കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്താനിയിലും ഹുന്‍സുറിലും ബിജെപി തകരും... ദുരിതാശ്വാസത്തില്‍ തട്ടി യെഡിയൂരപ്പ സര്‍ക്കാര്‍ വീഴും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം മുറുകുന്നു. എന്നാല്‍ വിമതര്‍ കൂറുമാറിയത് വോട്ടര്‍മാര്‍ തന്നെ മണ്ഡലങ്ങളില്‍ ചോദ്യം ചെയ്യുകയാണ്. യെഡിയൂരപ്പ നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയ സമയത്താണ് ഇത്തരമൊരു പ്രതിസന്ധി നേരിട്ടിരിക്കുന്നത്. അതേസമയം ജാതിസമവാക്യം ചേര്‍ത്തുള്ള സിദ്ധരാമയ്യയുടെ കൗണ്ടര്‍ അറ്റാക്കില്‍ ബിജെപി പ്രതിരോധത്തില്‍ വീണതിനിടെയാണ് പുതിയ പണി വന്നിരിക്കുന്നത്.

ബിജെപിയുടെ കൂറുമാറ്റ നീക്കങ്ങള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ നെഗറ്റീവായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വം തമ്മില്‍ സഖ്യമില്ലെന്ന് പറഞ്ഞെങ്കിലും അണിയറയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ സജീവമാണ്. നേരത്തെ വിമതരെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും പ്രധാന അജണ്ടയെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇതിന് പുതിയൊരു സഖ്യം ഉണ്ടാവുമെന്ന സൂചനയാണ്.

നില തെറ്റി ബിജെപി

നില തെറ്റി ബിജെപി

കര്‍ണാടകത്തിലെ 15 മണ്ഡലങ്ങളും പിടിക്കുമെന്നും, വിജയ മാര്‍ജിന്‍ എത്രയാണെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നുമാണ് യെഡിയൂരപ്പ ഇതുവരെ പറഞ്ഞത്. എന്നാല്‍ അദ്ദേഹം നിരാശയിലാണെന്ന് ബിജെപി നേതൃത്വം പറയുന്നു. ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകാര്യതയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. യെഡിയൂരപ്പ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രചാരണം നടത്തണമെന്ന് വൈകാരികമായിട്ടാണ് നിയമസഭാ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതൊന്നും ആരും ഗൗരവമായി എടുത്തിട്ടില്ല. വിമതര്‍ ബിജെപി സ്ഥാനാര്‍ത്ഥികളേക്കാള്‍ മുന്നിലെത്തുമെന്നാണ് സൂചന.

ഹുന്‍സൂറില്‍ നാണക്കേട്

ഹുന്‍സൂറില്‍ നാണക്കേട്

ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് ഹുന്‍സൂര്‍. എന്നാല്‍ ഇവിടെ വോട്ടര്‍മാരും യുവാക്കളും ബിജെപി നേതാവ് എഎച്ച് വിശ്വനാഥിനെ ചോദ്യം ചെയ്തു. 2018ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് ജെഡിഎസ് ടിക്കറ്റിലാണ് വിശ്വനാഥ് വിജയിച്ചത്. ഇതാണ് വോട്ടര്‍മാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്ത് ധാര്‍മികതയാണ് നിങ്ങള്‍ ഉള്ളതെന്നാണ് ഇവര്‍ ചോദിച്ചത്. ശ്രാവണഹള്ളി, കോലഘട്ട എന്നീ ഗ്രാമങ്ങളിലും ബിജെപി വിരുദ്ധ വികാരം ശക്തമാണ്. ഇവിടെ നിന്നാണ് വലിയൊരു ഭാഗം വോട്ടുകള്‍ ഹുന്‍സൂരില്‍ എത്തുന്നത്.

ദുരിതാശ്വാസത്തില്‍ വീഴും

ദുരിതാശ്വാസത്തില്‍ വീഴും

ബിജെപി സര്‍ക്കാര്‍ വീഴാനുള്ള ഏറ്റവും വലിയ സാധ്യത ദുരിതാശ്വാസ പ്രവര്‍ത്തനത്തിലാണ്. കര്‍ണാടകത്തിലെ വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായം കാര്യമായി ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിയായ യെഡിയൂരപ്പ ദില്ലിക്ക് പോയിട്ടും അമിത് ഷായെയും നരേന്ദ്ര മോദിയെയും കാണാന്‍ പോലും സാധിച്ചിരുന്നില്ല. ഇത് സംസ്ഥാനത്തോടുള്ള അവഗണനയാണെന്ന് വ്യാപകമായി പരാതിയുയര്‍ന്നിട്ടുണ്ട്. വോട്ടര്‍മാര്‍ തന്നെ ഉന്നയിക്കുന്നതും ഇതേ കാരണമാണ്. കാര്‍ഷിക ദുരിതത്തിനുള്ള സഹായ പാക്കേജുകളും ഇതുവരെ പലര്‍ക്കും ലഭിച്ചിട്ടില്ല.

