കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡ് മുതല്‍ ജാര്‍ഖണ്ഡ് വരെ... ആദിവാസി വോട്ടുകള്‍ ചോര്‍ന്ന് ബിജെപി, 18 മാസം കൊണ്ട് വീഴ്ച്ച

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയുടെ തേരോട്ടം അവസാനിക്കുന്നു | Oneindia Malayalam

റാഞ്ചി: ജാര്‍ഖണ്ഡിലെ തോല്‍വി ബിജെപിയെ ദുര്‍ബലമാകുന്നു. ഇത്രയും കാലി സമുദായ വോട്ടുകളെ ഒന്നിപ്പിച്ചിരുന്ന മോദി മാജിക്ക് പ്രതിസന്ധി നേരിടുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഇതേ രീതി ആവര്‍ത്തിക്കുമോയെന്നാണ് ഭയം. അതേസമയം രണ്ടാം നിര നേതാക്കളെ വളര്‍ത്തി കൊണ്ടുവരാന്‍ കഴിയാത്തതും പ്രധാന വെല്ലുവിളിയാണ്.

ജാര്‍ഖണ്ഡില്‍ രഘുബര്‍ ദാസിനെ മാറ്റണമെന്ന് നേരത്തെ തന്നെ മോദിയോട് സംസ്ഥാനത്തെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തം വിഭാഗത്തില്‍ വോട്ടുകള്‍ രഘുബര്‍ ദാസിന് നേടാനാവുമെന്നായിരുന്നു അമിത് ഷായുടെ വിലയിരുത്തല്‍. എന്നാല്‍ ഇവിടെയാണ് അമിത് ഷായ്ക്ക് പിഴച്ചത്. ആദിവാസി വോട്ടുകള്‍ ഒന്നൊന്നായി ബിജെപിയെ കൈവിടുന്നത് അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിരുന്നില്ല. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതേ പാറ്റേണ്‍ വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആര്‍എസ്എസ് സ്വാധീനം കുറയുന്നു

ആര്‍എസ്എസ് സ്വാധീനം കുറയുന്നു

ആദിവാസി മേഖലകളില്‍ ആര്‍എസ്എസിനുണ്ടായിരുന്ന സ്വാധീനം കുറഞ്ഞ് വരികയാണ്. ഓരോ സംസ്ഥാനത്തും സര്‍ക്കാരുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആദിവാസികളെ അകറ്റുന്നു എന്നാണ് ആര്‍എസ്എസ് നേതൃത്വം സൂചിപ്പിക്കുന്നത്. ഏറ്റവും വലിയ പ്രശ്‌നം ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളെ ജാര്‍ഖണ്ഡില്‍ ബിജെപി മുഖ്യമന്ത്രിയാക്കിയില്ല എന്നതാണ്. പതല്‍ഖഡി വിഷയത്തെ രഘുബര്‍ ദാസ് കൈകാര്യം ചെയ്ത രീതി വളരെ മോശമായിരുന്നു. രാജ്യദ്രോഹ കുറ്റം വരെ ചുമത്തിയത് അതിലേറെ വലുതായിരുന്നു. ബിജെപി 20 സീറ്റില്‍ താഴേക്ക് വീഴാതിരുന്നത് തന്നെ അദ്ഭുതമായിരുന്നു.

പാളിയത് ഈ പ്രശ്‌നം

പാളിയത് ഈ പ്രശ്‌നം

ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ ഭൂമിക്കും അതിലെ വിഭവങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന നിയമം മാറ്റിയെഴുതാനായിരുന്നു രഘുബര്‍ ദാസിന്റെ അടുത്ത ശ്രമം. ആദിവാസികള്‍ക്കിടയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്ക് പൂര്‍ണമായും രാഷ്ട്രീയ സ്വാധീനം നഷ്ടമാക്കിയിരിക്കുകയാണ്. ഇവിടെയാണ് പ്രതിപക്ഷം ജനവിധി അനുകൂലമാക്കിയത്. ഒന്നൊഴിയാതെ ഇക്കാര്യങ്ങളെല്ലാം അവര്‍ പ്രചാരണത്തില്‍ കൊണ്ടുവന്നു. മറ്റൊന്ന് ഹേമന്ദ് സോറന്റെ പ്രതിച്ഛായയായിരുന്നു. എല്ലാവരുമായും നല്ല രീതിയില്‍ ഇടപെടുന്ന നേതാവെന്ന പേര് അദ്ദേഹത്തിനുണ്ടായിരുന്നു.

