കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥി തൊഴിലാളികള്‍ വില്ലനാവും, ബിജെപിക്ക് 3 സംസ്ഥാനങ്ങളില്‍ ടെസ്റ്റ്, യോഗി ഒറ്റപ്പെട്ടു!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് ലോക്ഡൗണ്‍ ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് കല്ലുകടിയാവുന്നു. പല നേതാക്കളും ഇത് വോട്ടര്‍മാരിലെ കൊഴിഞ്ഞുപോക്കുണ്ടാക്കുമെന്ന ഭയത്തിലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലെ അതേ ആവശ്യമാണ് ഇപ്പോള്‍ ബിജെപി നേതാക്കളില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ പാര്‍ട്ടി നിര്‍ണായക യോഗം ചേര്‍ന്ന് പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന് ചര്‍ച്ച ചെയ്യുകയാണ്. മൂന്ന് സംസ്ഥാനങ്ങളാണ് വലിയ പ്രശ്‌നം ഉയര്‍ത്തിയിരിക്കുന്നത്. ഇവിടെ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൊഴിഞ്ഞുപോകുന്നത് തിരഞ്ഞെടുപ്പിനെയും സമ്പദ് ഘടനയെയും ഒരുമിച്ച് ബാധിക്കുമെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. ഒരു ബിജെപി മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

ബിജെപിക്ക് വെല്ലുവിളി

ബിജെപിക്ക് വെല്ലുവിളി

ദില്ലിയില്‍ തടിച്ച് കൂടി അന്യസംസ്ഥാന തൊഴിലാളികള്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയാണെന്ന് ബിജെപിയുടെ വിലയിരുത്തല്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇവര്‍ നൂറ് കണക്കിന് കിലോമീറ്റര്‍ താണ്ടി വീടിലെത്താന്‍ ശ്രമിക്കുന്നത് വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ദേശീയ നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നിന്നുള്ള ഒരാള്‍ യാത്രാ മധ്യേ മരിക്കുകയും ചെയ്തത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടിത്തട്ടില്‍ ബിജെപിക്കെതിരെയുള്ള വികാരം ശക്തമായിരിക്കുകയാണ്.

ഒന്നും മിണ്ടരുത്

ഒന്നും മിണ്ടരുത്

ഒരാളെ പോലും കുറ്റപ്പെടുത്തി ഒന്നും സംസാരിക്കരുതെന്ന് ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദില്ലിയിലെ ആനന്ദ് വിഹാറില്‍ തടിച്ച് കൂടിയ ജനങ്ങള്‍ എങ്ങനെ എത്തിയെന്നത് ഇപ്പോഴും ബിജെപിക്ക് വ്യക്തമല്ല. ഇവര്‍ ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുബാങ്കായിരുന്നു. ദില്ലിയില്‍ നിന്ന് ഇവര്‍ സ്വന്തം സംസ്ഥാനത്തേക്ക് പോകുന്നത് രണ്ട് തരത്തില്‍ ബിജെപി ദോഷം ചെയ്യും. പ്രധാനമന്ത്രിക്കെതിരെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ യാത്രാ സൗകര്യം ഒരുക്കാത്തതും പ്രശ്‌നമാണ്. ഇവര്‍ മടങ്ങിയെത്തുന്ന സംസ്ഥാനങ്ങള്‍ അടുത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കുന്നവയാണ്.

ചൗഹാന് തലവേദന

ചൗഹാന് തലവേദന

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിത്യേന ഓരോ സംസ്ഥാനത്തുമുള്ള നേതൃത്വത്തെ വിളിച്ച് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. മധ്യപ്രദേശിലാണ് ഏറ്റവുമധികം പ്രശ്‌നങ്ങളുള്ളത്. ബിജെപി തിരക്കിട്ട് ഇവിടെ അധികാരം പിടിച്ചത് വലിയ പുലിവാലായെന്ന് കേന്ദ്ര നേതൃത്വം കരുതുന്നുണ്ട്. ശിവരാജ് സിംഗ് ചൗഹാന്‍ ഇത്തരമൊരു യോഗത്തില്‍ പങ്കെടുത്തപ്പോള്‍ വീഴ്ച്ചകളും നേതൃത്വത്തിന് വ്യക്തമായി. ചൗഹാന് ആരോഗ്യ മേഖലയില്‍ വേണ്ടത്ര മികവില്ലെന്നാണ് വ്യക്തമാകുന്നത്. ഇത്തരമൊരു പ്രതിസന്ധിയെ മുമ്പ് നേരിട്ട പരിചയം ചൗഹാനില്ല. കമല്‍നാഥായിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിയേനേ എന്നാണ് ചില ബിജെപി നേതാക്കളും പറയുന്നത്.

