കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു സീറ്റുകളുള്ള ബിജെപി മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കുമ്പോള്‍ കോണ്‍ഗ്രസ് നോക്കുകുത്തി

  • By അൻവർ സാദത്ത്
Google Oneindia Malayalam News

ഷില്ലോങ്: സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഏതുവിധേനയും അധികാരം പിടിച്ചെടുക്കുകയെന്നതാണ് ബിജെപിയുടെ തന്ത്രം. ഇതിനാല്‍ പല മാര്‍ഗങ്ങളും പാര്‍ട്ടി പയറ്റുന്നുണ്ട്. കോടിക്കണക്കിന് പണം തെരഞ്ഞെടുപ്പ് ഗോദകളിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്നും എതിര്‍ കക്ഷികള്‍ ആരോപിക്കുന്നു.

പ്രസാര്‍ഭാരതി: ശമ്പളവിതരണത്തിൽ പ്രതികരണവുമായി സിഇഒ, കരുതൽ ധനത്തിൽ നിന്ന് 208 കോടി രൂപയെടുത്തു
കേവലം രണ്ട് സീറ്റുകള്‍മാത്രമുള്ള മേഘലയയില്‍ പോലും കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി ബിജെപി അധികാരത്തിലെത്താന്‍ പോവുകയാണ്. നേരത്തെ ഗോവയില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് ബിജെപി മേഘാലയയിലും പരീക്ഷിക്കുന്നത്. വലിയ ഒറ്റ കക്ഷിയായിട്ടും ഗോവയില്‍ ബിജെപി ഭരണത്തിലേറുന്നത് നിസ്സഹായതോടെ കോണ്‍ഗ്രസിന് നോക്കി നില്‍ക്കേണ്ടി വന്നിരുന്നു.

47 സീറ്റില്‍ മത്സരിച്ച് രണ്ടു സീറ്റില്‍ മാത്രം വിജയിച്ച ബിജെപി മേഘാലയയില്‍ മുന്നണി കൂട്ടുകെട്ടിലൂടെ ഭരണത്തിലേറുന്നതും കോണ്‍ഗ്രസിന്റെ പിടിപ്പുകേടിന് ഉദാഹരണമാണ്. എന്‍പിപി, യുഡിപി, എച്ച്എസ്പിഡിപി എന്നീ പാര്‍ട്ടികളുമായി സഹകരിച്ചാണ് ബിജെപിയുടെ മുന്നണി. എന്‍പിപി 19, യുഡിപി 6, എച്ച്എസ്പിഡിപി 2 എന്നിങ്ങനെയാണ് സീറ്റുനില.

കോണ്‍ഗ്രസിന് 21 സീറ്റുകള്‍ ലഭിച്ചെങ്കിലും മുന്നണിയുണ്ടാക്കുന്നതില്‍ നേതാക്കള്‍ പരാജയപ്പെടുകയായിരുന്നു. നിയമസഭാ ഫലം പുറത്തുവരുമ്പോള്‍ വിദേശ പര്യടനത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതേസമയം, ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രപരമായ ഇടപെടല്‍ മേഘാലയയിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും പുറത്തേക്ക് നയിക്കുകയാണ്.

സ്മൃതി പരുത്തിക്കാടിന്റെ വീഡിയോ... പിറകേ 'ആണുങ്ങളുടെ' പൊങ്കാല; ഇക്കൂട്ടരോട് പറഞ്ഞിട്ട് എന്ത് കാര്യം?സ്മൃതി പരുത്തിക്കാടിന്റെ വീഡിയോ... പിറകേ 'ആണുങ്ങളുടെ' പൊങ്കാല; ഇക്കൂട്ടരോട് പറഞ്ഞിട്ട് എന്ത് കാര്യം?

അമേരിക്കയുടെ ഇറാഖ് അധിനിവേശം വന്‍ മണ്ടത്തരമെന്ന് ട്രംപ്അമേരിക്കയുടെ ഇറാഖ് അധിനിവേശം വന്‍ മണ്ടത്തരമെന്ന് ട്രംപ്

English summary
With 2 seats in kitty, BJP eyes Meghalaya but NPP keeps it guessing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X