കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ യെഡ്ഡിയൂരപ്പയുടെ അടുത്ത നീക്കം... ബംഗളൂരു മേയര്‍ സ്ഥാനം ഉറപ്പിച്ചു!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ വിജയം നേടാനുള്ള ഒരുക്കത്തിലാണ് ബിജെപി. കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യം പൊളിഞ്ഞതോടെ ബംഗളൂരു മേയര്‍ സ്ഥാനത്തേക്കുള്ള പോരാട്ടത്തിലും ബിജെപിയാണ് മുന്‍പന്തിയില്‍. ഏറെ കുറെ വിജയം ഉറപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് സഖ്യത്തിന് ഇത് ജീവന്‍ മരണ പോരാട്ടം കൂടിയാണിത്.

നിലവില്‍ കോണ്‍ഗ്രസിനാണ് മേയര്‍ സ്ഥാനമുള്ളത്. എന്നാല്‍ ഇത് നിലനിര്‍ത്താനാവുമെന്ന ഉറപ്പ് കോണ്‍ഗ്രസിനില്ല. മറ്റൊരു കാര്യം കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയാണ്. എംഎല്‍എമാര്‍ പലതും സര്‍ക്കാര്‍ വീണതോടെ നിരാശയിലാണ്. ഏറ്റവും ശക്തമായ പ്രവര്‍ത്തനം നടത്തി തിരിച്ചുവരാന്‍ നേതാക്കള്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ്അതേസമയം സിദ്ധരാമയ്യക്കാണ് തല്‍ക്കാലം നേതാക്കളെ നിയന്ത്രിക്കാനുള്ള ചുമതല.

ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

ദീര്‍ഘകാലമായി ബിജെപി ലക്ഷ്യമിടുന്നതാണ് ബംഗളൂരു മേയര്‍ സ്ഥാനം. പക്ഷേ കൈയ്യില്‍ നിന്ന് വഴുതി പോവുകയായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പ് സെപ്റ്റംബറിലാണ് നടക്കുന്നത്. നിലവില്‍ കോര്‍പ്പറേറ്ററായ ഗംഗാമ്പികെ മല്ലികാര്‍ജുനാ്ണ് മേയര്‍. ബൃഹത് ബംഗളൂരു മഹാനഗര പാലികെ എന്നാണ് ഇത് അറിയപ്പെടുന്നത്. അതേസമയം കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് എംഎല്‍എമാര്‍ പോയത് വലിയ നേട്ടമായിട്ടാണ് ബിജെപി കാണുന്നത്.

2015ലെ നേട്ടം

2015ലെ നേട്ടം

ബിബിഎംപിയില്‍ ബിജെപി ഏറ്റവും വലിയ പാര്‍ട്ടിയായിരുന്നു. 2015ലായിരുന്നു ആ നേട്ടം. എന്നാല്‍ ബിജെപിക്ക് മേയര്‍ സ്ഥാനം ലഭിച്ചില്ല. എംഎല്‍എമാര്‍, ലോക്‌സഭാ എംപിമാര്‍, രാജ്യസഭാ എംപിമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ക്ക് വോട്ടിംഗ് അവകാശ നല്‍കിയത് കൊണ്ടാണ് ബിജെപിക്ക് അടിതെറ്റിയത്. ബംഗളൂരു നിവാസികളായവര്‍ക്ക് മാത്രമേ മേയര്‍ പദവിയിലേക്കുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാനാവൂ. ഇതോടെയാണ ്ബിജെപി തോറ്റത്.

ഇത്തവണ ഉറപ്പിച്ചു

ഇത്തവണ ഉറപ്പിച്ചു

ഇത്തവണ ബിജെപിക്ക് ജയം ഉറപ്പാണെന്ന് വ്യക്തമാണ്. 198 സീറ്റില്‍ ബിജെപി 102 കോര്‍പ്പറേറ്റര്‍മാരുണ്ട്. കോണ്‍ഗ്രസിന് 74 പേരും ജെഡിഎസ്സിന് 14 പേരുമാണ് ഉള്ളത്. എട്ട് പേര്‍ സ്വതന്ത്രരാണ്. അതേസമയം ബിബിഎംപി കൗണ്‍സിലില്‍ മൊത്തം 262 അംഗങ്ങളാണ് ഉള്ളത്. ഇവിടെ 125 സീറ്റ് ബിജെപിക്കുണ്ട്. ഭൂരിപക്ഷത്തിന് വേണ്ടത് 132 സീറ്റാണ്. എന്നാല്‍ ഇത് എളുപ്പം മറികടക്കാന്‍ ബിജെപിക്ക് സാധിക്കും. അതുകൊണ്ട് വിജയം ഉറപ്പാണ്. ഇല്ലെങ്കില്‍ അദ്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിക്കണം.

യെഡ്ഡിയുടെ നീക്കം

യെഡ്ഡിയുടെ നീക്കം

യെഡ്ഡിയൂരപ്പ എല്ലാ നീക്കങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ട്. ആരും മറിച്ച് വോട്ട് ചെയ്യാതിരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സഖ്യത്തിന് യാതൊരു സാധ്യതയും ഇല്ലെന്ന് ബിജെപി എംഎല്‍എ അശ്വന്ത് നാരായണും പറയുന്നു. നാല് എംഎല്‍എമാരെ അയോഗ്യരാക്കിയതും നിര്‍ണായകമാണ്. എന്നാല്‍ ഈ നാല് പേര്‍ വന്നാലും ഭൂരിപക്ഷം തികയില്ല. പക്ഷേ ഇവരുമായി അടുപ്പമുള്ള നേതാക്കള്‍ ബിജെപിക്ക് വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷ. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാവും.

സര്‍പ്രൈസ് ഉണ്ടാവുമോ

സര്‍പ്രൈസ് ഉണ്ടാവുമോ

അവസാന നിമിഷം എന്തെങ്കിലും അട്ടിമറിയുണ്ടാവുമോ എന്ന ഭയം ബിജെപിക്കുണ്ട്. അതേസമയം അയോഗ്യരാക്കപ്പെട്ട മറ്റ് എംഎല്‍എമാരുടെ കാര്യങ്ങള്‍ അറിയില്ലെന്നും, ഇവര്‍ വോട്ടു ചെയ്യുമോ എന്ന് വ്യക്തമല്ലെന്നും ബിജെപി പറയുന്നു. ബിജെപി എംഎല്‍എമാരുടെ വാര്‍ഡുകളില്‍ കുറഞ്ഞ ഫണ്ടുകളാണ് കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്‍കിയതെന്ന ആരോപണമുണ്ട്. ഇതൊക്കെ ഇല്ലാതാക്കാന്‍ ഇത്തവണത്തെ വിജയം സഹായിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

നോട്ടുനിരോധനത്തിന് ശേഷം എന്ത് സംഭവിച്ചു, അത് പോലെ, കശ്മീരില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി തരൂര്‍നോട്ടുനിരോധനത്തിന് ശേഷം എന്ത് സംഭവിച്ചു, അത് പോലെ, കശ്മീരില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി തരൂര്‍

English summary
bjp eyeing for bengaluru mayor post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X