പ്രശ്‌നങ്ങള്‍ ഇങ്ങനെ

പ്രശ്‌നങ്ങള്‍ ഇങ്ങനെ

മൂന്ന് തരം അഥിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. നിത്യ വേതനക്കാരായവര്‍ കൊറോണയെ തുടര്‍ന്ന് ജോലിയും വരുമാനവും നഷ്ടമായത് കൊണ്ട് നാട്ടിലേക്ക് മടങ്ങുന്നവരാണ് ആദ്യ വിഭാഗത്തിലുള്ളത്. രണ്ടാമത്തെ വിഭാഗത്തിലുള്ളത് ഇവര്‍ താമസിക്കുന്ന ഇടത്തിലെ ഉടമകള്‍ ഒഴിയാന്‍ പറഞ്ഞത് കൊണ്ട് നാട്ടിലേക്ക് പോകുന്നവരാണ്. ഉടമകള്‍ ഇവരിലൂടെ കൊറോണ വൈറസ് ബാധ ഉണ്ടാവുമെന്ന് ഭയപ്പെടുന്നുണ്ട്. മൂന്നാമത്തെ വിഭാഗം സ്വന്തം ഗ്രാമത്തില്‍ സുരക്ഷിതരായിരിക്കും എന്ന് വിശ്വസിക്കുന്നവരാണ്. എന്തെങ്കിലും സംഭവിച്ചാല്‍ സ്വന്തം ഗ്രാമത്തില്‍ തന്നെ മരിക്കാമല്ലോ എന്നാണ് ഇവര്‍ കരുതുന്നത്.

യോഗി ഒറ്റപ്പെട്ടു

യോഗി ഒറ്റപ്പെട്ടു

മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശരിക്കും ഒറ്റപ്പെട്ടു. അദ്ദേഹമാണ് പ്രശ്‌നക്കാരനെന്ന് പലരും അഭിപ്രായപ്പെട്ടു. അതിഥി തൊഴിലാളികളെ കൊണ്ടുപോകാന്‍ ആയിരം ബസ്സുകള്‍ ഏര്‍പ്പാടാക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇവരുടെ കൂട്ടപലായനത്തിന് കാരണമായിരിക്കുകയാണ്. സമാനമായ ആവശ്യം മറ്റ് സംസ്ഥാനങ്ങളിലും ഉയര്‍ന്നിരിക്കുകയാണ്. അത് ബീഹാറിലും മധ്യപ്രദേശിലും സാധ്യമല്ല. എന്നാല്‍ യോഗി ഇതുകൊണ്ടുള്ള തിരഞ്ഞെടുപ്പ് നേട്ടമാണ് ലക്ഷ്യമിട്ടത്. പക്ഷേ ഇവരൊന്നും ലോക്ഡൗണ്‍ ദുരന്തം കൊണ്ട് യോഗിക്ക് വോട്ടു ചെയ്യില്ല എന്ന് ഉറപ്പാണ്.

മധ്യപ്രദേശ് കൈവിടും

മധ്യപ്രദേശ് കൈവിടും

മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് നിര്‍ണായകമാണ്. മധ്യപ്രദേശില്‍ 22 വിമതര്‍ രാജിവെച്ചതോടെ ബിജെപി അധികാരമേറ്റിരിക്കുകയാണ്. ഇനി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഞ്ച് വര്‍ഷം ഭരിക്കാന്‍ ചൗഹാന്‍ സാധിക്കും. പക്ഷേ അതിഥി തൊഴിലാളികള്‍ മധ്യപ്രദേശില്‍ തിരികെയെത്തിയാല്‍ ഇവര്‍ക്ക് ജോലി നല്‍കുക ഒരിക്കലും സാധ്യമല്ല. പലരും നാട്ടിലേക്ക് നടക്കുന്നതിനാല്‍ വഴിയില്‍ മരിച്ച് വീഴാനും സാധ്യതയുണ്ട്. ഇതിന് പുറമേ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. ഇതെല്ലാം മധ്യപ്രദേശിലെ വീഴ്ച്ച ഉറപ്പാക്കുന്നതാണ്. ഗ്രാമീണ മേഖല മധ്യപ്രദേശില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. കര്‍ഷകരും സര്‍ക്കാരുമായി ഇടഞ്ഞിരിക്കുകയാണ്.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ബീഹാറും ഉത്തര്‍പ്രദേശും വിജയിക്കുക ബിജെപിക്ക് ഇനി എളുപ്പമാകില്ല. അതേസമയം മോദിയുടെ ലോക്ഡൗണിനെ എല്ലാവരും പരസ്യമായി പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ രഹസ്യമായി പലരും എതിര്‍ക്കുന്നുണ്ട്. ദില്ലിയില്‍ സ്‌കൂള്‍ കെട്ടിടങ്ങളില്‍ അതിഥി തൊഴിലാളികളെ പാര്‍പ്പിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഇവിടെ ഏര്‍പ്പാടാക്കും. അതിന് പുറമേ നടന്ന് പോകുന്നവരെ പോലീസ് കൈകാര്യം ചെയ്തതും ബിജെപിയെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ജനവികാരം 2019നെ അപേക്ഷിച്ച് പത്തിരട്ടിയിലേറെ മോദി സര്‍ക്കാരിന് എതിരായിരിക്കുകയാണ്.

English summary
bjp faced acid test on mass reverse migration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X