കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ ബിജെപി; 11 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് മാറ്റും

  • By Ashif
Google Oneindia Malayalam News

ദില്ലി: ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടാകുമെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന സര്‍വെ ഫലം. ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിക്കുമെന്ന് സര്‍വെ വ്യക്തമാക്കുന്നു. ഇത് ബിജെപിക്ക് തൊട്ടുപിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന് തീര്‍ച്ചയാണ്. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്വാധീനം ചെലുത്താനും സാധിക്കും.
ഈ സാഹചര്യം മനസിലാക്കി ബിജെപി പുതിയ തന്ത്രം മെനയുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിക്കാനാണ് നീക്കം. ചിലത് നേരത്തെയാക്കുകയും ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ വേണ്ടിയാണിതെല്ലാം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി ഇഫക്ട് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സര്‍വെ സൂചിപ്പിച്ചിരുന്നു. പുതിയ വിവരങ്ങള്‍ ഇങ്ങനെ....

കരുണാനിധിയെ മറീനിയില്‍ സംസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഞാന്‍ മരിക്കുമായിരുന്നു: സ്റ്റാലിന്‍കരുണാനിധിയെ മറീനിയില്‍ സംസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഞാന്‍ മരിക്കുമായിരുന്നു: സ്റ്റാലിന്‍

തിരഞ്ഞെടുപ്പുകള്‍ സമയം മാറും

തിരഞ്ഞെടുപ്പുകള്‍ സമയം മാറും

11 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സമയം മാറ്റാനാണ് ബിജെപിയുടെ ആലോചന. ചിലത് അല്‍പ്പം വൈകിപ്പിക്കും. മറ്റു ചിലത് നേരത്തെയാക്കുകയും ചെയ്യും. എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അടുത്തവര്‍ഷം ആദ്യപകുതിയില്‍ ഒരുമിച്ച് നടത്തും.

കോണ്‍ഗ്രസിന് മുന്‍തൂക്കം

കോണ്‍ഗ്രസിന് മുന്‍തൂക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി ഇഫക്ട് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് സര്‍വെ ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ ഉടന്‍ നടക്കാനിരിക്കുന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഫലം വ്യക്താക്കുന്നു. ഇവിടെ മൂന്നിടത്തും കോണ്‍ഗ്രസിനെ ജനം പിന്തുണയ്ക്കുമെന്നും സര്‍വെയില്‍ പറയുന്നു.

സര്‍വെ ഫലം മാത്രമല്ല

സര്‍വെ ഫലം മാത്രമല്ല

സര്‍വെ ഫലം മാത്രമല്ല ബിജെപിയുടെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് മതിയെന്ന നിലപാട് കഴിഞ്ഞദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ദേശീയ നിയമ കമ്മീഷനെ അറിയിച്ചിരുന്നു. ചെലവ് ചുരുക്കുന്നതിനും എല്ലാ കാലത്തും തിരഞ്ഞെടുപ്പ് അന്തരീക്ഷം നിലനില്‍ക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണിതെന്ന് ബിജെപി വാദിക്കുന്നു.

വിപരീത ഫലമുണ്ടാക്കും

വിപരീത ഫലമുണ്ടാക്കും

നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്നാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. രാജ്യത്ത് മൊത്തത്തില്‍ ഒരേ വികാരം അടിസ്ഥാനമാക്കിയല്ല ജനം വോട്ട് ചെയ്യുക. പ്രാദേശിക ഘടകങ്ങളും സ്വാധീനിക്കാം. എന്നാല്‍ ഒറ്റവോട്ടെടുപ്പ് നടത്തുമ്പോള്‍ ദേശീയ -സംസ്ഥാന തലത്തില്‍ വിപരീത ഫലമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

ഒരുമിച്ചുള്ള വോട്ടെടുപ്പ് ബിജെപിക്ക് ഗുണം

ഒരുമിച്ചുള്ള വോട്ടെടുപ്പ് ബിജെപിക്ക് ഗുണം

ഒറ്റ വോട്ടെടുപ്പ് നടത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് 11 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടത്താന്‍ ആലോചിക്കുന്നതെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് സംസ്ഥാനങ്ങള്‍ ഇവയാണ്

മൂന്ന് സംസ്ഥാനങ്ങള്‍ ഇവയാണ്

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് അടുത്തുവരുന്നത്. ഈ വര്‍ഷം അവസാനത്തിലാണ് മൂന്ന് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ്. എന്നാല്‍ ഇത് വൈകിപ്പിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാക്കാനാണ് ബിജെപിയുടെ ആലോചന.

ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തും

ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തും

മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭ കാലാവധി പൂര്‍ത്തിയാക്കുന്നത് അടുത്ത ജനുവരി ആദ്യത്തിലാണ്. മൂന്നിടത്തും ബിജെപിയാണ് ഭരിക്കുന്നത്. ഈ മൂന്ന് സംസ്ഥാനത്തും നിലവില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് സര്‍വെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഈ മൂന്നിടത്തും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനാണ് ബിജെപി ആലോചിക്കുന്നതെന്ന് പാര്‍ട്ടി നേതാവ് പറഞ്ഞു.

മിസോറാമിലും തിരഞ്ഞെടുപ്പ്

മിസോറാമിലും തിരഞ്ഞെടുപ്പ്

മേല്‍പ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമിലും നിയമസഭയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കും. ഈ സാഹചര്യത്തില്‍ നാലിടത്തും ഒരുമിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ എല്ലാം നീട്ടിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് ആലോചിക്കുന്നത്.

നേരത്തെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍

നേരത്തെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍

ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇവിടെയുള്ള നിയമസഭകളുടെ കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ ഈ മൂന്നിടത്തും നിയമസഭാ തിരഞ്ഞെടുപ്പ് അല്‍പ്പം നേരത്തെയാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനും ആലോചിക്കുന്നു.

ഇതെല്ലാം നടക്കുമോ

ഇതെല്ലാം നടക്കുമോ

ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണ്. കൂടാതെ ആന്ധ്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ ബിജെപി ആലോചിക്കുന്നുണ്ടത്രെ. ഇതിന് പുറമെ ബിഹാറിലെ തിരഞ്ഞെടുപ്പ് നേരത്തെയാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാക്കും.

ഗവര്‍ണര്‍ ഭരണത്തിന് സാധുതയില്ല

ഗവര്‍ണര്‍ ഭരണത്തിന് സാധുതയില്ല

ബിഹാറിലെ നിയമസഭയുടെ കാലാവധി 2020ലാണ് അവസാനിക്കുക. ഇത് നേരത്തെയാക്കുമെന്ന് പേര് വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറയുന്നു. ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യമാണ് ഭരിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നതിന് നിയമ പിന്‍ബലം ലഭിക്കില്ലെന്നാണ് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാര്യ പറയുന്നത്.

ഒരുതരം രക്ഷപ്പെടല്‍

ഒരുതരം രക്ഷപ്പെടല്‍

ഭരണഘടനാ പ്രതിസന്ധിയുണ്ടായാല്‍ മാത്രമാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ സാധിക്കുക. എന്നാല്‍ പ്രധാനമന്ത്രിയുടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതിയിലൂന്നിയാണ് ബിജെപി മുന്നോട്ട് പോകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഒറ്റ തിരഞ്ഞെടുപ്പ് മതിയെന്ന നിലപാട്് സ്വീകരിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

English summary
BJP Considering Holding Simultaneous Polls In 11 States In 2019: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X