അത്താനിയില്‍ വീഴും

അത്താനിയില്‍ വീഴും

അത്താനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കൂമത്തുള്ളിയും ജനരോഷത്തെ നേരിടുന്നുണ്ട്. ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിയും സമാന പ്രതിസന്ധിയാണ് നേരിട്ടത്. അത്താനിയില്‍ പ്രചാരണത്തിനിടെ വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു സ്ത്രീ പരസ്യമായി ഇവര്‍ക്കെതിരെ രംഗത്ത് വന്നു. കൂടുതല്‍ പേര്‍ ബിജെപിയെ ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി. വോട്ടിന് മാത്രമാണ് ബിജെപി ഇവിടെ എത്തിയതെന്നും, സര്‍ക്കാരില്‍ നിന്ന് ദുരിതാശ്വാസമൊന്നും ഇതുവരെ ലഭിച്ചില്ലെന്നും വോട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു. യെഡിയൂരപ്പ ഈ രോഷത്തില്‍ കടുത്ത ആശങ്കയിലാണ്.

ജെഡിഎസ് സൂചന

ജെഡിഎസ് സൂചന

കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യമാവാമെന്ന് എച്ചഡി കുമാരസ്വാമി ഇതിനിടയില്‍ വെളിപ്പെടുത്തി. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെഡിഎസ്സും ചേര്‍ന്ന് ബിജെപി വിമതരെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം താന്‍ ബിജെപി ഭൂരിപക്ഷം തികയ്ക്കാതെ വരുന്ന സാഹചര്യത്തില്‍ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ജെഡിഎസ് പിന്തുണ ബിജെപിക്ക് പോകില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സഖ്യമുണ്ടാവുമെന്ന സൂചനയാണ്. ദേവഗൗഡ ഇത്തവണയും സോണിയാ ഗാന്ധിയെ കണ്ടേക്കാനും സാധ്യതയുണ്ട്.

പ്രചാരണം ദുര്‍ബലം

പ്രചാരണം ദുര്‍ബലം

ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കാത്തതും യെഡിയൂരപ്പയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വൊക്കലിഗ, കുറുബ വിഭാഗങ്ങള്‍ യെഡിയൂരപ്പയുമായി ഇടഞ്ഞിരിക്കുകയാണ്. ഇവരുടെ സഹായമില്ലാതെ ബിജെപിക്ക് 7 സീറ്റ് നേടാന്‍ സാധിക്കില്ല. ഡികെ ശിവകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് വൊക്കലിഗ വിഭാഗം യെഡിയൂരപ്പയുമായി ഇടഞ്ഞത്. അതേസമയം മൂന്ന് സ്ഥാനാര്‍ത്ഥികളെ കുറുബ വിഭാഗത്തില്‍ നി്ന്ന് ബിജെപി പ്രഖ്യാപിച്ചെങ്കിലും, ബിജെപിയുടെ മന്ത്രിയുമായുള്ള തര്‍ക്കത്തില്‍ ഇതും നഷ്ടമായിരിക്കുകയാണ്.

സര്‍ക്കാരിന് ആയുസ്സുണ്ടോ?

സര്‍ക്കാരിന് ആയുസ്സുണ്ടോ?

യെഡിയൂരപ്പ സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയാണ് കൂടുതല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി ഫാക്ടര്‍ കാരണമാണ് സംസ്ഥാനത്ത് ബിജെപി തേരോട്ടം നടത്തിയത്. എന്നാല്‍ അത്തരമൊരു പരിവേഷം യെഡിയൂരപ്പയ്ക്കില്ല. രമേശ് ജാര്‍ക്കിഹോളി പണം നല്‍കിയാണ് എംഎല്‍എമാരെ കൂറുമാറ്റിയതെന്ന് വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണ്. സംസ്ഥാനത്തെ പൊതുവികാരം ബിജെപിക്ക് എതിരായി മാറിയിരിക്കുകയാണ്. ഗോഖക്കില്‍ ജാര്‍ക്കിഹോളി വീഴാന്‍ വരെ സാധ്യതയുണ്ട്.

 അജിത് പവാറിന്‍റെ കൂറുമാറ്റം ശരത് പവാര്‍ അറിഞ്ഞോ? സത്യാവസ്ഥ ഇങ്ങനെ, പവാറിന്‍റെ തന്ത്രം തന്നെ അജിത് പവാറിന്‍റെ കൂറുമാറ്റം ശരത് പവാര്‍ അറിഞ്ഞോ? സത്യാവസ്ഥ ഇങ്ങനെ, പവാറിന്‍റെ തന്ത്രം തന്നെ

English summary
bjp face uphill task in karnataka bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X