ഉത്തര്‍പ്രദേശിലെ ബാക്കിയുള്ള സീറ്റുകളില്‍ എസ് പിയില്‍ നിന്നും ബിഎസ്പിയില് നിന്നും ബിജെപി വലിയ വെല്ലുവിളി നേരിടുന്നതിന് കാരണം ഇതാണ്
ദില്ലി: 80 ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലെ 41 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇനി വരുന്ന മൂന്ന് ഘട്ടങ്ങളില്‍ നടക്കും. 2014ല്‍ ഈ സീറ്റുകളില്‍ ബിജെപിയും സഖ്യ കക്ഷിയായ അപ്നാദളും ചേര്‍ന്ന് 38 സീറ്റുകള്‍ നേടിയിരുന്നു. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ അസംഗറില്‍ സമാജ് വാദി പാര്‍ട്ടി ജയിച്ചു. ഇപ്പോള്‍ വോട്ടെടുപ്പ് അവസാനിച്ച 39 സീറ്റുകളില്‍ 35 എണ്ണത്തിലും ബിജെപിക്കായിരുന്നു 2014ലെ വിജയം.
അഞ്ചാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 38 ലോക്സഭ മണ്ഡലങ്ങളില്‍ ബിജെപിയും അപ്നാദളും മുന്നിലാണെങ്കിലും 23 എണ്ണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്ക്കുന്നു. ഇതിനര്‍ത്ഥം, മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ത്ഥികള്‍ ഈ മണ്ഡലങ്ങളിലെ വിജയ മാര്‍ജിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയേക്കും.

ബിജെപിയുടെ വിജയം ആവര്‍ത്തിക്കില്ല!!
ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ നേടിയ വിജയങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കില്ല. കാരണം ലളിതമായി പറഞ്ഞാല്‍, ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) സമാജ്വാദി പാര്‍ട്ടിയും ഇത്തവണ ഒന്നിച്ച് ബിജെപിക്കെതിരെ മത്സരിക്കുന്നത് സാധ്യതകള്‍ വഷളാവുന്നു. ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികള്‍ സംസ്ഥാനത്തെ രാഷ്ട്രീയ ലോക് ദള്ളുമായി (ആര്‍എല്‍ഡി) സഖ്യത്തിലുണ്ട്. എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പില്‍ അവശേഷിക്കുന്ന ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന എവിടെയും ആര്‍എല്‍ഡി മത്സരിക്കുന്നില്ല.

ഉയര്‍ന്ന ഭൂരിപക്ഷം
2014ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സീറ്റ് നില അസാധാരണമായിരുന്നു. വിജയിക്കാന്‍ വേണ്ട മാര്ജിനിലേക്കാള് വലിയ ഭൂരിപക്ഷം ആയിരുന്നു ലഭിച്ചത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 17.8% വോട്ടാണ് ലഭിച്ചത്. 1989 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു ഇത്.

പോളിംഗിലെ പ്രതീക്ഷ
ഇതുവരെ പോളിംഗ് നടന്ന മണ്ഡലങ്ങളിലെ കണക്കെടുക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ (8 സീറ്റ്), രണ്ടാമത്തെ ഘട്ടത്തില്‍ (8 സീറ്റ്) എന്നിങ്ങനെയായി എന്‍ഡിഎയ്ക്ക് മികച്ച വോട്ട് ഷെയര്‍ പ്രതീക്ഷിക്കുന്നു. അതേസമയം വരാനിരിക്കുന്ന ആറാം ഘട്ടത്തില്‍ (14 സീറ്റുകള്‍), മൂന്നാം ഘട്ടത്തില്‍ (14 സീറ്റുകള്‍), അഞ്ചാം ഘട്ടത്തില്‍ (14 സീറ്റ്) എന്നിങ്ങനെയാണ് വോട്ട് ഷെയറുകള്‍.

ഫലം താരതമ്യം നടക്കില്ലെന്ന്!!
2019ലെ സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ 2014ലെ ഫലം താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. കാരണം ആര്‍എല്‍ഡിയും കോണ്‍ഗ്രസും 2014ല്‍ ഒന്നിച്ചായിരുന്നു. കൂടാതെ അമേഠിയിലും റായ്ബറേലിയിലും എസ് പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ഇത്തവണയും ഈ സീറ്റുകളിലും ഇരു പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികളില്ല.

ശേഷിക്കുന്ന മണ്ഡലങ്ങള്‍
അവശേഷിക്കുന്ന ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപി ഒഴികെയുള്ള പാര്‍ട്ടികളുടെ വോട്ട് ഷെയര്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ്. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് 2014ലെ പോലെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications