ്റ് എട്ടുപേരെയും പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജയ് സിസോദിയ പറഞ്ഞു. പ്രതികളില്‍ ഏഴുപേരും അന്‍വര്‍ മേവിന്റെ ബന്ധുക്കളാണ്. ഇയാളുടെ വീട്ടില്‍ നിന്നും പശുവിറച്ചി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

അന്‍വര്‍ മേവിന്റെ വീട്ടില്‍ പശുവിനെ കൊല്ലുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കുളിമുറിയില്‍ ഒളിപ്പിച്ച നിലയിലാണ് പോലീസ് ഇറച്ചി കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചി പശുവിന്റേതല്ല എന്നാണ് അന്‍വര്‍ മേവ് പറയുന്നത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അന്‍വര്‍ മേവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയതായി ബി ജെ പി ജില്ലാ പ്രസിഡണ്ട് ഗോപികൃഷ്ണ വ്യാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+