കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശിലെ ബാക്കിയുള്ള സീറ്റുകളില്‍ എസ് പിയില്‍ നിന്നും ബിഎസ്പിയില്‍ നിന്നും ബിജെപി വലിയ വെല്ലുവിളി നേരിടുന്നതിന് കാരണം ഇതാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: 80 ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലെ 41 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇനി വരുന്ന മൂന്ന് ഘട്ടങ്ങളില്‍ നടക്കും. 2014ല്‍ ഈ സീറ്റുകളില്‍ ബിജെപിയും സഖ്യ കക്ഷിയായ അപ്‌നാദളും ചേര്‍ന്ന് 38 സീറ്റുകള്‍ നേടിയിരുന്നു. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ അസംഗറില്‍ സമാജ് വാദി പാര്‍ട്ടി ജയിച്ചു. ഇപ്പോള്‍ വോട്ടെടുപ്പ് അവസാനിച്ച 39 സീറ്റുകളില്‍ 35 എണ്ണത്തിലും ബിജെപിക്കായിരുന്നു 2014ലെ വിജയം.

തിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണനതിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണന


അഞ്ചാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 38 ലോക്‌സഭ മണ്ഡലങ്ങളില്‍ ബിജെപിയും അപ്‌നാദളും മുന്നിലാണെങ്കിലും 23 എണ്ണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഇതിനര്‍ത്ഥം, മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ത്ഥികള്‍ ഈ മണ്ഡലങ്ങളിലെ വിജയ മാര്‍ജിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയേക്കും.

 ബിജെപിയുടെ വിജയം ആവര്‍ത്തിക്കില്ല!!

ബിജെപിയുടെ വിജയം ആവര്‍ത്തിക്കില്ല!!

ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ നേടിയ വിജയങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കില്ല. കാരണം ലളിതമായി പറഞ്ഞാല്‍, ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) സമാജ്വാദി പാര്‍ട്ടിയും ഇത്തവണ ഒന്നിച്ച് ബിജെപിക്കെതിരെ മത്സരിക്കുന്നത് സാധ്യതകള്‍ വഷളാവുന്നു. ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികള്‍ സംസ്ഥാനത്തെ രാഷ്ട്രീയ ലോക് ദള്ളുമായി (ആര്‍എല്‍ഡി) സഖ്യത്തിലുണ്ട്. എന്നാല്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അവശേഷിക്കുന്ന ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന എവിടെയും ആര്‍എല്‍ഡി മത്സരിക്കുന്നില്ല.

 ഉയര്‍ന്ന ഭൂരിപക്ഷം

ഉയര്‍ന്ന ഭൂരിപക്ഷം

2014ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സീറ്റ് നില അസാധാരണമായിരുന്നു. വിജയിക്കാന്‍ വേണ്ട മാര്‍ജിനിലേക്കാള്‍ വലിയ ഭൂരിപക്ഷം ആയിരുന്നു ലഭിച്ചത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 17.8% വോട്ടാണ് ലഭിച്ചത്. 1989 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു ഇത്.

 പോളിംഗിലെ പ്രതീക്ഷ

പോളിംഗിലെ പ്രതീക്ഷ

ഇതുവരെ പോളിംഗ് നടന്ന മണ്ഡലങ്ങളിലെ കണക്കെടുക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ (8 സീറ്റ്), രണ്ടാമത്തെ ഘട്ടത്തില്‍ (8 സീറ്റ്) എന്നിങ്ങനെയായി എന്‍ഡിഎയ്ക്ക് മികച്ച വോട്ട് ഷെയര്‍ പ്രതീക്ഷിക്കുന്നു. അതേസമയം വരാനിരിക്കുന്ന ആറാം ഘട്ടത്തില്‍ (14 സീറ്റുകള്‍), മൂന്നാം ഘട്ടത്തില്‍ (14 സീറ്റുകള്‍), അഞ്ചാം ഘട്ടത്തില്‍ (14 സീറ്റ്) എന്നിങ്ങനെയാണ് വോട്ട് ഷെയറുകള്‍.

 ഫലം താരതമ്യം നടക്കില്ലെന്ന്!!

ഫലം താരതമ്യം നടക്കില്ലെന്ന്!!

2019ലെ സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ 2014ലെ ഫലം താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. കാരണം ആര്‍എല്‍ഡിയും കോണ്‍ഗ്രസും 2014ല്‍ ഒന്നിച്ചായിരുന്നു. കൂടാതെ അമേഠിയിലും റായ്ബറേലിയിലും എസ് പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ഇത്തവണയും ഈ സീറ്റുകളിലും ഇരു പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികളില്ല.

 ശേഷിക്കുന്ന മണ്ഡലങ്ങള്‍

ശേഷിക്കുന്ന മണ്ഡലങ്ങള്‍

അവശേഷിക്കുന്ന ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപി ഒഴികെയുള്ള പാര്‍ട്ടികളുടെ വോട്ട് ഷെയര്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ്. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് 2014ലെ പോലെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ്.

English summary
BJP faces threat from samajvadi party and bsp in UP, reasons are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X