കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബാനർജിയും ബിജെപിയിൽ ചേർന്നോ! മെമ്പർഷിപ്പ് കാർഡ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം നേടിയതോടെ ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കളുടെ ഒഴുക്കാണ്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുളള പാര്‍ട്ടികള്‍ ഈ ചോര്‍ച്ച തടയാന്‍ സാധിക്കാതെ കുഴയുകയാണ്. അതിനിടെ സോഷ്യല്‍ മീഡിയ മറ്റൊരു സംശയം ഉന്നയിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും ബിജെപിയില്‍ അംഗത്വം എടുത്തോ എന്നതാണ് ആ സംശയം.

പുതിയ ട്വിസ്റ്റ്, രാഹുൽ ഗാന്ധിക്ക് പകരം ഡികെ ശിവകുമാർ വരണം! ഡികെയുടെ പേരുയർത്തി മണി ശങ്കർ അയ്യർപുതിയ ട്വിസ്റ്റ്, രാഹുൽ ഗാന്ധിക്ക് പകരം ഡികെ ശിവകുമാർ വരണം! ഡികെയുടെ പേരുയർത്തി മണി ശങ്കർ അയ്യർ

കഴിഞ്ഞ ദിവസമാണ് രാജ്യവ്യാപകമായി ബിജെപിയുടെ അംഗത്വ ക്യാംപെയ്‌നിന് തുടക്കം കുറിച്ചത്. പുതുതായി നിരവധി പേര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നു. 15 കോടിയാണ് അമിത് ഷാ മുന്നോട്ട് വെച്ചിരിക്കുന്ന ടാര്‍ജറ്റ്. അതിനിടെ മമത ബാനര്‍ജിയുടെ പേരും ചിത്രവും ഉളള ഒരു ബിജെപി അംഗത്വ കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

TMC

മമത ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തിലാണ് ഈ കാര്‍ഡ് പ്രചരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് എത്തി. ബംഗാളിലെ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാാണ് ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിനേയും മമത ബാനര്‍ജിയേയും മോശമാക്കി ചിത്രീകരിക്കാനാണ് ശ്രമം എന്ന് പാര്‍ത്ഥ ചാറ്റര്‍ജി ആരോപിച്ചു.

ബിജെപിയുടെ ഈ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും സൈബര്‍ ക്രൈം നിയമപ്രകാരം നേരിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ജനാധിപത്യത്തിന് നിരക്കാത്തതാണ് എന്നും പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി. ബംഗാളില്‍ ഇക്കുറി ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു. പിന്നാലെ തൃണമൂല്‍ എംഎല്‍എമാര്‍ അടക്കമുളളവര്‍ ബിജെപി പാളയത്തിലെത്തുകയുണ്ടായി.

English summary
BJP fake membership card in the name of Mamata Banerjee goes viral in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X