കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരെ കൂട്ടത്തോടെ കടത്തും!2024 ലേക്ക് ബിജെപി ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
2024ൽ ദക്ഷിണേന്ത്യ പിടിക്കാൻ BJP പണി തുടങ്ങി | News Of The Day | Oneindia Malayalam

അമരാവതി: 2014 നെക്കാള്‍ വലിയ മോദി തരംഗമാണ് ഇത്തവണ രാജ്യത്ത് ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് കാവിക്കുതിപ്പില്‍ പിടിച്ച് നില്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ല. അതേസമയം ഇത്തവണയും ഒരു കാര്യം ലോക്സഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചു. ദക്ഷിണേന്ത്യ പിടിക്കാമെന്ന ബിജെപിയുടെ സ്വപ്നം അടപടലം പൊളിഞ്ഞു. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ കന്നഡ മണ്ണില്‍ നിന്ന് മാത്രമാണ് ബിജെപിക്ക് ഇത്തവണയും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്. കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള മറ്റ് നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപി തകര്‍ന്നടിഞ്ഞു.

<strong>'തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാൽപ്പോലും അയാൾക്കൊരു ചുക്കും വരാനില്ല', വിനായകനെ പിന്തുണച്ച് ദീപ നിശാന്ത്</strong>'തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാൽപ്പോലും അയാൾക്കൊരു ചുക്കും വരാനില്ല', വിനായകനെ പിന്തുണച്ച് ദീപ നിശാന്ത്

എന്നാല്‍ ആവനാഴിയിലെ അവസാനത്തെ അമ്പും പുറത്തെടുത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൈപിടിയിലാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. ആദ്യ ലക്ഷ്യം ആന്ധ്രയും തെലുങ്കാനയുമാണ്. ഇത്തവണ ബിജെപിക്ക് തെലുങ്കാനയില്‍ നാല് സീറ്റുകള്‍ ലഭിച്ചതെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ആന്ധ്രയില്‍ ഇടഞ്ഞ് നില്‍ക്കുന്ന ടിഡിപി എംഎല്‍മാരിലും ബിജെപിക്ക് കണ്ണുണ്ട്. ഇതോടെ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി തങ്ങളുടെ 'പദ്ധതി' തുടങ്ങിയതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

 കേരളത്തില്‍ പുറത്ത്

കേരളത്തില്‍ പുറത്ത്

ശബരിമലയെ ആയുധമാക്കി ഇത്തവണ കേരളത്തില്‍ താമര വിരിയിക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ രാഹുല്‍ ഗാന്ധി തരംഗത്തില്‍ സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റില്‍ 19 ഉം യുഡിഎഫ് തൂത്തുവാരി. ഒരിടത്ത് പോലും ബിജെപിക്ക് മുന്നേറാന്‍ സാധിച്ചില്ല.

 ഉള്ളതും നഷ്ടമായി

ഉള്ളതും നഷ്ടമായി

തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇത്തവണ എഐഎഡിഎംകെയുമായി സഖ്യത്തില്‍ ആയിരുന്നു ബിജെപി മത്സരിച്ചിരുന്നത്. എന്നാല്‍ ഡിഎംകെ തരംഗത്തില്‍ സഖ്യം നിഷ്പ്രഭമായി. ബിജെപിക്ക് ആകെയുള്ള ഒരു സീറ്റ് പോലും നഷ്ടമാവുകയും ചെയ്തു.

 പണവും പദവിയും

പണവും പദവിയും

അതേസമയം ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ പ്രതീക്ഷ ഇത്തവണയും കര്‍ണാടകം കാത്തു. പാര്‍ട്ടി പ്രതീക്ഷിച്ചതിനേക്കാള്‍ വിജയമാണ് ഇവിടെ ഉണ്ടായത്. ആകെയുള്ള 28 സീറ്റില്‍ 25 ലും ബിജെപി വിജയിച്ചു. ഈ ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ് -ദള്‍ സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ഭരണ പക്ഷത്തെ എംഎല്‍എമാരെ പണവും പദവിയും വാഗ്ദാനം ചെയ്ത് ചാക്കിട്ട് ഭരണം പിടിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുക്കുന്നത്.

