കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ആ ഗെയിം പ്ലാന്‍ പൊളിഞ്ഞു... ഇനി പുതുമുഖ മുഖ്യമന്ത്രിമാരില്ല, കളി പഠിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: 2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ ബിജെപി പിന്തുടര്‍ന്ന് പോരുന്ന ജാതിയില്‍ പൊതിഞ്ഞൊരു സമവാക്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അത് പൊളിഞ്ഞിരിക്കുകയാണ്. ശിവസേനയാണ് അതിന് തുടക്കം കുറിച്ചത്. ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ നേടിയിരുന്ന മുന്‍തൂക്കമാണ് പൊളിഞ്ഞത്. ഇതോടെ ബിജെപിയെ വര്‍ഷങ്ങളായി പിന്തുണച്ചിരുന്ന ബ്രാഹ്മണരും, ഒബിസി വിഭാഗങ്ങളും കോണ്‍ഗ്രസിലേക്ക് ഒഴുകുന്നു എന്ന് വ്യക്തമാകുകയാണ്.

ദേശീയ തലത്തില്‍ നരേന്ദ്ര മോദിക്ക് വെല്ലുവിളിയുയര്‍ത്തുന്ന തരത്തില്‍ കോണ്‍ഗ്രസ് മാറിയിട്ടില്ലെങ്കിലും, സംസ്ഥാന തലത്തില്‍ സമുദായ വോട്ടുകള്‍ ബിജെപിയെ പരാജയത്തിലേക്ക് തള്ളിവിടാന്‍ തുടങ്ങിയിരിക്കുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ അറിഞ്ഞോ അറിയാതെയോ കോണ്‍ഗ്രസ് ബിജെപിയുടെ ഗെയിം പ്ലാന്‍ കൃത്യമായി പഠിച്ചെടുത്തിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ശരിക്കും പറഞ്ഞാല്‍ ബിജെപിക്ക് വെല്ലുവിളിയാണ്.

കോണ്‍ഗ്രസ് തന്ത്രം

കോണ്‍ഗ്രസ് തന്ത്രം

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ കാലത്തുള്ള തന്ത്രമാണ് വിജയകരമായി അമിത് ഷാ നടപ്പാക്കിയത്. ബ്രാഹ്മണ, ബനിയ വിഭാഗത്തിലുള്ളവരെയായിരുന്നു ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയിരുന്നത്. പിന്നീട് ചരണ്‍ സിംഗാണ് ഇതിനെ പൊളിച്ചത്. പിന്നീടാണ് യുപിയില്‍ പിന്നോക്ക വിഭാഗം സജീവമായത്. ഇതില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് പുതുമുഖങ്ങളും എന്നാല്‍ വോട്ടുബാങ്കിനെ സ്വാധീനിക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരെ അമിത് ഷാ മുഖ്യമന്ത്രിയാക്കിയിരുന്നത്.

വരവ് ഇങ്ങനെ

വരവ് ഇങ്ങനെ

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിലായിരുന്നു ആദ്യ പരീക്ഷണം. മുമ്പൊരിക്കലും രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ ആരും കേട്ടിരുന്നില്ല. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്നു. മനോഹര്‍ലാല്‍ ഖട്ടാറും ഝാര്‍ഖണ്ഡില്‍ രഘുബര്‍ ദാസും ആരും അറിയാത്ത നേതാക്കളായിരുന്നു. ഇതിന് പിന്നിലെല്ലാം ജാതി സമവാക്യം ഒളിപ്പിച്ചിരുന്നു അമിത് ഷാ. രഘുബര്‍ ദാസ് സംസ്ഥാന ചരിത്രത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്നല്ലാതെ മുഖ്യമന്ത്രിയാവുന്ന ആദ്യത്തെ നേതാവായിരുന്നു.

ഒടുക്കത്തെ തന്ത്രം

ഒടുക്കത്തെ തന്ത്രം

പിന്നീട് ഗുജറാത്ത്, ത്രിപുര, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ഈ ഫോര്‍മുല വമ്പന്‍ ജയമാണ് ഒരുക്കിയത്. ഈ മുഖ്യമന്ത്രിമാര്‍ക്ക് ഒരിക്കലും മറ്റ് സഖ്യകക്ഷികള്‍ക്ക് മേല്‍ സ്വാധീനമുണ്ടായിരിക്കില്ല. അതുകൊണ്ട് ദേശീയ നേതൃത്വത്തിന് നേരിട്ട് ഇവരെ നിയന്ത്രിക്കാനാവും. ഇതാണ് അമിത് ഷാ എപ്പോഴും മുന്നില്‍ കണ്ടിരുന്നത്. ഏറ്റവും സ്വാധീനമില്ലാത്ത കക്ഷികളില്‍ നിന്നുള്ളവരെ അമിത് ഷാ തിരഞ്ഞെടുക്കുന്നത് ബാക്കിയുള്ള വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇതേ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും അധികാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന തന്ത്രമാണ് ഇത്.

