Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും തിരിച്ചടി... ബിജെപിയുടെ വീഴ്ച്ചയ്ക്ക് മൂന്ന് കാരണങ്ങള്‍

ദില്ലി: എക്‌സിറ്റ് പോളുകളിലെല്ലാം ബിജെപി ദില്ലിയില്‍ തിരിച്ചടി നേരിടുമെന്നാണ് പ്രവചനം. എഎപി ഭൂരിപക്ഷം നേടുമെന്നും എല്ലാവരും പ്രവചിക്കുന്നു. അതേസമയം ബിജെപിക്ക് ദില്ലിയില്‍ പ്രചാരണത്തില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായത്. മൂന്ന് കാരണങ്ങളാണ് തിരിച്ചടിക്ക് പിന്നില്‍. എന്നാല്‍ പ്രചാരണത്തില്‍ പ്രാദേശിക വിഷയം കൊണ്ടുവരുന്നതില്‍ ബിജെപി ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തിരഞ്ഞെടുപ്പുകളിലെ വീഴ്ച്ചയ്ക്ക് പ്രധാന കാരണം പ്രാദേശിക വിഷയങ്ങള്‍ ബിജെപി അവതരിപ്പിക്കുന്നതിലെ പാളിച്ചയായിരുന്നു.

1

ദില്ലിയില്‍ അതേ അബദ്ധം ആവര്‍ത്തിച്ചിരിക്കുകയാണ് ബിജെപി. അനധികൃത കോളനികള്‍ക്ക് ലൈസന്‍സ് നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അനാവശ്യമായി ഷഹീന്‍ബാഗ് സമരം പ്രചാരണ വിഷയമാക്കി ജനകീയ വിഷയത്തെ ബിജെപി തന്നെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഷഹീന്‍ബാഗ് വോട്ട് നേടാനുള്ള മാര്‍ഗമേ അല്ലായിരുന്നു. ദില്ലിക്ക സംസ്ഥാന പദവി നല്‍കാനുള്ള ആവശ്യം പോലും ഷഹീന്‍ബാഗില്‍ മുങ്ങിപ്പോവുകയായിരുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലി തൂത്തുവാരിയ ശേഷമുള്ള വീഴ്ച്ച ഒരിക്കല്‍ കൂടി ദില്ലിയില്‍ ആവര്‍ത്തിക്കുകയാണ് ബിജെപി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തിരുന്നു ബിജെപി.

മറ്റൊരു പ്രധാനപ്പെട്ട കാര്യം തൊഴിലില്ലായ്മയാണ്. ജിഎസ്ടി അടക്കമുള്ള വിഷയത്തില്‍ വ്യാപാരികള്‍ തകര്‍ന്നിരിക്കുകയാണ്. ബിജെപി പ്രകടനപത്രികയിലോ പ്രചാരണത്തിലോ ഇക്കാര്യത്തെ കുറിച്ച് മിണ്ടിയില്ല. പ്രധാനമന്ത്രി തൊഴില്‍ കൊണ്ടുവരുന്ന കാര്യത്തെ കുറിച്ച് മിണ്ടിയിരുന്നെങ്കില്‍ ബിജെപി ഉറപ്പായും അധികാരം നേടുമായിരുന്നു. മോദി നേരിട്ട് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാത്ത സ്ഥലങ്ങളില്‍ ബിജെപി തോല്‍ക്കുന്ന പതിവ് ദില്ലിയിലും ഇതോടെ തുടരുമെന്ന് ഉറപ്പായി.

ഏറ്റവും വലിയ പ്രശ്‌നം അരവിന്ദ് കെജ്‌രിവാളിനെ നിരന്തരം അപമാനിക്കാന്‍ ശ്രമിച്ചുള്ള ബിജെപിയുടെ ക്യാമ്പയിനാണ്. കെജ്‌രിവാള്‍ തീവ്രവാദിയാണെന്ന പ്രചാരണം വന്‍ തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടാക്കിയത്. സ്‌കൂളുകളെ കുറിച്ചുള്ള പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. ജനകീയനായ മുഖ്യമന്ത്രിക്കെതിരെ അപവാദം പ്രചരിപ്പിച്ചാല്‍ ആകെയുള്ള വോട്ട് കൂടി നഷ്ടമാവും. ഇത് മോദിയെ വ്യക്തിപരമായി ആക്രമിച്ചതിലൂടെ പ്രതിപക്ഷത്തിന് വലിയ നഷ്ടം സംഭവിച്ചത് പോലെയാണ്. ബിജെപിയും ആ അബദ്ധം കണ്ട് മനസ്സിലാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+