കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ടാക്ടിക്കല്‍ മൂവ്!! ബിജെപി തട്ടകത്തില്‍ കോണ്‍ഗ്രസിന്റെ പുതുതന്ത്രം; മോദിക്ക് അടിതെറ്റും

Google Oneindia Malayalam News

റാഞ്ചി: ബിജെപിയുടെ വിശ്വസ്ത സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ബിജെപി ദേശീയതലത്തില്‍ മുന്നേറാന്‍ തുടങ്ങിയ നാള്‍ മുതല്‍ താമര വിരിഞ്ഞുനില്‍ക്കുന്ന സംസ്ഥാനമാണിത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റുപാര്‍ട്ടികള്‍ പലപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുന്നേറ്റം നടത്തിയപ്പോഴും ജാര്‍ഖണ്ഡ് ബിജെപിയെ കൈവിട്ടിട്ടില്ല. ഇക്കാര്യം മനസിലാക്കിയതു കൊണ്ടുതന്നെ വളരെ ആലോചിച്ചുള്ള നീക്കമാണ് ഇവിടെ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

ഇത്തവണ ബിജെപി വീഴുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രാദേശിക കക്ഷികളായ മൂന്ന് പാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ പോരിന് ഇറങ്ങിയിരിക്കുന്നത്. എന്തുവില കൊടുത്തും ബിജെപിയുടെ സീറ്റുകള്‍ പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. 1990കള്‍ക്ക് ശേഷം ആദ്യമായി ബിജെപി ജാര്‍ഖണ്ഡില്‍ പിന്നോക്കം പോകുമോ എന്നാണ് ഇനി അറിയേണ്ടത്. കോണ്‍ഗ്രസ് ജാര്‍ഖണ്ഡില്‍ നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ.....

 പ്രാദേശിക കക്ഷികളുമായി സഖ്യം

പ്രാദേശിക കക്ഷികളുമായി സഖ്യം

പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിര്‍ദേശം നല്‍കിയത്. ബിജെപിയുടെ സ്വാധീന മേഖലയില്‍ മുന്നേറ്റം നടത്തണമെങ്കില്‍ സമാന മനസ്‌കരായ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് രാഹുല്‍ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു.

 മറ്റു മൂന്നുകക്ഷികള്‍ ഇവര്‍

മറ്റു മൂന്നുകക്ഷികള്‍ ഇവര്‍

തുടര്‍ന്നാണ് സംസ്ഥാനത്തെ മൂന്ന് പാര്‍ട്ടികളുമായി ഐക്യപ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതന്ത്രിക്), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) എന്നിവരുമായി സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.

 ബിജെപിക്ക് തോല്‍വി മണക്കുന്നു

ബിജെപിക്ക് തോല്‍വി മണക്കുന്നു

പ്രതിപക്ഷം ഐക്യപ്പെട്ടതോടെ ബിജെപിക്ക് തോല്‍വി മണക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാര്‍ട്ടി വിട്ടുപോയ പഴയ നേതാക്കളെ ബിജെപി തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തി. വിമത നീക്കങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. പാര്‍ട്ടിയിലെ താഴേക്കിടയിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

15 വര്‍ഷത്തിന് ശേഷം

15 വര്‍ഷത്തിന് ശേഷം

15 വര്‍ഷത്തിന് ശേഷമാണ് പ്രതിപക്ഷ ഐക്യം ജാര്‍ഖണ്ഡില്‍ സാധ്യമാകുന്നത്. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് വന്‍ മുന്നേറ്റം ഇവിടെ ആവര്‍ത്തിച്ചത്. എന്നാല്‍ 2004ലെ സാഹചര്യം തിരിച്ചുകൊണ്ടുവരികയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ഏഴ് സീറ്റില്‍ കോണ്‍ഗ്രസ്

ഏഴ് സീറ്റില്‍ കോണ്‍ഗ്രസ്

ഏപ്രില്‍ 29, മെയ് 6, 12, 19 തിയ്യതികളിലാണ് ജാര്‍ഖണ്ഡിലെ 14 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ഏഴ് സീറ്റില്‍ മല്‍സരിക്കുന്നു. ജെഎംഎം നാല് സീറ്റിലും മല്‍സരിക്കുന്നുണ്ട്. ജെവിഎമ്മിന് രണ്ടുസീറ്റും ആര്‍ജെഡിക്ക് ഒരു സീറ്റും വിട്ടുകൊടുത്തു.