ജാതി വോട്ടുകള്‍ പൊളിഞ്ഞു

ജാതി വോട്ടുകള്‍ പൊളിഞ്ഞു

പുതിയ തന്ത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് ശരിക്കും പകച്ച് പോയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പുള്ള ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തെടുത്ത തന്ത്രമാണ് ഇപ്പോഴത്തെ വീഴ്ച്ചയിലേക്ക് ബിജെപിയെ നയിച്ചത്. പാട്ടീദാര്‍ വിഭാഗത്തെ കൂട്ടുപിടിച്ചുള്ള കോണ്‍ഗ്രസിന്റെ പടയൊരുക്കം എല്ലാ ജാതി വോട്ടുകളെയും പൊളിച്ചു. ഒടുവില്‍ നഗര വോട്ടുകള്‍ കൊണ്ട് മാത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചത്. ഈ ട്രെന്‍ഡാണ് 2018 മുതല്‍ ശക്തമായത്. നിലവില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് എന്‍സിപി ആ കളി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പവാറിനാണ് സോണിയ ആ ചുമതല നല്‍കിയത്.

കൂടുതല്‍ തിരിച്ചടി

കൂടുതല്‍ തിരിച്ചടി

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാന ഫലങ്ങള്‍ പറയുന്നത്, ബിജെപി ദേശീയ തലത്തിലെ പവറാകുമ്പോള്‍, കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ ശക്തിപ്പെട്ടെന്നാണ്. രാജസ്ഥാനില്‍ ഒബിസി വിഭാഗങ്ങളും ജാട്ട്, രജപുത്ര വിഭാഗങ്ങളും ബിജെപിയെ തള്ളി. മധ്യപ്രദേശില്‍ ഒബിസി, ബ്രാഹ്മണ വോട്ടുകളാണ് മാറി മറിഞ്ഞത്. ഛത്തീസ്്ഗഡില്‍ ഇത് ആദിവാസി വോട്ടുകളിലേക്ക് മാറി. ഹരിയാനയില്‍ ജാട്ടുകള്‍ കൂടത്തോടെ കോണ്‍ഗ്രസിലേക്കും ജെജെപിയിലേക്കും പോയി.

സഖ്യങ്ങള്‍ പൊളിയുന്നു

സഖ്യങ്ങള്‍ പൊളിയുന്നു

ബിജെപിയുടെ സഖ്യകക്ഷികള്‍ പോവുന്നതാണ് ആധിപത്യം പൊളിയുന്നതിന്റെ രണ്ടാം ഘട്ടം. ശിവസേനയാണ് ആദ്യം പോയത്. ഇത് മറാത്താ വോട്ടുകള്‍ പൂര്‍ണമായും ബിജെപിയില്‍ നിന്ന് അകറ്റും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ആര്‍സി ഭീഷണി ശക്തമായതോടെ എല്ലാ കക്ഷികളും വിട്ട് പോവും. ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയു ഏത് നിമിഷവും വിട്ട് പോകും. അതോടെ കുറുമി വോട്ടുകളും ബിജെപിയെ കൈവിടും. ഇതോടെ കോണ്‍ഗ്രസ്, നിലവില്‍ സഖ്യത്തിനായി ശ്രമിക്കുന്നത് പോലെയുള്ള അവസ്ഥയിലേക്ക് ബിജെപിയും വീഴും.

ഇനിയുള്ള സംസ്ഥാനങ്ങള്‍

ഇനിയുള്ള സംസ്ഥാനങ്ങള്‍

ഝാര്‍ഖണ്ഡില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും രഘുബര്‍ ദാസിന് മുഖ്യമന്ത്രി പദം ലഭിക്കണമെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരും. ബിജെപി സഖ്യകക്ഷിയായിരുന്ന എജെഎസ്‌യു കുറുമി വിഭാഗത്തിലെ ശക്തരായ പാര്‍ട്ടിയാണ്. ഇവരെ ഒപ്പം നിര്‍ത്തണമെങ്കില്‍ എട്ട് മന്ത്രിസ്ഥാനമെങ്കിലും നല്‍കേണ്ടി വരും. ദില്ലി, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണ്. പ്രാദേശിക വിഷയങ്ങളില്‍ ബിജെപി വീഴുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബിജെപിയുടെ കേഡര്‍ സംവിധാനം ഇതോടെ വീഴും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ദേശീയ തലത്തിലും ബിജെപിയെ വീഴ്ത്തും.

 കോണ്‍ഗ്രസും മൃദു ഹിന്ദുത്വത്തിലേക്ക്... മധ്യപ്രദേശില്‍ ഗോശാലകള്‍ക്ക് പിന്നാലെ രാമലീലയും കോണ്‍ഗ്രസും മൃദു ഹിന്ദുത്വത്തിലേക്ക്... മധ്യപ്രദേശില്‍ ഗോശാലകള്‍ക്ക് പിന്നാലെ രാമലീലയും

English summary
bjp experiment with cm post may face huge setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X