 രണ്ട് സംസ്ഥാനങ്ങളിലും

രണ്ട് സംസ്ഥാനങ്ങളിലും

ഇതേ നീക്കങ്ങളാണ് മറ്റ് രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രയിലും തെലുങ്കാനയിലും ബിജെപി പുറത്തെടുത്തിരിക്കുന്നത്. ആന്ധ്രയില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞെങ്കിലും തെലങ്കാനയില്‍ നാല് സീറ്റുകള്‍ നേടാനായത് പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

 മറുകണ്ടം ചാടിക്കും

മറുകണ്ടം ചാടിക്കും

ഇതോടെ ഇരു സംസ്ഥാനങ്ങളിലേയും ടിഡിപിയിലേയും കോണ്‍ഗ്രസിലേയും വിമത എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് ബിജെപി. ഇവിടെ പാര്‍ട്ടിയുടെ തകര്‍ച്ചയില്‍ ടിഡിപി, കോണ്‍ഗ്രസ് നേതാക്കള്‍ വാളെടുത്ത് തുടങ്ങിയിട്ടുണ്ട്. അവരെയാണ് ബിജെപി ചാക്കിടാന്‍ ഒരുങ്ങുന്നത്. നിരവധി പേരെ ഇത്തരത്തില്‍ സമീപിച്ചതായി ടിഡിപി,കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ദക്ഷിണേന്ത്യ പിടിക്കണം

ദക്ഷിണേന്ത്യ പിടിക്കണം

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നിരവധി കോണ്‍ഗ്രസ്, ടിഡിപി നേതാക്കളെ ബിജെപി പാര്‍ട്ടിയില്‍ എത്തിച്ചിരുന്നു. ഇവരെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ആക്കുകയും ചെയ്തിരുന്നു.പരാമവധി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിച്ച് ദക്ഷിണേന്ത്യ പിടിക്കുകയെന്നതാണ് ബിജെപിയുടെ ശ്രമം.

കൂട്ടതോടെ ബിജെപിയിലേക്ക്

കൂട്ടതോടെ ബിജെപിയിലേക്ക്

അതേസമയം എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ആന്ധ്രയിലെ ബിജെപി വക്താവ് വ്യക്തമാക്കി. എന്നാല്‍ ടിഡിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് വരാന്‍ തയ്യാറായിരിക്കുകയാണെന്ന് ബിജെപി വക്താവ് വ്യക്തമാക്കി.

 തകര്‍ന്നടിഞ്ഞു

തകര്‍ന്നടിഞ്ഞു

ആന്ധ്രയില്‍ ഇത്തവണ ടിഡിപിയെ നിഷ്പ്രഭമാക്കികൊണ്ടായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്. 175 നിയമസഭാ സീറ്റുള്ള സംസ്ഥാനത്ത് 151 സീറ്റുകള്‍ ജഗന്‍റെ പാര്‍ട്ടി നേടി. ലോക്സഭയില്‍ ആകെയുള്ള 25 സീറ്റില്‍ 22 ഉം കൈക്കലാക്കി.സംസ്ഥാനത്ത് കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞു.

<strong>'നല്ല ചെപ്പക്ക് അടി കൊള്ളേണ്ട ഊളത്തരം ആണ്', മീ ടുവില്‍ വിനായകനെതിരെ രോഷം കത്തുന്നു</strong>'നല്ല ചെപ്പക്ക് അടി കൊള്ളേണ്ട ഊളത്തരം ആണ്', മീ ടുവില്‍ വിനായകനെതിരെ രോഷം കത്തുന്നു

<strong>നടന്‍ വിനായകനെിരെ മീ ടു വെളിപ്പെടുത്തല്‍!! കോള്‍ റെക്കോഡര്‍ ഉണ്ടെന്ന് ദളിത് ആക്റ്റിവിസ്റ്റ്</strong>നടന്‍ വിനായകനെിരെ മീ ടു വെളിപ്പെടുത്തല്‍!! കോള്‍ റെക്കോഡര്‍ ഉണ്ടെന്ന് ദളിത് ആക്റ്റിവിസ്റ്റ്

English summary
bjp eyes congress,tdp mla's in telangana and andra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X