കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ വിമതരെയും സ്വതന്ത്രരെയും കൂടെ നിര്‍ത്താന്‍ ബിജെപി.... പുതിയ നീക്കവുമായി വസുന്ധര!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി ഏകദേശം തോല്‍വി ഉറപ്പിച്ച അവസ്ഥയിലാണ്. എന്നാല്‍ വിട്ടുകൊടുക്കാതെ പുതിയ നീക്കത്തതിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി വസുന്ധര രാജ. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അത് തന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കുമെന്ന് വസുന്ധര തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് സാധ്യമായ എല്ലാ നീക്കങ്ങളും അവര്‍ നടത്തുന്നത്. ബിജെപി വിമതരെയും സ്വതന്ത്രരെയുമാണ് അവര്‍ പിന്തുണയ്ക്കായി സമീപിച്ചിരിക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം ബിജെപി രാജസ്ഥാനില്‍ തോല്‍ക്കുമെന്നാണ് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അവലോകന യോഗത്തിലും ജയിക്കുമെന്ന അഭിപ്രായമല്ല നേതാക്കള്‍ പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും അവസാന ഘട്ടത്തില്‍ ബിജെപി തിരിച്ചുവന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമായി എന്ന സൂചനയാണ് വസുന്ധരയ്ക്ക് ലഭിച്ചത്. അവരുടെ പുതിയ നീക്കങ്ങള്‍ ബിജെപിയെയും ഞെട്ടിക്കുന്നതാണ്.

സീറ്റ് കുറയും

സീറ്റ് കുറയും

ബിജെപിക്ക് സീറ്റ് കുറയുമെന്ന് വസുന്ധര രാജയും കരുതുന്നു. പക്ഷേ വല്ലാത്ത തിരിച്ചടി ഉണ്ടാവില്ലെന്നാണ് അവരുടെ നിഗമനം. ഈ സാഹചര്യത്തിലാണ് സ്വതന്ത്രരെയും വിമതരെയും മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥികളെയും അണിനിരത്തി സീറ്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ ഒന്നിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യം സംസാരിച്ച് കഴിഞ്ഞു.

മണ്ഡലത്തിലെ സര്‍വേ

മണ്ഡലത്തിലെ സര്‍വേ

എക്‌സിറ്റ് പോള്‍ പലം വന്നതിന് പിന്നാലെ ബിജെപി പ്രാദേശിക ഘടകങ്ങളോട് ഓരോ സ്ഥാനാര്‍ത്ഥിയുടെയും വിജയസാധ്യതാ റിപ്പോര്‍ട്ട് നല്‍കാന്‍ വസുന്ധര നിര്‍ദേശിച്ചിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലും ആരൊക്കെ ജയിക്കുമെന്ന കൃത്യമായ റിപ്പോര്‍ട്ടാണ് ഉള്ളതെന്ന് ബിജെപി അവകാശപ്പെടുന്നു. 199 സീറ്റുകളില്‍ നിരവധി ഇടങ്ങളില്‍ വിമതര്‍ക്കും സ്വതന്ത്രര്‍ക്കും സ്വാധീനമുണ്ടെന്ന് ബിജെപി മനസ്സിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരുടെ പിന്തുണ നേടുന്നത്.

ചര്‍ച്ച തുടങ്ങി

ചര്‍ച്ച തുടങ്ങി

ഇവരെ എന്ത് നല്‍കിയിട്ടായാലും പാര്‍ട്ടിയുടെ ഭാഗമാക്കണമെന്നാണ് നിര്‍ദേശം. മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമിയുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടത്തുന്നത്. മുതിര്‍ന്ന നേതാക്കള്‍ പലരും ബിജെപി വിമതരുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും രാജസ്ഥാന്‍ വീണ്ടും ഭരിക്കുക ബിജെപിയായിരിക്കുമെന്നും വസുന്ധര രാജ പറയുന്നു.

എല്ലാവര്‍ക്കും മന്ത്രി സ്ഥാനം

എല്ലാവര്‍ക്കും മന്ത്രി സ്ഥാനം

വിജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അവര്‍ക്ക് മന്ത്രിസ്ഥാനമാണ് വസുന്ധര രാജ വാഗ്ദാനം ചെയ്തിരിക്കുന്നത്. വിമത നേതാക്കളെല്ലാം സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ബിജെപി വിട്ടത്. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം ഇവര്‍ക്ക് വലിയ താല്‍പര്യമുള്ള കാര്യമാണ്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ സമീപിച്ചിട്ടില്ലെന്നതും ബിജെപിക്ക് ഗുണകരമാകും. ഇവിടെയും വസുന്ധരയുടെ നേതൃത്വ പാടവമായിരിക്കും പരീക്ഷിക്കപ്പെടുക.