വോട്ടുബാങ്ക് പൊളിഞ്ഞു

വോട്ടുബാങ്ക് പൊളിഞ്ഞു

ഇത് ആദ്യമായിട്ടല്ല ബിജെപിക്ക് ഈ പ്രതിസന്ധി നേരിടുന്നത്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, വടക്കുകിഴക്കന്‍ മേഖല എന്നിവ രാഷ്ട്രീയപരമായി നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളാണ് ഉള്ളത്. ജാര്‍ഖണ്ഡും ഇതേ വിഭാഗത്തിലാണ്. ഇവര്‍ക്ക് സ്വന്തം വിഭാഗത്തിന്റെ ശാക്തീകരണം വളരെ പ്രധാനമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളില്‍ ബിജെപിയെ പിന്നോട്ടടിച്ചത് ആദിവാസി വോട്ടുകളാണ്. അതേസമയം ത്രിപുരയില്‍ സിപിഎം കോട്ട ബിജെപി പൊളിച്ചതും ആദിവാസി വോട്ടുകളുടെ ഏകീകരണം കൊണ്ടായിരുന്നു. എന്നാല്‍ ഇത് തല്‍ക്കാലത്തേക്കെങ്കിലും പൊളിഞ്ഞിരിക്കുകയാണ്.

സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം

സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം

മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും സമീപകാലത്ത് ആദിവാസി വോട്ടുകളുടെ വലിയ ഏകീകരണത്തിന്റെ നേട്ടം പ്രതിപക്ഷത്തിനാണ് ലഭിച്ചത്. ഛത്തീസ്ഗഡില്‍ ബിജെപി നിലംതൊടാതെ വീണത് ഈ പവര്‍ ഗെയിമിലാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ, യുവാക്കള്‍ തൊഴില്‍ തേടി നാടുവിടുന്നത് തുടങ്ങിയ കാര്യങ്ങള്‍ ബിജെപി തോറ്റ എല്ലാ സംസ്ഥാനങ്ങളിലും പ്രകടമായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഇക്കാര്യങ്ങള്‍ പ്രധാനമായിരുന്നു. ആര്‍എസ്എസിന്റെ നിര്‍ദേശങ്ങളൊന്നും അധികാരം കിട്ടിയ ശേഷം ബിജെപി പാലിച്ചില്ലെന്നതും തോല്‍വിയിലെ പ്രധാന കാരണമാണ്.

ആശങ്കകള്‍ ബാക്കി

ആശങ്കകള്‍ ബാക്കി

ബംഗാള്‍ പിടിക്കാനുള്ള ബിജെപിയുടെ മോഹം നടക്കില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇവിടെ ആദിവാസി കുറുമി സമാജ് ബിജെപിക്കെതിരെ പ്രക്ഷോഭത്തിലാണ്. ജംഗല്‍മഹല്‍ മേഖലയില്‍ പ്രമുഖ വിഭാഗമാണ് ഇവര്‍. ദീര്‍ഘകാലമായി എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. നേരത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 37 ശതമാനത്തോളം വോട്ട് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് കുറുമികളാണ്. ജാഗ്രം, പുരുലിയ, ബങ്കുര എന്നിവിടങ്ങളില്‍ 28 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നഷ്ടമാകുകയും ചെയ്തു. എന്നാല്‍ ബിജെപിക്കെതിരെ ഇവരെ അണിനിരത്തിയാണ് മമത കളിക്കുന്നത്. ബിജെപിക്ക് ബംഗാള്‍ പിടിക്കുന്നത് ഇവരില്ലാതെ അസാധ്യമാണ്.

 വലയ ഗ്രഹണം നേരിട്ട് കാണാന്‍ സാധിച്ചില്ല; നിരാശയോടെ ചിത്രങ്ങള്‍ പങ്കുവെച്ച് നരേന്ദ്ര മോദി വലയ ഗ്രഹണം നേരിട്ട് കാണാന്‍ സാധിച്ചില്ല; നിരാശയോടെ ചിത്രങ്ങള്‍ പങ്കുവെച്ച് നരേന്ദ്ര മോദി

English summary
bjp failed tribal voters and loosing votebank state wise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X