• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്‍ഡിഎ തകരുന്നു, ബിജെപിക്കൊപ്പമില്ലെന്ന് അകാലിദള്‍, രണ്ടിടത്ത് പ്രശ്‌നങ്ങള്‍, കര്‍ഷകരില്‍ പിഴച്ചു!!

ദില്ലി: കാര്‍ഷിക ബില്ലില്‍ എന്‍ഡിഎ പിളരുന്നു. പ്രമുഖ കക്ഷികളൊക്കെ ബിജെപിക്കെതിരെ അണിനിരന്നിരിക്കുകയാണ്. കോണ്‍ഗ്രസ് പോലും മുന്നില്‍ കാണാത്ത പ്രശ്‌നങ്ങളാണ് മറ്റ് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അകാലിദള്‍ എന്‍ഡിഎ സഖ്യം വിടാന്‍ പോവുകയാണെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ സൂചിപ്പിക്കുന്നു. ഹരിയാനയിലും ബീഹാറിലും തകര്‍ച്ചയുടെ വക്കിലാണ് സഖ്യം. മോദി സര്‍ക്കാരിന് ഇത്ര വലിയൊരു പ്രതിപക്ഷ പോരിനെ നേരിട്ട് ശീലമില്ല. അതാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്.

രാജി രാഷ്ട്രപതി അംഗീകരിച്ചു

രാജി രാഷ്ട്രപതി അംഗീകരിച്ചു

കേന്ദ്ര മന്ത്രി സ്ഥാനം ഹര്‍സിമ്രത് കൗര്‍ ബാദല്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അവരുടെ രാജി രാഷ്ട്രപതി സ്വീകരിക്കുകയും ചെയ്തു. പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ല. അത് കൂടി മുന്നില്‍ കണ്ടുള്ള നീക്കമാണ് ബാദല്‍ കുടുംബം നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഒരുപടി മുന്നിലാണ്. കര്‍ഷകരുടെ സമരത്തെ ദില്ലിയിലേക്ക് എത്തിക്കാനുള്ള പുറപ്പാടിലാണ് കോണ്‍ഗ്രസ്. സിമ്രത്തിന്റെ ചുമതല നരേന്ദ്ര സിംഗ് തോമര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

ബിജെപിയുമായി ബന്ധമില്ല

ബിജെപിയുമായി ബന്ധമില്ല

അകാലിദള്‍ ബിജെപിയുമായുള്ള ബന്ധം പുനപ്പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. തങ്ങളുടെ പാര്‍ട്ടിയുടെ വോട്ടുബാങ്കിനെ തൊട്ട് കളിച്ചിരിക്കുകയാണ് ബിജെപി. ആദ്യ ദിനം തൊട്ട് ഞങ്ങള്‍ ഈ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുന്നുണ്ട്. ഹര്‍സിമത്ര ഇതിനെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ത്തു. പഞ്ചാബിലെ ജനങ്ങളുടെ ആശങ്കയാണ് അറിയിച്ചത്. ഒരുമാറ്റവുമില്ലാതെ ഈ നിയമം ബിജെപി കൊണ്ടുവന്നു. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത സര്‍ക്കാരിന്റെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഒരുപടി മുന്നില്‍

കോണ്‍ഗ്രസ് ഒരുപടി മുന്നില്‍

കോണ്‍ഗ്രസ് പഞ്ചാബില്‍ വന്‍ നീക്കങ്ങളാണ് നടത്തുന്നത്. കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് ഫത്തേഗഡ് സാഹിബ് എംഎല്‍എ കുല്‍ജിത്ത് സിംഗ് നഗ്ര രാജിവെച്ചു. കാര്‍ഷിക ബില്‍ പാസാക്കാന്‍ ബിജെപിയും അകാലിദളും തീരുമാനിച്ചു. പ്രതിഷേധിക്കുകയാണ് എന്റെ മാര്‍ഗം. കര്‍ഷകര്‍ക്ക് വേണ്ടി ഞാന്‍ ബില്‍ പാസാക്കിയതിനെതിരെ എന്റെ രാജി സമര്‍പ്പിക്കുകയാണെന്നും നഗ്ര പറഞ്ഞു. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം അകാലിദളിന്റെ എല്ലാ നീക്കങ്ങളെയും തകര്‍ത്തിരിക്കുകയാണ്.

