കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചണ്ഡീഗഡില്‍ കിരണ്‍ ഖേറിന് വന്‍ തിരിച്ചടി, പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം, ബിജെപിക്ക് തിരിച്ചടി

Google Oneindia Malayalam News

ദില്ലി: ചണ്ഡീഗഡില്‍ ബിജെപിക്ക് വലിയ പ്രതിസന്ധി. സിറ്റിംഗ് എംപിയെ നിലനിര്‍ത്തിയതാണ് ഇത്തവണ വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നത്. കിരണ്‍ ഖേറിന്റെ അവസാന നിമിഷത്തെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന ഘടകത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ അവരെ മാറ്റാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അമിത് ഷാ. അത് സംസ്ഥാന അധ്യക്ഷനെ തന്നെ ചൊടിപ്പിപ്പിച്ചിരിക്കുകയാണ്.

ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് ചണ്ഡീഗഡ്. കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലമാണിത് ഇത്. എന്നാല്‍ കിരണ്‍ ഖേറിനെ കുറിച്ച് മണ്ഡലത്തില്‍ മോശം അഭിപ്രായമാണ് ഉള്ളത്. ഇതിന് പുറമേ സംസ്ഥാന ഘടകം കൂടി ഇടഞ്ഞതോടെ കോണ്‍ഗ്രസ് ഇവിടെ മുന്‍തൂക്കം നേടിയിരിക്കുകയാണ്. ചില നേതാക്കള്‍ പരസ്യമായി കോണ്‍ഗ്രസിന് വോട്ടുമറിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കിരണ്‍ ഖേറിന് ഭീഷണി

കിരണ്‍ ഖേറിന് ഭീഷണി

സിനിമയിലെ പ്രമുഖ താരമാണ് കിരണ്‍ ഖേര്‍. 2014ല്‍ അവര്‍ക്ക് സീറ്റ് ലഭിക്കാനുള്ള പ്രധാന കാരണവും ഇത് തന്നെയായിരുന്നു. എന്നാല്‍ ഇത്തവണ വലിയ പടയൊരുക്കം തന്നെ ഇവരുടെ സ്ഥാനാര്‍ത്ഥിത്വം തടയാനായി ഉണ്ടായിരുന്നു. 2014ല്‍ കോണ്‍ഗ്രസിന്റെ പവന്‍ ബന്‍സലിനെ തോല്‍പ്പിച്ചാണ് കിരണ്‍ ഖേര്‍ മണ്ഡലം പിടിച്ചത്. മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ച് ബന്‍സല്‍ വിജയിച്ച മണ്ഡലമായിരുന്നു ഇത്.

ബിജെപിയില്‍ കലാപം

ബിജെപിയില്‍ കലാപം

ചണ്ഡീഗഡിലെ നേതൃത്വം മുഴുവന്‍ കിരണ്‍ ഖേറിനെ മത്സരിപ്പിക്കുന്നില്‍ എതിരായിരുന്നു. അവര്‍ക്ക് നേതാക്കളുമായി വലിയ അടുപ്പമില്ലാത്തതും വലിയ തിരിച്ചടിയായി. ചണ്ഡീഗഡ് ബിജെപി അധ്യക്ഷന്‍ സഞ്ജയ് ടണ്ഡന്‍ നേരിട്ട് അമിത് ഷായെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. മറ്റൊരു സ്ഥാനാര്‍ത്ഥിയെ ഇവിടെ നിര്‍ത്താനാണ് ടണ്ഡന്‍ ആവശ്യപ്പെട്ടത്. ഇത് ബിജെപിക്കുള്ളില്‍ വലിയ കലാപം ഉണ്ടാക്കിയിരിക്കുകയാണ്. പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണവും കിരണ്‍ ഖേറിനെതിരെ നടക്കുന്നുണ്ട്.

പ്രചാരണം മങ്ങി

പ്രചാരണം മങ്ങി

ബിജെപിയുടെ പ്രചാരണവും ഈ പ്രശ്‌നങ്ങള്‍ കാരണം മങ്ങിയിരിക്കുകയാണ്. നേതാക്കളാരും പ്രചാരണവുമായി സഹകരിക്കുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് പ്രചാരണത്തിനായി കിരണ്‍ ഖേറും ഭര്‍ത്താവ് അനുപം ഖേറും ഒരു പലചരക്ക് കടക്കാരന്റെ മുന്നില്‍ നാണം കെട്ടിരുന്നു. 2014ലെ പ്രകടന പത്രിക ഉയര്‍ത്തി കാണിച്ച ഇയാള്‍ ഇതില്‍ ഏത് വാഗ്ദാനമാണ് ബിജെപി നടപ്പിലാക്കിയതെന്ന് ചോദിച്ചിരുന്നു. ഇത് പിന്നീട് ട്രെന്‍ഡിംഗായിരുന്നു. ദേഷ്യത്തോടെ ഇവിടെ നിന്ന് കിരണ്‍ ഖേര്‍ പോകാന്‍ ശ്രമിക്കുകയും ചെയ്തു.

തിരിച്ചടികള്‍ പിന്നാലെ

തിരിച്ചടികള്‍ പിന്നാലെ

തുടര്‍ച്ചയായി തിരിച്ചടികളാണ് ഇവിടെ കിരണ്‍ ഖേറിന് ഉണ്ടായത്. അമിത് ഷാ ഇവര്‍ക്കായി പ്രചാരണത്തിനെത്തിയെങ്കിലും ഒഴിഞ്ഞ കസേരകളാണ് കാത്തിരുന്നത്. പ്രസംഗത്തിനിടെ നിരവധി പേര്‍ എഴുന്നേറ്റ് പോവുകയും ചെയ്തു. ആളുകള്‍ തീരെ ഇല്ലാത്തതിനാല്‍ അനുപം ഖേറിനും റാലികള്‍ റദ്ദാക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനവും റദ്ദാക്കി. അതേസമയം കിരണ്‍ ഖേറിന് സീറ്റ് കിട്ടാന്‍ കാരണം അനുപം ഖേറാണെന്ന് റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസ് കുതിക്കുന്നു

കോണ്‍ഗ്രസ് കുതിക്കുന്നു

കോണ്‍ഗ്രസിന്റെ പവന്‍ ബന്‍സല്‍ പ്രചാരണത്തിന്റെ മുന്‍നിരയിലാണ്. അദ്ദേഹം വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബിജെപി നേതാക്കളുമായുള്ള അനുപം ഖേറിന്റെ അടുപ്പമാണ് ഇവര്‍ക്ക് സീറ്റ് ലഭിക്കാന്‍ കാരണമെന്ന് ചണ്ഡീഗഡിലെ ബിജെപി നേതാക്കള്‍ പറയുന്നു. നരേന്ദ്ര മോദിയുമായി നല്ല ബന്ധമുണ്ട് അനുപം ഖേറിന്. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം മോശം പ്രകടനത്തെ തുടര്‍ന്ന് ഇവരെ മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

പൂര്‍വാഞ്ചല്‍ കോണ്‍ഗ്രസ് തൂത്തുവാരും.....20 സീറ്റില്‍ പ്രിയങ്ക ഇഫക്ട്, ക്ലിക്കായത് 3 ഘടകങ്ങള്‍!!പൂര്‍വാഞ്ചല്‍ കോണ്‍ഗ്രസ് തൂത്തുവാരും.....20 സീറ്റില്‍ പ്രിയങ്ക ഇഫക്ട്, ക്ലിക്കായത് 3 ഘടകങ്ങള്‍!!

English summary
bjp face rift in party may loose in chandigarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X