ബിജെപി 13 സീറ്റില്‍

ബിജെപി 13 സീറ്റില്‍

അതേസമയം, ബിജെപി 13 സീറ്റില്‍ മല്‍സരിക്കുന്നുണ്ട്. സഖ്യകക്ഷിയായ ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഒരു സീറ്റിലും മല്‍സരിക്കും. ബിഹാറിന്റെ ഭാഗമായിരുന്നപ്പോഴും ബിജെപിയെ ജയിപ്പിച്ച ഭൂപ്രദേശമാണ് ജാര്‍ഖണ്ഡ്. 2000ത്തില്‍ പുതിയ സംസ്ഥാനമായപ്പോഴും അതാവര്‍ത്തിച്ചു.

പഴയ സാഹചര്യം ഇനിയുണ്ടാകരുത്

പഴയ സാഹചര്യം ഇനിയുണ്ടാകരുത്

1991ല്‍ ജനതാദളും ജെഎംഎമ്മും ഉടമ്പടിയുണ്ടാക്കിയ വേളയിലും മേഖലയിലെ അഞ്ച് സീറ്റിലും ജയിച്ചത് ബിജെപിയായിരുന്നു. അന്ന് കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മല്‍സരിച്ചത്. അത് ബിജെപിക്ക് ഗുണമായി. ഈ സാഹചര്യം ഇനിയുണ്ടാകരുത് എന്നു കണ്ടാണ് രാഹുല്‍ ഗാന്ധി സഖ്യമുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയത്.

ബിജെപിയുടെ തേരോട്ടം ഇങ്ങനെ

ബിജെപിയുടെ തേരോട്ടം ഇങ്ങനെ

1996ല്‍ ബിജെപി 12 സീറ്റ് നേടി. 1998ല്‍ 13 സീറ്റും നേടി. 1999ല്‍ 12 സീറ്റ് വീണ്ടും നേടി. 1998ല്‍ പ്രതിപക്ഷത്ത് ഐക്യം പ്രകടമായെങ്കിലും വാജ്‌പേയിയുടെ സാന്നിധ്യമാണ് ബിജെപിക്ക് ഗുണം ചെയ്തത്. 2009ല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വീണ്ടും വന്നപ്പോഴും ബിജെപിക്ക് ഇവിടെ നിന്ന് എട്ട് സീറ്റുകല്‍ ലഭിച്ചു.

 2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

2014ല്‍ ബിജെപിക്ക് 40 ശതമാനം വോട്ട് ലഭിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 36 ശതമാനവും. അന്ന് പ്രതിപക്ഷം തനിച്ചാണ് മല്‍സരിച്ചത്. ബിജെപി 12 സീറ്റ് നേടി മികച്ച വിജയം നിലനിര്‍ത്തി. ബാക്കി രണ്ടു സീറ്റുകള്‍ ജെഎംഎം നേടി. കോണ്‍ഗ്രസിന് വട്ടപ്പൂജ്യമായിരുന്നു ഫലം.

ശക്തമായ മല്‍സരം നടക്കും

ശക്തമായ മല്‍സരം നടക്കും

എന്നാല്‍ പ്രതിപക്ഷത്തെ നാല് പാര്‍ട്ടികളും ഒരുമിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി പല മണ്ഡലങ്ങളിലും ശക്തമായ മല്‍സരമാണ് നേരിട്ടത്. മോദി തരംഗമുണ്ടായിരുന്ന തിരഞ്ഞെടുപ്പായിരുന്നു 2014ലേത്. ഇത്തവണയും ശക്തമായ മല്‍സരം ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.

 ബിജെപി സീറ്റുകള്‍ പിടിച്ചെടുക്കാന്‍

ബിജെപി സീറ്റുകള്‍ പിടിച്ചെടുക്കാന്‍

ഇത്തവണ മോദി തരംഗമില്ല. മാത്രമല്ല ബിജെപിക്കെതിരെ ഒട്ടേറെ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബിജെപിയുടെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് സാധിച്ചാല്‍ മോദിയുടെ രണ്ടാമൂഴത്തിന് തിരിച്ചടിയാകും. ബിജെപിയുടെ സ്വാധീനമേഖലകളില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും വഴിയൊരുക്കും.

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!

English summary
BJP faces grand alliance challenge in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X