കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകളില്‍ മോശം സാഹചര്യം, കെജ്‌രിവാളിന് കുരുക്കിട്ട് ബിജെപി, ജനങ്ങളോട് മറുപടി പറയണം!!

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്‌രിവാളുമായുള്ള പോരാട്ടം കടുപ്പിച്ച് ബിജെപി. ദില്ലിയിലെ സ്‌കൂളുകളുടെ യഥാര്‍ത്ഥ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് അമിത് ഷാ എഎപി വാദങ്ങളെ പൊളിച്ചത്. അരവിന്ദ് കെജ്‌രിവാള്‍ എന്നെ ദില്ലിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കാനായി ക്ഷണിച്ചിരുന്നു. ദില്ലിയിലെ ഏഴ് എംപിമാര്‍ സ്‌കൂളുകളില്‍ എത്തി നിലവാരം മനസ്സിലാക്കുകയും ചെയ്തു. അതിലൂടെ വിദ്യാഭ്യാസ വിപ്ലവം എന്ന നിങ്ങളുടെ വാദങ്ങള്‍ പൊളിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ഇനി നിങ്ങള്‍ ദില്ലിയിലെ ജനങ്ങളോട് മറുപടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

1

നേരത്തെ ബിജെപി വിദ്യാഭ്യാസത്തെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയാണ് ബിജെപിയെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഞങ്ങളുടെ ഭരണത്തിന് കീഴിലുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ നിങ്ങള്‍ക്ക് കാണിച്ച് തരാം. നെഗറ്റിവിറ്റി കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിജെപി. ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ കണ്ടാല്‍ നിങ്ങള്‍ക്ക് പോസിറ്റിവിറ്റി ലഭിക്കും. വിദ്യാഭ്യാസത്തിന് വേണ്ടി പോസിറ്റീവ് രാഷ്ട്രീയം നടത്തണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ബിജെപി എംപിമാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ അതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി ട്വീറ്റ് ചെയ്ത വീഡിയോയില്‍ മോശം സാഹചര്യത്തിലുള്ള ഒരു സ്‌കൂളും കുട്ടികള്‍ ക്ലാസിന് പുറത്തുനില്‍ക്കുന്നതുമാണ് ഉള്ളത്. ഇവിടെ ഉച്ചഭക്ഷണത്തിനുള്ള സമയം അടക്കം രണ്ട് മണിക്കൂറാണ് ക്ലാസുകള്‍ നടക്കുന്നതെന്ന് തിവാരി ആരോപിച്ചിരുന്നു. പശ്ചിമ ദില്ലിയിലെ എംപി പര്‍വേശ് സിംഗ് മാട്യാലയിലെ സ്‌കൂളാണ് സന്ദര്‍ശിച്ചത്. സ്‌കൂള്‍ അപകടാവസ്ഥയിലാണെന്നും ഏത്് നിമിഷവും തകര്‍ന്ന് വീഴുമെന്നും കാണിച്ച് ദില്ലി സര്‍ക്കാരിന് നാല് മാസം മുമ്പ് ഇവിടെയുള്ള അധികൃതര്‍ കത്തയച്ചെന്നും, എന്നാല്‍ ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെയാണ് പഠിക്കുന്നതെന്നും പര്‍വേശ് സിംഗ് ആരോപിച്ചു. ക്ലാസ് റൂമിന് പുറത്ത് എലി ചത്ത് കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി എംപി ഗൗതം ഗംഭീറും സ്‌കൂള്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു. കിച്ചഡിപൂരിലെ സ്‌കൂളാണ് ഗംഭീര്‍ സന്ദര്‍ശിച്ചത്. ഇവിടെ ടോയ്‌ലറ്റുകള്‍ തകര്‍ന്ന് കിടക്കുകയാണെന്നും, മോശം അടിസ്ഥാന സൗകര്യമാണ് ഉള്ളതെന്നും ഗംഭീര്‍ ആരോപിച്ചു. രാജ്യസഭാ എംപി വിജയ് ഗോയല്‍ മുസ്തഫാബാദിലെ സ്‌കൂളാണ് സന്ദര്‍ശിച്ചത്. ഇവിടെ വര്‍ഷങ്ങളായി പ്രിന്‍സിപ്പാള്‍ പോലുമില്ലെന്ന് ഗോയല്‍ ആരോപിച്ചു. ഇവിടെ രണ്ടായിരം കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്ഥലമില്ലാത്തത് കാരണം സ്‌കൂള്‍ നാല് ഷിഫ്റ്റുകളിലായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗോയല്‍ പറഞ്ഞു.

ഇരകൾ കുറ്റക്കാരായി: പോലീസ് ക്രൂരതയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ!!ഇരകൾ കുറ്റക്കാരായി: പോലീസ് ക്രൂരതയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ!!

English summary
bjp exposes aap education claims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X