രാജിവെച്ച് പുറത്തുവരുമോ

രാജിവെച്ച് പുറത്തുവരുമോ

എന്‍ഡിഎ രൂപീകരിച്ചത് മുതല്‍ ബിജെപിക്കൊപ്പമാണ് അകാലിദള്‍. സഖ്യത്തില്‍ നിന്ന് പുറത്തുവരിക മാത്രമാണ് ബാദലിന് മുന്നിലുള്ള വഴി. തുടരുന്ന കാലത്തോളം സര്‍ക്കാരിനെ കര്‍ഷക വിരുദ്ധ ബില്‍ പാസാക്കാന്‍ അനുവദിച്ചതെന്ന ചീത്തേപ്പേര് ഉണ്ടാവും. കോണ്‍ഗ്രസിനൊപ്പം പിടിച്ച് നില്‍ക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. സംഘടന ദുര്‍ബലമായ പാര്‍ട്ടി പഞ്ചാബില്‍ നില മെച്ചപ്പെടുത്തുമെന്ന സാഹചര്യത്തിലല്ല. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ശക്തനായ എതിരാളിയാണ്. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സഖ്യം വിടുമെന്ന സൂചനയാണ് അകാലിദള്‍ നല്‍കുന്നത്.

2 സംസ്ഥാനങ്ങള്‍

2 സംസ്ഥാനങ്ങള്‍

രണ്ട് സംസ്ഥാനങ്ങള്‍ കൂടി കര്‍ഷക വിഷയത്തില്‍ എന്‍ഡിഎയെ പിളര്‍ത്തും. ഹരിയാനയില്‍ അതിരൂക്ഷമാണ് കര്‍ഷക പ്രക്ഷോഭം. ദുഷ്യന്ത് ചൗത്താല ബിജെപി സഖ്യം വിടണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കാതിരിക്കാന്‍ ദുഷ്യന്തിന് സാധിക്കില്ല. കര്‍ഷകരുടെ നല്ലൊരു ശതമാനം ദുഷ്യന്തിനെ പിന്തുണയ്ക്കുന്നതാണ്. ബീഹാറിലും യുപിയിലും പ്രശ്‌നം രൂക്ഷമാണ്. രാംവിലാസ് പാസ്വാന്‍ ഇനിയും എന്‍ഡിഎയ്‌ക്കൊപ്പം തുടരില്ലെന്ന് വ്യക്തമാക്കുന്നു. ദുഷ്യന്തിന്റെ ജെജെപിയും അകാലിദളും ബാദലുമാരുമായുള്ള അടുത്ത ബന്ധവും ജെജെപിയെ ബിജെപിയില്‍ നിന്ന് അകറ്റും.

പ്രതിപക്ഷം സ്‌ട്രോംഗ്

പ്രതിപക്ഷം സ്‌ട്രോംഗ്

പ്രതിപക്ഷം പതിവില്ലാത്ത വിധം സ്‌ട്രോംഗായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപിക്കെതിരെ പാര്‍ലമെന്റ് വളപ്പില്‍ സമരം നടത്തിയിരുന്നു. കോണ്‍ഗ്രസാണ് ദുഷ്യന്ത് ഉപമുഖ്യമന്ത്രി പദം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ബിജെപിയുമായുള്ള ജെജെപിയുടെ സഖ്യം സാധ്യമാക്കിയത് ബാദല്‍ കുടുംബത്തിന്റെ ഇടപെടലാണ്. ജെജെപി ഇതുവരെ കര്‍ഷക ബില്ലിനെ എതിര്‍ത്തിട്ടില്ല. പാര്‍ട്ടിയില്‍ ഇത് വിള്ളലുണ്ടായക്കിയിരിക്കുകയാണ്. ദേവേന്ദര്‍ ബബ്ലി ദുഷ്യന്ത് മാറണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാം കുമാര്‍ ഗൗതം ദുഷ്യന്തിനെതിരെ പരസ്യമായി രംഗത്ത് വരുമെന്ന് സൂചനയുണ്ട്.

cmsvideo
  Twitterati To Celebrate PM Modi’s Birthday As “National Unemployment Day” | Oneindia Malayalam
  ആത്മഹത്യാ ശ്രമം

  ആത്മഹത്യാ ശ്രമം

  ബിജെപി സമരത്തിന് മുന്നില്‍ മുട്ടുമടക്കിയിട്ടില്ല. എന്നാല്‍ കാര്യങ്ങള്‍ അവര്‍ വിചാരിച്ചത് പോലെയല്ല. ബാദല്‍ കുടുംബത്തിന്റെ കോട്ടയില്‍ ഒരു കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുകയാണ്. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ ബിജെപി ഇതൊന്നും കാര്യമായി എടുത്തിട്ടില്ല. ബില്ലില്‍ മാറ്റവും കൊണ്ടുവരാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല. ഹര്‍സിമ്രത്തുമായും സുഖ്ബീര്‍ ബാദലുമായും സംസാരിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിടുകയാണെന്നും ബില്ലില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബിജെപി പറഞ്ഞു. എന്നാല്‍ ഗ്രാമീണ മേഖലയില്‍ ബിജെപിയുടെ അടിത്തറ ഇല്ലാതാക്കുന്ന പ്രക്ഷോഭമായി മാറിയിരിക്കുകയാണ് ഇത്.

  English summary
  bjp facing alliance wrath over agricultural bill, akali dal my quit nda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X