എത്ര സീറ്റ് ലഭിക്കും

എത്ര സീറ്റ് ലഭിക്കും

ബിജെപിക്ക് 80 സീറ്റ് ലഭിക്കുമെന്നാണ് വസുന്ധരയുടെ കണക്ക് കൂട്ടല്‍. കോണ്‍ഗ്രസിന് 95 സീറ്റുകള്‍ വരെ ലഭിക്കാം. ബാക്കിയുള്ള 24 സീറ്റുകള്‍ വിമതര്‍ക്കും സ്വതന്ത്രര്‍ക്കും ലഭിക്കും. ഇതില്‍ കോണ്‍ഗ്രസ് വിമതരും ഉണ്ടെന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. 24 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചാല്‍ ഭൂരിപക്ഷത്തിന് മുകളില്‍ നില്‍ക്കും. അങ്ങനെ വന്നാല്‍ ചരിത്രം തിരുത്തിയെന്ന പേര് വസുന്ധര രാജയ്ക്ക് ലഭിക്കും. തുടര്‍ച്ചയായി രണ്ട് തവണ രാജസ്ഥാനില്‍ ഇതുവരെ ഒരു പാര്‍ട്ടിയും അധികാരത്തില്‍ വന്നിട്ടില്ല.

പ്രതിസന്ധി എന്ത്?

പ്രതിസന്ധി എന്ത്?

വസുന്ധര രാജയാണ് ഇവിടെയും പ്രശ്‌നമാകുന്നത്. പലരും അവരോട് തെറ്റി പാര്‍ട്ടി വിട്ടതാണ്. മറ്റൊന്ന് വസുന്ധരയ്‌ക്കെതിരായ ജനവികാരം ഇളക്കി വിട്ടാണ് ഇവര്‍ വിജയിക്കുക. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ അവരെ പിന്തുണയ്ക്കാന്‍ വിമത സ്ഥാനാര്‍ത്ഥികള്‍ തയ്യാറാവുമോ എന്നാണ് ഇനി അറിയാനുള്ളത്. ജാട്ട്, ബ്രാഹ്മണ നേതാക്കളും ഗുജ്ജാറുകളും അവരെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ പരസ്യമായി പറഞ്ഞതാണ്. ഈ വിഭാഗത്തില്‍ നിന്നുള്ളതാണ് ഭൂരിഭാഗം നേതാക്കളും.

തകര്‍ന്നടിഞ്ഞാല്‍ എല്ലാം തീരും

തകര്‍ന്നടിഞ്ഞാല്‍ എല്ലാം തീരും

വസുന്ധരയുടെ നീക്കങ്ങള്‍ ഫലിക്കണമെങ്കില്‍ ബിജെപി 80 സീറ്റില്‍ കുറയാത്ത സീറ്റുകള്‍ നേടണം. ഇനി 50 സീറ്റില്‍ ഒതുങ്ങിയാല്‍ അത് ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിക്കും. അതോടെ വസുന്ധരയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാവും. ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം 80 സീറ്റില്‍ കുറയില്ലെന്നാണ് വ്യക്തമാകുന്നത്. പക്ഷേ കര്‍ഷക മേഖലയില്‍ നിന്നടക്കം ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട് തെറ്റാനുള്ള സാധ്യതയുണ്ട്. വസുന്ധരയുടെ പ്രചാരണം ജനങ്ങളിലേക്ക് കൂടുതല്‍ എത്തിയില്ലെന്ന വിമര്‍ശനവും ഉണ്ട്.

രാഹുലിന്റെ വിജയം മുതല്‍ ബ്രാന്‍ഡ് മോദി വരെ..... തിരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനം ഇങ്ങനെ......രാഹുലിന്റെ വിജയം മുതല്‍ ബ്രാന്‍ഡ് മോദി വരെ..... തിരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനം ഇങ്ങനെ......

രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു... മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നു!!രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു... മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നു!!

English summary
bjp eyes winnable independent third front candidates to form govt in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X